പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ, വളർച്ചാ നിരക്ക് 9.5 ശതമാനമായി വെട്ടിക്കുറച്ചു
റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി ആർബിഐ ധനനയ സമിതി. റിവേഴ്സ് റിപ്പോ നിരക്കും 3.35% ആയി തന്നെ തുടരും. ആർബിഐ കണക്കുപ്രകാരം 2021- 22 വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച 9.5 ശതമാനം ആയിരിക്കും. ഹോട്ടൽ, ടൂറിസം, വ്യോമയാന മേഖലകളെ സഹായിക്കുന്നതിനായി 15,000 കോടി രൂപയുടെ പ്രത്യേക ധനസഹായവും ആർ.ബി.ഐ പ്രഖ്യാപിച്ചു.
ഭാരത് ഫോർജ് ക്യു 4 ഫലം, അറ്റാദായം 212 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഭാരത് ഫോർജിന്റെ ഏകീകൃത അറ്റാദായം 212.2 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം കമ്പനി 68.59 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 16.36 ശതമാനം ഉയർന്ന് 2082.85 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം അവസാന ലാഭവിഹിതം നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു.
പ്രീമിയം കോഫി വിപണിയിലേക്ക് കാലുവച്ച് ടാറ്റാ കൺസ്യൂമർ
ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് പ്രീമിയം റോസ്റ്റ് ആൻഡ് ഗ്രൗണ്ട് കോഫി വിഭാഗത്തിലേക്ക് പ്രവേശിച്ചു. സോനെറ്റ്സ് ബെെ ടാറ്റാ കോഫി എന്ന പേരിലാണ് കമ്പനിയുടെ കോഫി വിഭാഗത്തിലേക്കുള്ള പ്രവേശനം. ടാറ്റാ കോഫിയുടെ തോട്ടങ്ങളിൽ നിന്നാണ് സോനെറ്റ്സ് ഉത്ഭവിക്കുന്നത്.
ജൂബ്ലിയന്റ് ഫാർമോവ ക്യു 4 ഫലം, അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 214 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജൂബ്ലിയന്റ് ഫാർമോവയുടെ അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 214 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30.98 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.63 ശതമാനം ഉയർന്ന് 1551.69 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
തിയോഫിലൈൻ ടാബ്ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി
ഗ്ലെൻമാർക്ക് ഫാർമയുടെ തിയോഫിലൈൻ എക്സ്റ്റെൻഡഡ്-റിലീസ് ടാബ്ലെറ്റുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ശ്വാസതടസ്സം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നാണിത്.
ഭാരത് കോക്കിംഗ് കോളിൽ നിന്നും 120 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി റെയിൽടെൽ
ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിൽ നിന്ന് 119.72 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. എംപിഎൽഎസ്-വിപിഎൻ സേവനങ്ങൾ ബിസിസിഎല്ലിന്റെ 340 സ്ഥലങ്ങളിൽ അഞ്ച് വർഷത്തേക്ക് നടപ്പിലാക്കുന്നതിനാണ് ഓർഡർ. ഒരു ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാവ് കൂടിയാണ് റെയിൽടെൽ.
ബാങ്ക് ഓഫ് ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 250 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 250.19 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 3571.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 29 ശതമാനം ഇടിഞ്ഞ് 2936 കോടി രൂപയായി.
ടെസ്റ്റിംഗിനായി മോഡൽ 3 കാറുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങി ടെസ്ല
ടെസ്ലയുടെ മോഡൽ 3 കാറുകൾ ടെസ്റ്റിംഗിനായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ എത്തിച്ചേക്കും. ഈ വർഷം അവസാനത്തോട് കൂടി ഉത്പന്നം വിപണിയിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോർട്ട് ഉണ്ട്. മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ടെസ്ല ഷോറും തുറന്നേക്കും.
ജയ് കോർപ്പ് ക്യു 4 ഫലം, അറ്റാദായം 415 ശതമാനം വർദ്ധിച്ച് 14 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജയ് കോർപ്പ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 415 ശതമാനം വർദ്ധിച്ച് 14.08 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 80.48 ശതമാനമായി ഇടിഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 17.55 ശതമാനം ഉയർന്ന് 137.74 കോടി രൂപയായി.
എൻ.ഐ.ഐ.ടി ക്യു 4 ഫലം, അറ്റാദായം 46.5 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എൻ.ഐ.ഐ.ടിയുടെ അറ്റാദായം 46.5 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 0.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 30 ശതമാനം ഉയർന്ന് 275.5 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

