പ്രധാനതലക്കെട്ടുകൾ
State Bank of India (SBI): ഈ സാമ്പത്തിക വർഷം കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ (ഏകദേശം 14,942 കോടി രൂപ) സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.
Info Edge: സൊമാറ്റോയുടെ ഐപിഒയിൽ കമ്പനി 750 കോടി രൂപയുടെ ഓഹരി വിൽക്കും.
Axis Bank: മാർച്ച് പാദത്തിൽ ബാങ്കിന്റെ ഏകീകൃത അറ്റാദായം 2960.40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 1250 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
Bharti Airtel: യൂടൽസാറ്റ് കമ്മ്യൂണിക്കേഷൻസിൽ നിന്ന് 550 മില്യൺ ഡോളർ ധനസഹായം നേടിയതായി വൺവെബ് പറഞ്ഞു. ഇതിലൂടെ ബ്രോഡ്ബാൻഡ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയുടെ 24 ശതമാനം ഓഹരി ലഭിക്കും. ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്ഥാപനമാണ് വൺവെബ്.
Bharat Forge: സംഘ്വി ഫോർജിംഗ് & എഞ്ചിനീയറിംഗ് ഏറ്റെടുക്കുന്നതിനായി ഭാരത് ഫോർജ് സമർപ്പിച്ച പ്രമേയ പദ്ധതിക്ക് എൻസിഎൽടി അംഗീകാരം നൽകി.
Maruti Suzuki India: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 1241.1 കോടി രൂപയായി രേഖപ്പെടുത്തി.
Bajaj Finance: : മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 1,347 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 948 കോടി രൂപയായിരുന്നു.
PNB Housing Finance: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 127 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 242 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
HDFC Asset Management Company: മാർച്ചിൽ നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ലാഭം 26.52 ശതമാനം വർദ്ധിച്ച് 316.08 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- Biocon
- Tata Communications
- UTI Asset Management Company
- KPIT Tech
- Bajaj Finserv
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 14500ന് സമീപമായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 14650 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
നിഫ്റ്റിയെ മറികടന്ന ബാങ്ക് നിഫ്റ്റി ഇന്നലെ 1.43 ശതമാനം നേട്ടം കെെവരിച്ചു. 32300 എന്ന നിർണായക പ്രതിരോധം മറികടന്ന സൂചിക
32735 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു, നിഫ്റ്റി മെറ്റൽ എന്നീ മേഖലാ സൂചികകൾ ഇന്നലെ ശക്തമായ മുന്നേറ്റം കാഴചവച്ചു. എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്, യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിൽ ഫ്ലാറ്റായിട്ടാണ് വ്യാപാരം ആരംഭിച്ചത്. സെൻട്രൽ ബാങ്ക് സ്റ്റിമുലസിനെ സംബന്ധിച്ച അവ്യക്തതയും, യുഎസ് പ്രസിഡന്റ് ജോ ബെെഡൻ ബുധനാഴ്ച കോൺഗ്രസിനെയും ഫെഡറേഷനെയും അഭിസംബോധന ചെയ്യുന്നതും ഇതിന് കാരണമാണ്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും കയറിയിറങ്ങി മിക്സിഡായി നിൽക്കുകയാണ്. SGX NIFTY 14,706-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. വ്യാപാരം ആരംഭിച്ചത് മുതൽ എസ്.ജി.എക്സ് നിഫ്റ്റി 14620 എന്ന നിലയിൽ നിന്നും മുകളിലേക്ക് കുതിച്ചുകയറുകയാണ്.
ഒഐ കണക്കുകൾ പ്രകാരം 14500 എന്നത് നിഫ്റ്റിക്ക് വളരെ വലിയ ഒരു സപ്പോർട്ട് ആണെന്ന് കാണാനാകും. എന്നിരുന്നാലും വിപണിയിൽ ഒരു വീഴ്ച എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം.
32,000, 31,350 എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടായി കാണപ്പെടുന്നു.
14,700, 14,750, 14,870-14,900 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 32,900, 33,200 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.
15000,14800 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 14000,14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. എന്നാൽ 14800,15000 എന്നിവിടങ്ങളിലെ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐയാണ് 14000, 14,500 എന്നിവിടെ കാണപ്പെടുന്നത്. ഇത് സൂചിക വളരെ ശക്തമാണെന്ന് കാണിക്കുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1454 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1463 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
അനേകം ദിവസമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുകയാണ്. ഈ സ്ഥാപനങ്ങൾ കൂടി ഓഹരി വാങ്ങാൻ ആരംഭിച്ചാൽ വിപണി കൂടുതൽ ഉയരങ്ങൾ കീഴടക്കും. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പ ആരംഭിച്ചാൽ അത് വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും.
India VIX ഉയർന്ന നിലയിലാണുള്ളത്. ഇത് വിപണിയിലെ ഉയർന്ന പ്രീമിയത്തേയും ചാഞ്ചാട്ടത്തേയും സൂചിപ്പിക്കുന്നു. ബുധനാഴ്ചയായതിനാൽ തന്നെ വിപണി കൂടുതൽ ചാഞ്ചാട്ടത്തിന് വിധേയമായേക്കും.
14750 മറികടന്നാൽ മാത്രമെ നിഫ്റ്റി ശക്തി കെെവരിച്ചുവെന്ന് പറയാനാകു. അത് വരെ ഏത് നിമിഷവും സൂചിക താഴേക്ക് വീണേക്കാം.
റിലയൻസ് ഇന്നലെ 2000 മറികടക്കാൻ ശ്രമിച്ചിരുന്നു. ഇത് മറികടന്നാൽ നിഫ്റ്റിയിൽ മറ്റൊരു ശക്തമായ മുന്നേറ്റം കാണാനാകും. ശ്രദ്ധകേന്ദ്രീകരിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

