പ്രധാനതലക്കെട്ടുകൾ

Britannia Industries: ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്ന് സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 22.9 ശതമാനം ഇടിഞ്ഞ് 381.84 കോടി രൂപയായി.

Vedanta: തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് അമേരിക്കൻ ഡെപ്പോസിറ്ററി ഓഹരികൾ ഡീലിസ്റ്റ് ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു. 

Sobha: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3 ഇരട്ടി വർദ്ധിച്ച് 48.3 കോടി രൂപയായി. ഇതിനൊപ്പം കടപത്രവിതരണത്തിലൂടെ 140 കോടി രൂപ സമാഹരിക്കാനും പദ്ധതിയിടുന്നതായി കമ്പനി വ്യക്തമാക്കി.

SBI Cards and Payment Services: സ്വകാര്യ അടിസ്ഥാനത്തിൽ ബോണ്ടുകൾ വിതരണം ചെയ്തു കൊണ്ട് 2000 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

DCM Shriram: ഷുഗർ മില്ലുകളുടെ ശേഷി വർധിപ്പിക്കുന്നതിനായി 350 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി കമ്പനി.

Ujjivan Small Finance Bank: സെപ്റ്റംബർ പാദത്തിൽ ബാങ്ക് 274 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.

Cadila Healthcare: കൊവിഡ് വാക്‌സിൻ സെെക്കോവ് ഡിയുടെ ഒരു കോടി ഡോസുകൾ  ഡോസിന് 265 രൂപ നിരക്കിൽ ഇന്ത്യൻ സർക്കാരിന് വിതരണം ചെയ്യുന്നതിനായി കമ്പനിക്ക്  ഓർഡർ ലഭിച്ചു.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • Power Grid Corporation
  • Mahindra & Mahindra
  • Bosch
  • Petronet LNG
  • Max Financial Services
  • Indraprastha Gas
  • MRF
  • Bharat Heavy Electricals
  • Hindustan Copper
  • Godrej Agrovet
  • Redington (India)
  • CreditAccess Grameen
  • IDFC

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17998 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ആരംഭിച്ചു. തുടർന്ന് 17835ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി ദിവസത്തെ ഉയർന്ന നിലമറികടന്ന് കൊണ്ട് 18050ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. തുടർന്ന് 152 പോയിന്റുകൾക്ക് മുകളിലായി 18068 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 39680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു, ഇൻഡസിൻഡ് ബാങ്ക് കുത്തനെ താഴേക്ക് വീണത് ബാങ്ക് നിഫ്റ്റിയെ പ്രതികൂലമായി ബാധിച്ചു. 39000 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക പെട്ടന്ന് തന്നെ തിരികെ കയറി മുകളിലേക്ക് നീങ്ങിയെങ്കിലും 39500ൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. തുടർന്ന് 135 പോയിന്റുകൾക്ക് താഴേയായി 39438 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക്(+2.15%), നിഫ്റ്റി ഐടി(+1.27%), മെറ്റൽ(+1.45%), റിയൽറ്റി(+1.38%), മീഡിയ (+1.42%) എന്നിവ ഇന്നലെ ലാഭത്തിൽ അടച്ചു. നിഫ്റ്റി ഫാർമ(-0.70%) നഷ്ടത്തിൽ അടച്ചു.

ശക്തമായ മുന്നേറ്റത്തിന് ശേഷം ആഗോള വിപണികൾ അസ്ഥിരമായി നിൽക്കുന്നത് കാണാം. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായും, യുഎസ് വിപണികൾ നേരിയ ലാഭത്തിലും കാണപ്പെടുന്നു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.  CAC 40 ഫ്യൂച്ചേഴ്സ് ഒഴികെ യുഎസ്, യൂറോപ്യൻ  ഫ്യൂച്ചേഴ്സുകൾ  നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY മുകളിലായി 18,126-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,050, 18,000, 17,940, 17,880 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,100, 18,175, 18,250, 18,320 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ 39,300, 39,000, 38,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,830 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18500-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17900ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 39000ത്തിൽ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.

വിക്സ് ഇപ്പോൾ 16.34 ആയി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 860  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,912 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

18050ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് കൊണ്ട് വിപണി ശക്തമാണെന്നാണ് സൂചിക ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണികളുടെ പിൻ ബലത്തിൽ നിഫ്റ്റിക്ക് ഇത് നിലനിർത്താൻ സാധിക്കുമോ എന്ന് നോക്കാം. 18200 എന്നത് വരും ദിവസങ്ങളിൽ നിഫ്റ്റിക്ക് നിർണായകമാകും.

നിരവിധി സാമ്പത്തിക കണക്കുകൾ പ്രത്യേകിച്ച് ജിഡിപി പ്രവചനങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് സാമ്പത്തിക വീണ്ടെടുക്കൽ ശക്തമായിരിക്കുമെന്നാണ്. മുകളിലേക്ക് 18100 ഉം താഴേക്ക് 18050 ഉം ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement