ഇന്നത്തെ വിപണി വിശകലനം 

ആദ്യ പകുതിയിൽ അസ്ഥിരമായ നിഫ്റ്റി ഉച്ചയ്ക്ക് ശേഷം ചാഞ്ചാട്ടം രൂക്ഷമായതിനെ തുടർന്ന് ഇരു വശങ്ങളിലേക്കും നിർണായക നീക്കം നടത്തി.

14,879 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 50 പോയിന്റ് റേഞ്ചിനുള്ളിൽ 2 മണിക്കൂറോളം അസ്ഥിരമായി നിന്നു. തുടർന്ന് അപ്രതീക്ഷിതമായി താഴേക്ക് വീണ സൂചിക പിന്നീട് 100 പോയിന്റുകളുടെ നേട്ടം കെെവരിച്ച് 15000ന് അടുത്ത് വരെയെത്തി. എന്നാൽ ലാഭമെടുപ്പിനെ തുടർന്ന് സൂചിക വീണ്ടും 165 പോയിന്റുകൾ താഴേക്ക് വീണു. ശേഷം കഴിഞ്ഞ ദിവസത്തേക്കാൾ 54 പോയിന്റുകൾ/ 0.37 ശതമാനം മുകളിലായി 14873 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

33181 എന്ന നിലയിൽ  വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ മുകളിലേക്ക് കയറിയെങ്കിലും പിന്നീട് 400 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി.  തിരികെ കയറിയ സൂചിക 33200ന് മുകളിൽ എത്തിയെങ്കിലും ഉച്ചയോടെ നടന്ന ലാഭമെടുപ്പിൽ സൂചിക വീണ്ടും ഇടിഞ്ഞ് 32700ലേക്ക് എത്തി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 208 പോയിന്റ്/ 1.51 ശതമാനം താഴെയായി 32782 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി മെറ്റൽ ഇന്ന്  3.92 ശതമാനവും നിഫ്റ്റി ഐടി 1.18 ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ  വിപണികൾ ഏറെയും ഇന്ന് അസ്ഥിരമായിരുന്നു. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഏപ്രിൽ 11 വരെ രാജ്യത്തേക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തിവച്ചതായി ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു.

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ വരെ മദ്ധ്യപ്രദേശിൽ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

റിട്ടെയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന വർദ്ധിച്ചതായി എഫ്.എ.ഡി.എയുടെ റിപ്പോർട്ട് ചെയ്തു. അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഓട്ടോ ഓഹരികൾ താഴേക്ക് വീണു.

ജയ്പീ ഇൻഫ്രാടെക് കേസിനായി പുതുക്കിയ പ്രമേയ പദ്ധതികൾ NBCC,  Suraksha Realty എന്നിവർ  സമർപ്പിച്ചു. NBCC ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഇരുചക്ര വാഹനങ്ങളുടെ അപകടം ഒഴിവാക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി  ഇസ്രായേലിയൻ കമ്പനിയുമായി Minda Corporation കരാർ ഒപ്പുവച്ചു. ഇതിന് പിന്നാലെ  Minda Corp ഓഹരി 1.5 ശതമാനം നേട്ടം കെെവരിച്ചു.

Metropolis Healthcare വരുമാനം മുൻ വർഷത്തേക്കാൾ 40 ശതമാനം ഉയർന്നു. ഓഹരി 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

മെറ്റൽ ഓഹരികളിൽ ഇന്ന് ശക്തമായ മുന്നേറ്റം കാണാനായി. Tata Steel, JSW Steel എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.

ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ സിമന്റ് ഓഹരികൾ ഇന്ന് കത്തിക്കയറി.  Shree Cements, Ultratech Cements എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

നാലാം പാദത്തിൽ 60 ശതമാനത്തിന് മുകളിൽ പ്രതിവർഷ വരുമാനം വർദ്ധിച്ചതിന് പിന്നാലെ Titan ഓഹരി 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയുടെ ഭാഗമായി പെട്രോളിയം മന്ത്രിയുടെ നേതൃത്ത്വതിൽ  ഉടൻ യോഗം ചേരും.  Shree Renuka Sugars, Dalmia Bharat Sugar,  Balrampur Chini Mills എന്നിവ കത്തിക്കയറി.

വിപണി മുന്നിലേക്ക് 

ആദ്യത്തെ 2 മണിക്കൂറുകളോളം മന്ദഗതിയിൽ നിന്ന വിപണി പിന്നീട് അവശ്വസനീയമായ നീക്കമാണ് കാഴ്ചവച്ചത്. മെറ്റൽ ഓഹരികളിൽ ഉൾപ്പടെ മികച്ച പ്രകടനമാണ് കാണാനായത്.

മെറ്റൽ ഓഹരികൾ മുകളിലേക്ക് കത്തിക്കയറുന്നത് കാണാൻ വളരെ രസമായിരുന്നു. നിരന്തരം സ്റ്റീലിന്റെ വില കമ്പനികൾ വർദ്ധിപ്പിക്കുന്നതാണ് ഓഹരി വില ഉയരാൻ കാരണമായതെന്നും റിപ്പോർട്ട് ഉണ്ട്.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 8 മാസത്തെ നഷ്ടത്തിന് ശേഷം മാർച്ചിൽ അറ്റവരവ് രേഖപ്പെടുത്തി. അറ്റവരവ് 7376.1 കോടി രൂപയാണ് കമ്പനികൾ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇത് 6,889 കോടി രൂപയായിരുന്നു. ഇതിനാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടാൻ ആരംഭിച്ചേക്കും.



രാത്രികാല കർഫ്യൂകൾ ഉപയോഗ ശൂന്യമാണെന്ന് ഞാൻ കുതുന്നു. ഇത് ബിസിനസുകളെ ഒരു തരത്തിലും ബാധിച്ചേക്കില്ല.  മുംബെെയ്ക്ക് ഒപ്പം മദ്ധ്യപ്രദേശും വാരാന്ത്യം സംമ്പൂർണ ലോക്ക്ഡൗണ് ഏർപ്പെടുത്തി. ഇത് ആശങ്കാജനകമാണ്. എന്നിരുന്നാലും വീണ്ടും ഒരു സംമ്പൂർണ ലോക്ക്ഡൗണിലേക്ക് രാജ്യം നീങ്ങില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇന്നും നിഫ്റ്റി 14900ന് മുകളിൽ കടന്നെങ്കിലും ഇത് നലനിർത്താനായില്ല. വരും ദിവസങ്ങളിൽ ബാങ്കുകൾ ദുർബലമായാൽ നിഫ്റ്റി വീണ്ടും താഴേക്ക് വീണേക്കും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement