ഇന്നത്തെ വിപണി വിശകലനം
17950 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. സൂചിക ശരിക്കും ഒരു ഡൌൺ ട്രെൻഡിനാണ് സാക്ഷ്യംവഹിച്ചത്. താഴേക്ക് വീണ സൂചിക 19750ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയെങ്കിലും ശക്തമായി തിരികെ കയറാൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 59 പോയിന്റുകൾ/ 0.33 ശതമാനം താഴെയായി 17829 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40006 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ രണ്ട് മണിക്കൂറിൽ അസ്ഥിരമായി നിന്നു. പിന്നീട് താഴേക്ക് വീണ സൂചിക 39380ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. എങ്കിലും 40000ൽ അനുഭവപ്പെട്ട ശക്തമായ സമ്മർദ്ദത്തെ തുടർന്ന് വീണ്ടും താഴേക്ക് വീണ സൂചിക 39300 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 536 പോയിന്റുകൾ/ 1.3 ശതമാനം താഴെയായി 39402 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി റിയൽറ്റി(1.9 ) നേട്ടം കെെവരിച്ചു. വിപണി ബെയറിഷാണെന്ന് പോലും നോക്കാതെയായിരുന്നു റിയൽറ്റി ഓഹരികളുടെ മുന്നേറ്റം. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ എന്നിവ ഇന്ന് 1 ശതമാനം നഷ്ടത്തിൽ അടച്ചു, നിഫ്റ്റി മെറ്റൽ 0.9 ശതമാനം നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി മാറ്റങ്ങൾ ഇല്ലാതെ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
രണ്ടാം പാദത്തിൽ അറ്റാദായം 7626 കോടി രൂപയായതിന് പിന്നാലെ SBI(+1.1%) ഓഹരി ലാഭത്തിൽ അടച്ചു. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 4574 കോടി രൂപയായിരുന്നു.
ഒക്ടോബർ-മാർച്ച് കാലയളവിൽ ഉയർന്ന ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ LT(+4%) ഓഹരി നേട്ടത്തിൽ അടച്ചു.
റിയൽറ്റി ഓഹരികൾ ഏറെയും ലാഭത്തിൽ അടച്ചു. Sobha(+9.8%), GodrejProp(+3.3%), Oberoi Realty(+6.3%) എന്നീ ഓഹരികൾ നേട്ടം കെെവരിച്ചു. Ultra Cements(+2.2%), Asian Paints(+2.1%) എന്നീ റിയൽറ്റി അനുബന്ധ ഓഹരികളും ലാഭത്തിൽ അടച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു കൊണ്ട് ഇവി മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനെ തുടർന്ന് IOC(+1.3%) ഓഹരി ലാഭത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ അറ്റാദായം 5.2 ശതമാനം വർദ്ധിച്ചതിന് പിന്നാലെ Tata’s retail stock Trent(+5.2%) ഓഹരി ലാഭത്തിൽ അടച്ചു.
ഇന്ത്യൻ പ്രൈമറി സ്റ്റീൽ മില്ലുകൾ നവംബർ 21 ന് ഫ്ലാറ്റ് സ്റ്റീലിന്റെ വില വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിൽ മെറ്റൽ ഓഹരി ലാഭത്തിൽ അടച്ചു. മെറ്റൽ ഓഹരികളായ Hindalco(+2.1%), JSW Steel(+1.1%), Tata Steel(+0.9%) എന്നിവ ലാഭത്തിൽ അടച്ചു.
5Gയുടെ ശക്തി ഉപയോഗിച്ചു കൊണ്ട് ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയെ മാറ്റി മറിക്കാൻ എറിക്‌സണുമായി കെെകോർത്തതിന് പിന്നാലെ Vodafone Idea(-1.5%) നഷ്ടത്തിൽ അടച്ചു. എയർടെൽ ഉൾപ്പെടെയുള്ള ടെലികോം ഓഹരികളും താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
ഐടി, ബാങ്കിംഗ് ഓഹരികൾക്ക് ഒപ്പം വിപണി ഉച്ചവരെ അസ്ഥിരമായി നിന്നു. എന്നാൽ ഉച്ചയോടെ വിപണിയിൽ വിൽപ്പന ശക്തമായി അരങ്ങേറി. ബാങ്ക് നിഫ്റ്റി 40000ന് താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം എസ്.ബി.ഐയുടെ ഫലം വന്നതിന് പിന്നാലെ വി ആകൃതിയിൽ സൂചിക തിരികെ കയറിയെങ്കിലും 40000 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. മുകളിലേക്ക് കയറിയത് പോലെ തന്നെ താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നിലരേഖപ്പെടുത്തി.
എസ്.ബിഐ ഫലം, ആഴ്ചയിലെ എക്സ്പെയറി എന്നിവ ഒരുമിച്ച് കൊണ്ട് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാക്കി.
നാളെ വെെകിട്ട് മുഹൂർത്ത് ട്രേഡിംഗ് നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഒരു ലേഖനം ഞങ്ങൾ വെെകാതെ പ്രസ്ദ്ധീകരിക്കുന്നതാണ്. എങ്കിലും ആഴ്ചയിലെ അവസാന വ്യാപാര ദിനം ഇന്നാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

