ഇന്നത്തെ വിപണി വിശകലനം
വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി നിഫ്റ്റി.
17216 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ തന്നെ താഴേക്ക് വീണു. 17100ൽ സപ്പോർട്ട് രേഖപ്പെടുത്തി മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക ഏറെ നേരം അസ്ഥിരമായി നിന്നതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം താഴേക്ക് വീഴാൻ ആരംഭിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 284 പോയിന്റുകൾ/ 1.65 ശതമാനം താഴെയായി 16912 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36268 എന്ന നിലയിൽ വ്യാപാരം അവരംഭിച്ചതിന് പിന്നാലെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ശേഷം താഴേക്ക് വീണ സൂചിക 35700ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 461 പോയിന്റുകൾ/ 1.27 ശതമാനം താഴെയായി 35735 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഒരു ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഐടി കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
നിഫ്റ്റി 50യിൽ നിന്നും UPL ഓഹരി മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. ഓഹരി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഓഹരി ഒന്നിന് 9 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകിയതിന് പിന്നാലെ Coal India വളരെ വലിയ നഷ്ടത്തിൽ തുറന്നു. ശേഷം നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
രണ്ട് ദിവസം തുടർച്ചയായി നേടിയ നേട്ടങ്ങൾ എല്ലാം തന്നെ നഷ്ടപ്പെടുത്തി കൊണ്ട് IndusInd Bank ഓഹരി നഷ്ടത്തിൽ അടച്ചു. Bajaj Finserv, Bajaj Finance എന്നിവയും താഴേക്ക് വീണു.
HCL Tech, TCS, TechM, Wipro എന്നീ ഓഹരികൾ ഗോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. LTI, Coforge, LTTS, Infy തുടങ്ങിയ ഐടി ഓഹരികളും നഷ്ടത്തിൽ അടച്ചു.
സ്വകാര്യവത്ക്കരണത്തിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ BEML ഓഹരി മുന്നേറ്റം തുടർന്ന് എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി. Airtel, IndusTower എന്നിവ താഴേക്ക് വീണപ്പോൾ Vodafone Idea മുന്നേറ്റം തുടർന്നു.
വിപണി മുന്നിലേക്ക്
നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടർന്നതിനെ തുടർന്ന് ഇന്ത്യൻ ഓഹിരി വിപണി കുത്തനെ ഇടിഞ്ഞു. ഫ്ലാറ്റായി രാവിലെ വ്യാപാരം ആരംഭിച്ച സൂചികയിൽ രാവിലെ മുതൽക്കെ വിൽപ്പന അരങ്ങേറി. തുടർന്ന് ആഗസ്റ്റിലെ താഴ്ന്ന നിലയിലേക്ക് നിഫ്റ്റി എത്തപ്പെട്ടു.
എല്ലാ ഓഹരികളും ഒരു പോലെ താഴേക്ക് വീണുകൊണ്ട് നിഫ്റ്റിയുടെ പതനത്തിന് കാരണമായി.
വ്യാപാര സമയത്ത് തന്നെ ബാങ്ക് നിഫ്റ്റി തിരികെ കയറി 36000 മറികടന്നിരുന്നു. ഇവിടെ വളരെ വലിയ പൂട്ട് ഒഐ ബിൾഡ് അപ്പ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ നിലമറികടന്ന് കൊണ്ട് സൂചിക താഴേക്ക് വീണു. ഇതോടെ സെല്ലേഴ്സ് വിട്ടുമാറുന്നതാണ് കണ്ടത്. തുടർന്ന് ദിവസത്തെ താഴ്ന്ന നിലയായ 35700ന് അടുത്ത് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഞങ്ങൾ വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്ന ഇൻട്രഡേ ബെയറിഷ് ലെവലായ 16980 ഇന്ന് തകർക്കപ്പെട്ടു. ഇത് തകർന്നാൽ നല്ല നീക്കം പ്രതീക്ഷിക്കാമെന്ന് പറഞ്ഞിരുന്നു. നിഫ്റ്റി താഴേക്ക് വീണപ്പോഴും ഞങ്ങൾ സൂചിപ്പിച്ചിരുന്ന പോസിഷണൽ ലെവലായ 16800 ശക്തമായി നിലനിൽക്കുന്നത് കാണാം.
കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങികൂട്ടി നിക്ഷേപകർ വിപണിക്ക് കെെത്താങ്ങാകുമോ? ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടി ഇനിയും വിപണിയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

