ഇന്നത്തെ വിപണി വിശകലനം

ബാങ്ക് നിഫ്റ്റിയിൽ ബ്രേക്ക് ഔട്ട് നടന്നപ്പോഴും ഫ്ലാറ്റായി അടച്ച് നിഫ്റ്റി.

17933 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് എക്കാലത്തെയും ഉയർന്ന നിലയിൽ പ്രതിരോധം രേഖപ്പെടുത്തി. ശേഷം ഇവിടെ നിന്നും 2 മണിക്കൂർ കൊണ്ട് 140 പോയിന്റുകൾ താഴേക്ക് വീണ സൂചിക 17800ൽ സപ്പോർട്ട് രേഖപ്പെടുത്തി 100 പോയിന്റുകൾ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം മുകളിലായി 17855 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 37979 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ആദ്യ പത്ത് മിനിറ്റിൽ തന്നെ 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. 38350 എന്ന എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയ സൂചിക ഉച്ചയ്ക്ക് ശേഷം അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 341 പോയിന്റുകൾ/ 0.90 ശതമാനം മുകളിലായി 38171 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ 1.63 ശതമാനവും നിഫ്റ്റി റിയൽറ്റി 2.99 ശതമാനവും നിഫ്റ്റി ഓട്ടോ 3.22 ശതമാനവും നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി 2.88 ശതമാനം നഷ്ടം രേഖപ്പെടുത്തി ലാഭമെടുപ്പിന് വിധേയമായി.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.  യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഓട്ടോ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Maruti(+6.4%), Tata Motors(+4.3%), M&M(+4%), HeroMotoCo(+2.8%), Bajaj Auto(+2.7%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വീണ്ടും ഉയർന്നതിനെ തുടർന്ന് ONGC(+2.8%), BPCL(+1.4%), Reliance(+1.6%) എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

OIL, IOC, HindPetro എന്നീ ഓഹരികൾ ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.

ഐടി ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി. HCLTech(-4.6%), TechM(-3.3%), Wipro(-3.3%), Infosys(-2.4%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.

മറ്റു ഐടി ഓഹരികളായ MindTree(-5.5%), CoForge(-4.4%), LTI(-4%) Mphasis(-3.7%) എന്നിവയും ലാഭമെടുപ്പിന് വിധേയമായി.

ഫാർമ കമ്പനികളും മറ്റു അനുബന്ധ കമ്പനികളും ഇന്ന് ലാഭമെടുപ്പിന് വിധേയമായി. Divislab(-3.4%), CadilaHC(-1.1%), SunPharma(-0.96%), Apollo Hospital(-3.5%) എന്നിവ നഷ്ടത്തിൽ അടച്ചു.

ടീസ്റ്റ-സിക്സ് ജലവൈദ്യുത പദ്ധതിക്കായി 1,251 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Patel Engineering 8.1 ശതമാനം നേട്ടം കെെവരിച്ചു.

എക്കണോമി വീണ്ടും തുറക്കുന്നതോടെ ഹോട്ടൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Indian Hotels(+5.9%), EI Hotels(+12%), EIHA HOTELS(+19.6%), Mahindra Resorts(+3.2%), Chalet(+10.5%), LemonTree(+6.9%) എന്നിവ നേട്ടം കെെവരിച്ചു. EaseMyTrip(+3.5%), IRCTC(+3.9%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

PVR(+5.7%), Inox Leisure(+8.2%) എന്നീ ഓഹരികൾ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

InterGlobe Technology, EaseMyTrip(+3.5%)
എന്നിവർ 75 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടു.

എൻ.എസ്.ഇ ഐപിഒയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ BSE 7.3 ശതമാനം നേട്ടം കെെവരിച്ചു. CDSL 5 ശതമാനം നേട്ടത്തിൽ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

റിലയൻസ് ഓഹരി ഇന്ന് 2500 മറികടന്ന് എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി. ടിസിഎസ് എങ്ങനെയാണ് റിലയൻസിന്റെ മാർക്കറ്റ് ക്യാപിൽ എത്തുന്നത് എന്നതിനെക്കുറിച്ച് ഞങ്ങൾ ഈ മാസം ആദ്യം സൂചിപ്പിച്ചിരുന്നു.  എന്നാൽ ഇപ്പോൾ റിലയൻസ് ഏറെ മുന്നേറ്റം നടത്തിയിരിക്കുകയാണ്.

ഓട്ടോ ഓഹരികളുടെ ബ്രേക്ക് ഔട്ട് ഏറെ നാളായി കാത്തിരുന്ന ഒന്നാണ്. വിപണി മുന്നേറ്റം തുടർന്നാൽ മേഖലാ സൂചിക എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി കൂട്ടുതൽ നേട്ടം കെെവരിച്ചേക്കും. സെപ്റ്റംബറിൽ Tata Motors DVR 28 ശതമാനവും Tata Motors 16 ശതമാനവും നേട്ടം കെെവരിച്ചു.

8 ശതമാനം നേട്ടം കെെവരിച്ച് സോഡ ആഷ് ഫ്യൂച്ചേഴ്സ് എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. കെമിക്കൽ കമ്പനികളിൽ ശ്രദ്ധിക്കുക.

നിഫ്റ്റിക്ക് 17950 പ്രതിരോധമായും 17800 സപ്പോർട്ടായും പരിഗണിക്കാം. ഇവ രണ്ടും സൂചിക ഇന്ന് മാനിച്ചിരുന്നു.

മാസത്തെ എക്സ്പെയറി കടന്നുപോകുന്ന ആഴ്ചയാണിത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. ബ്രേക്ക് ഔട്ട് നടത്തിയ ബാങ്ക് നിഫ്റ്റി 38200ന് അടുത്തായാണ് നിലകൊള്ളുന്നത്. എച്ച്.ഡി.എഫ്.സിയും എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. ശ്രദ്ധിക്കുക.

ഏവർക്കും ഇന്ന് മികച്ച ദിവസമായിരുന്നു എന്ന് പ്രതീക്ഷിക്കുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement