ഇന്നത്തെ വിപണി വിശകലനം
അസ്ഥിരമായി നേരിയ തോതിൽ ബെയറിഷായി വിപണി.
15713 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമിച്ചു. ആദ്യ മണിക്കൂറിൽ 15734 എന്ന പുതിയ ഉയർന്ന നില കീഴടക്കിയതിന് പിന്നാലെ സൂചിക ഇവിടെ നിന്നും 100 പോയിന്റുകൾ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾ/ 0.13 ശതമാനം താഴെയായി 15,670 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ബെയറിഷായി കാണപ്പെട്ടു. 35665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സൂചിക 200 പോയിന്റുകൾ കുതിച്ചുകയറി. ശേഷം ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും 600ൽ ഏറെ പോയിന്റുകൾ സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 357 പോയിന്റുകൾ/ 1.00 ശതമാനം താഴെയായി 35291 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ബാങ്ക് ഇന്ന് 1 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ 1.35 ശതമാനവും നിഫ്റ്റി മീഡിയ 1.02 ശതമാനവും നേട്ടം കെെവരിച്ചു. മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളും ഫ്ലാറ്റായി നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
PNB Housing Finance ഈ ആഴ്ച മാത്രം 91 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. മറ്റു ഹൗസിംഗ് ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Indiabulls Housing Finance 14.23 ശതമാനവും LIC Housing 6.12 ശതമാനവും നേട്ടം കെെവരിച്ചു.
റിസർവ് ബാങ്കിന്റെ ധനനയ സമിതി റിപ്പോ നിരക്ക് 4 ശതമാനമായി നിലനിർത്തി. മറ്റു നിരക്കുകൾക്കും മാറ്റം വരുത്തിയില്ല. 2022 സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമായിരിക്കും ജിഡിപി പ്രവചനം. നേരത്തെ ഇത് 10.5 ശതമാനമായിരുന്നു. നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാൽ ഇത് വിപണിയെ ബാധിച്ചില്ല.
Adani Enterprises ഓഹരി ഇന്ന് 7.44 ശതമാനം നേട്ടം കെെവരിച്ചു. ഓഹരി ഈ ആഴ്ച മാത്രം 30 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. Adani Power 4.9 ശതമാനം ഉയർന്നു.
Grasim ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരിയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.
ജാഗ്വാർ ലാൻഡ് റോവറിന്റെ യുകെയിൽ നിന്നുള്ള മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നു. മൊത്തം വിൽപ്പന 526 ശതമാനം വർദ്ധിച്ച് 7858 യൂണിറ്റായി. എന്നാൽ പോയ മാസത്തെ അപേക്ഷിച്ച് ഇത് 6 ശതമാനം കുറവാണ്. Tata Motors ഓഹരി ഇന്ന് 2.8 ശതമാനം നേട്ടം കെെവരിച്ചു.
ടെസ്‌ല തങ്ങളുടെ മോഡൽ 3 കാറുകൾ ടെസ്റ്റിംഗിനായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ എത്തിച്ചേക്കും.
Bajaj Finserv, Bajaj Finance, HDFC ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി കൊണ്ട് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെ തുടർന്ന് ONGC ഓഹരി ഇന്ന് 2.4 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരാഴ്ച കൊണ്ട് 12 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്.
മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 205 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Bharat Forge ഓഹരി ഇന്ന് 7.9 ശതമാനം നേട്ടം കെെവരിച്ചു. പോയവർഷം 11.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.
മികച്ച ഫലപ്രഖ്യാപനത്തിന് പിന്നാലെ Gujarat State Petroleum Ltd ഇന്ന് 7.5 ശതമാനം നേട്ടം കെെവരിച്ചു.
ഹോട്ടൽ, റെസ്റ്റോറൻറ് മേഖലകൾക്കായി 15,000 കോടി രൂപയുടെ പദ്ധതി റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹോട്ടൽ ഓഹരികൾ രാവിലെ തന്നെ കത്തിക്കയറി. Indian Hotels 1 ശതമാനവും Lemon Tree 3.4 ശതമാനവും EI Hotel 5 ശതമാനവും EIH Associated Hotels 20 ശതമാനവും Delta Corp 3.8 ശതമാനവും നേട്ടം കെെവരിച്ചു. SpiceJet ഇന്ന് 2.4 ശതമാനം ഉയർന്നു.
പ്രതിരോധ ഓഹരികളായ BHEL 2.1 ശതമാനവും BEML 3.1 ശതമാനവും HAL 1.27 ശതമാനവും നേട്ടം കെെവരിച്ചു.
Spandana Sphoorty ഏറ്റെടുക്കാൻ ആക്സിസ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി ഇന്ന് 8 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
SBIN, HDFC Bank, ICICI Bank, Axis Bank എന്നീ ഓഹരികൾ ഇന്ന് 1 ശതമാനത്തിൽ ഏറെ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
വിപണി മുന്നിലേക്ക്
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചതിനാൽ തന്നെ വിപണിയിൽ ഒരു വിൽപ്പന അരങ്ങേറിയേക്കാം. നിരവധി ബാങ്കിംഗ് ഓഹരികൾ ദുർബലമായി കാണപ്പെട്ടു. എങ്കിലും സൂചിക 15600ലേക്ക് വരുമ്പോൾ ആളുകൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നതായി കാണാം.
നിഫ്റ്റി വീണപ്പോഴും മിഡ്, സ്മോൾക്യാപ്പ് ഓഹരികൾ ഇന്നും ശക്തമായ പ്രകടനം കാഴ്ചവച്ച് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ദിവസത്തെ ചാർട്ടിലേക്ക് നോക്കിയാൽ നിഫ്റ്റി സൃഷ്ടിച്ച കാൻഡിലിന്റെ ശക്തി നഷ്ടപ്പെടുന്നതായി കാണാം.
ആർബിഐ പാനൽ സർക്കാരിനോട് പെട്രോൾ, ഡീസൽ എന്നിവയുടെ പുറത്ത് ഈടാക്കുന്ന നികുതി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടു. ഇന്ധനത്തിന്റെ വില വർദ്ധിച്ചത് പണപ്പെരുപ്പത്തിന് കാരണമായി.
മറ്റൊരു ആഴ്ച കൂടി കടന്നു പോയിരിക്കുകയാണ്. തിങ്കളാഴ്ചത്തേക്കാൾ 270 പോയിന്റുകളുടെ നേട്ടമാണ് സൂചിക കെെവരിച്ചത്. അടുത്ത ആഴ്ച ഈ റേഞ്ചിനുള്ളിൽ തന്നെ വിപണി അസ്ഥിരമായി നിന്നേക്കും.
India VIX കുറവായതിനാൽ വിപണിയിൽ അസ്ഥിരത നൽകുന്നു. 14700ൽ അനേകം കോൾ ഒഐകൾ കാണാം. നിഫ്റ്റിയുടെ റാലി അടുത്താഴ്ച ശാന്തമായേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. നിങ്ങളുടെ സ്വങ്, ഇൻട്രാഡേ വ്യാപാരങ്ങൾ എങ്ങനെയായിരുന്നു. തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
