പെട്രോളിലെ  20 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം 2025 ഓടെ നടപ്പാക്കുമെന്ന് നരേന്ദ്ര മോദി

എണ്ണ ഇറക്കുമതി ആശ്രയം കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കുന്നതിനുമായി പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം 2025ഓടെ സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഥനോൾ ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട ഇ 100 പൈലറ്റ് പദ്ധതിയും പൂനെയിൽ ആരംഭിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2022ഓടെ പെട്രോളില്‍ 10 ശതമാനം എഥനോള്‍ കൂട്ടിച്ചേര്‍ക്കുന്നത് സാധ്യമാക്കുമെന്നും 2030 ഓടെ 20 ശതമാനം ബ്ലെന്‍ഡിംഗ് നേടാനാകുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നത്.

ഐഒഎൽ കെമിക്കൽസ് ക്യു 4 ഫലം, അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐഒഎൽ കെമിക്കൽസിന്റെ പ്രതിവർഷ അറ്റാദായം 16.63 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 35.5 ശതമാനം ഇടിഞ്ഞു.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4 ശതമാനം ഉയർന്ന് 467 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു. 

മെയ് മാസം മൊത്തം ചരക്ക് സേവന നികുതിയിൽ ഇടിവ് രേഖപ്പെടുത്തി

മെയ് മാസം മൊത്തം ചരക്ക് സേവന നികുതിയിൽ ഇടിവ് രേഖപ്പെടുത്തി. കേന്ദ്ര ധനമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 102709 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ ജിഎസ്ടി നിരക്ക്. തുടർച്ചയായ എട്ടാം മാസവും ജിഎസ്ടി വില ഒരു ലക്ഷം കോടിക്ക് മുകളിലാണ്. ഏപ്രിലിലെ ജിഎസ്ടി നിരക്ക് 1.41 ലക്ഷം കോടി രൂപയായിരുന്നു.

2022ൽ അറ്റാദായം 3 മടങ്ങ് വർദ്ധിച്ച് 6000 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിൻബി

2022 സാമ്പത്തിക വർഷം അറ്റാദായം 3 മടങ്ങ് വർദ്ധിച്ച് 6000 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചാബ് നാഷണൽ ബാങ്ക്. വായ്പാ വളർച്ചയെയും സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള ആവശ്യകതയെയും ആശ്രയിച്ചിരിക്കും ഈ നേട്ടമെന്നും ബാങ്ക് വ്യക്തമാക്കി. 2021-22ൽ സമ്പദ്‌വ്യവസ്ഥ 9.5 ശതമാനമായി വളരുമെന്ന ധാരണയിൽ ബാങ്കിംഗ് വ്യവസായത്തിന് 8-10 ശതമാനം വായ്പാ വളർച്ചയാണ് കണക്കാക്കുന്നത്.

എസ്.പി.വി പ്രോജക്റ്റുകൾ പവർ ഗ്രിഡിന് കെെമറി ആർ‌ഇസി ലിമിറ്റഡ്

ആർ‌ഇസി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആർ‌ഇസി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് രണ്ട് എസ്.പി.വി പ്രോജക്റ്റുകൾ
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. വൈദ്യുതി മന്ത്രാലയം നടത്തിയ ലേലത്തിലൂടെയാണ് പവർഗ്രിഡിനെ തിരഞ്ഞെടുത്തത്.

ഡൈനമിക് പ്രൊഡക്ട്സ് ക്യു 4 ഫലം, അറ്റാദായം 27 ശതമാനം ഇടിഞ്ഞ് 5.8 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഡൈനമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 27.72 ശതമാനം ഇടിഞ്ഞ് 5.79 കോടി രൂപയായി.
മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 29.43 ശതമാനം വർദ്ധിച്ച് 56.56 കോടി രൂപയായി. 

2021ൽ പേടിഎം 1701 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് 2021 സാമ്പത്തിക വർഷം 1701 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം കമ്പനി 2942 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം വരുമാനം 10 ശതമാനം ഇടിഞ്ഞ് 3186 കോടി രൂപയായി. പേടിഎം ഐപിഒ വഴി 21800 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. 

ഐഎഫ്ജിഎൽ റിഫ്രാക്ടറീസ് ക്യു 4 ഫലം, അറ്റനഷ്ടം 2.53 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐഎഫ്ജിഎൽ റിഫ്രാക്ടറീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റനഷ്ടം 2.53 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 13.93 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 27.66 ശതമാനം വർദ്ധിച്ച് 283.52 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.  

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement