ഭാരതി എ.എക്സ്.എയുടെ ജനറൽ ഇൻഷുറൻസ് ബിസിനസ്സ് കെെമാറ്റം ചെയ്യുന്നതിനായി ഐ.സി.ഐ.സി.ഐ ലൊംബാർഡിന് അന്തിമ അനുമതി ലഭിച്ചു

ഭാരതി എ.എക്സ്.എയുടെ ജനറൽ ഇൻഷുറൻസ് ബിസിനസ്സ് സ്വയം ക്രമീകരിക്കുന്നതിനായി ഐ.സി.ഐ.സി.ഐ ലൊംബാർഡിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി ലഭിച്ചു. ജനറൽ ഇൻഷുറൻസ് ബിസിനസിന്റെ കൈമാറ്റം മൂന്ന് ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

മേഘാലയിൽ ഇവി ചാർജിംഗ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ച് പവർ ഗ്രിഡ് കോർപ്പറേഷൻ

മേഘാലയിലെ ഷില്ലോങ്ങിലുള്ള ഓഫീസ് കോംപ്ലക്‌സിൽ  ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന് തറക്കല്ലിട്ട് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. പദ്ധതിയുടെ ഭാഗമായി പവർ ഗ്രിഡ് 11 ചാർജിംഗ് സ്റ്റേഷൻ വികസിപ്പിക്കും.

അശോക ബിൽഡ്കോണിന് പശ്ചിമ ബംഗാളിൽ ദേശീയപാത നവീകരണത്തിനായി 1567 കോടി രൂപയുടെ ഓർഡർ ലഭിച്ചു

പശ്ചിമ ബംഗാളിൽ ദേശീയപാത നവീകരണത്തിനായി അശോക ബിൽഡ്കോണിന് അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡിൽ നിന്നും 1567 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഇപിസി അടിസ്ഥാനത്തിൽ പശ്ചിമ ബംഗാളിലെ പാൻഗഡ് മുതൽ പാൽസിറ്റ് വരെയുള്ള  67.75 കി.മീ എൻഎച്ചിന്റെ നവീകരണത്തിനായാണ് പദ്ധതി. 

മുൻഗണനാ ഓഹരികൾ വിതരണം ചെയ്തു കൊണ്ട്  100 കോടി രൂപ സമാഹരിച്ച് ബാർബിക്യൂ നേഷൻ

മുൻഗണനാ ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 100 കോടി രൂപ സമാഹരിച്ച് ബാർബിക്യൂ നേഷൻ. മൂന്ന് വ്യത്യസ്ത നിക്ഷേപകർക്കാണ് ഓഹരികൾ വിതരണം ചെയ്തത്. ഓഹരി ഒന്നിന് 844 രൂപ നിരക്കിൽ 11.77 ലക്ഷം ഇക്വിറ്റി ഓഹരികൾ അനുവദിക്കാൻ ഓഹരിയുടമകളുടെ റിലേഷൻഷിപ്പ് കമ്മിറ്റി അംഗീകാരം നൽകി.

കൽക്കരി വിഭവങ്ങളുടെ  വിലയിരുത്തലിനായി സോഫ്റ്റ്‌വെയർ അവതരിപ്പിച്ച് കോൾ ഇന്ത്യ

കൽക്കരി വിഭവങ്ങളുടെ മികച്ച വിലയിരുത്തലിനായി സോഫ്റ്റ്‌വെയർ അവതരിപ്പിച്ച് കോൾ ഇന്ത്യ. ഇതിലൂടെ ഭൂമിയുടെ പ്രതലത്തിന് അടിയിലുള്ള നേർത്ത കൽക്കരി സീമുകൾ തിരിച്ചറിയാനും കൽക്കരി വിഭവങ്ങളുടെ വിലയിരുത്തൽ മെച്ചപ്പെടുത്താനും സാധിക്കും.

എല്ലാ ബിസിനസ്സ്, ബ്രാൻഡ് പ്രവർത്തനങ്ങളും ഡിജിറ്റൽ ഫസ്റ്റ് ആക്കാനൊരുങ്ങി ഫ്യൂച്ചർ കൺസ്യൂമർ

കമ്പനിയുടെ എല്ലാ ബിസിനസ്സ്, ബ്രാൻഡ് പ്രവർത്തനങ്ങളും ഡിജിറ്റൽ ഫസ്റ്റ് ആക്കാനൊരുങ്ങി ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ്. കൊവിഡിനെ തുടർന്ന്  ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറുന്ന ഉപഭോക്തൃ സ്വഭാവം ദീർഘകാലത്തേക്ക് നിലനിൽക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് കമ്പനിയുടെ പുതിയ നീക്കം.

ജിൻഡാൽ പവറിന്റെ 96.42 ശതമാനം ഓഹരികൾ വിൽക്കുന്നതിനായി കമ്പനിക്ക് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു

ജിൻഡാൽ പവറിന്റെ 96.42 ശതമാനം ഓഹരി വേൾഡ്ഒണ്ണിന് വിൽക്കുന്നതിന് അംഗീകാരം നൽകി ജെഎസ്പിഎല്ലിന്റെ ഓഹരിയുടമകൾ. 7401 കോടി രൂപയ്ക്കാണ് ഓഹരികൾ വിതരണം ചെയ്യുക. ഇടപാടിലൂടെ ജെഎസ്പിഎല്ലിന്റെ കടം 6,566.44 കോടി രൂപ കുറയും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement