ഇന്നത്തെ വിപണി വിശകലനം

ശക്തമായ മുന്നേറ്റം നടത്തി സാമ്പത്തിക ഓഹരികൾ, വിപണി നേട്ടം കെെവരിച്ചു.

17823 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയ്ക്ക് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തി. പെട്ടന്നുള്ള പതനവും വീണ്ടെടുക്കലും വിപണി ബുള്ളിഷാണെന്ന സൂചന നൽകി. 17850 മറികടന്ന സൂചിക മുന്നേറ്റം തുടർന്നു. അവസാന 30 മിനിറ്റിൽ സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 120 പോയിന്റുകൾ/ 0.67 ശതമാനം മുകളിലായി 17925 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36945 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായി കാണപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ 37000 മറികടന്ന സൂചിക ഉച്ചയോടെ 37500 ഉം മറികടന്നു. അവസാന നിമിഷം സൂചികയിൽ ലാഭമെടുപ്പ് അരങ്ങേറിയതായി കാണാം.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 855 പോയിന്റുകൾ/ 2.32 ശതമാനം മുകളിലായി 37695 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ബാങ്ക് (+2.3%), ഫിൻ നിഫ്റ്റി (+2%), പിഎസ്.യു ബാങ്ക് (+1.5%) എന്നിവ തുടർച്ചയായ  മൂന്നാം ദിവസവും നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി ലാഭമെടുപ്പിന് വിധേയമായി. നിഫ്റ്റി ഓട്ടോ, മെറ്റൽ, റിയൽറ്റി എന്നിവയും നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

സാമ്പത്തിക ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. Bajaj Finserv(+4.9%), Bajaj Finance(+4.4%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Kotak Bank (+3.7%), Axis Bank (+2.5%), HDFC Bank (+2.3%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

മറ്റു സാമ്പത്തിക ഓഹരികളായ CholaFin (+4%), ICICI Bank (+1.9%), SBI (+1.8%), AU Bank (+6.7%), IDBI (+7.1%) എന്നിവയും കത്തിക്കയറി.

Eicher Motors (+2.7%) ഓഹരി വീണ്ടെടുക്കൽ തുടർന്ന് ഓക്ടോബർ 19ന് ശേഷമുള്ള ഉയർന്ന നിലരേഖപ്പെടുത്തി. Bajaj Auto (+2.1%), Ashok Leyland (+3.4%), Maruti (+1.9%) എന്നിവ ഓട്ടോ സൂചികയെ 1 ശതമാനത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സഹായിച്ചു.

ആഗോള ടെക് ഓഹരികളിൽ ലാഭമെടുപ്പ് കണ്ടതിന് പിന്നാലെ TechM(-2.9%), Infosys (-2.8%), HCLTech (-1.7%), Wipro (-1.1%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു. LTI (-3.2%), Coforge (-2.7%) തുടങ്ങിയ നിഫ്റ്റി ഐടിയിലെ എല്ലാ ഓഹരികളും താഴേക്ക് വീണു.

അസംസ്‌കൃത എണ്ണവില നവംബറിലെ നിലവാരത്തിലേക്ക് എത്തിയതിന് പിന്നാലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ IOC (+2.8%), Hindustan Petroleum (+5.1%), BPCL (+2.2%) എന്നിവ നേട്ടത്തിൽ അടച്ചു. GAIL (+2.4%), ONGC (+1.7%) എന്നീ ഓഹരികളും മുന്നേറ്റം നടത്തി.

മെറ്റൽ ഓഹരികളുടെ രസകരമായ മൂല്യനിർണ്ണയത്തോടൊപ്പം സ്റ്റീൽ വില വർദ്ധച്ചതിനെ തുടർന്ന് Jindal Steel (+4.6%), JSW Steel (+3.5%), SAIL (+2.8%), Tata Steel (+2.5%) എന്നിവ നേട്ടത്തിൽ അടച്ചു.

ബാംഗ്ലൂർ ആസ്ഥാനമായുള്ള Aprecomm-മായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള അനലിറ്റിക്‌സ് ഉപയോഗിച്ച് നെറ്റ്‌വർക്ക് ഓഫറുകൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ HFCL (+8%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒ‌എൻ‌ജി‌സിയിൽ നിന്ന് ഓഫ്‌ഷോർ സൈറ്റുകളിൽ ആശയവിനിമയ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിനുള്ള കരാർ നേടിയതിന് പിന്നാലെ Tata’s NELCO (+5%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

ദക്ഷിണേന്ത്യയിലെ സിമന്റ് കമ്പനികൾ വില വർദ്ധിപ്പിച്ചു. India Cement (+3.1%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

തമിഴ്‌നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും പിഎംഐ കണക്കുകൾ പുറത്തുവരുന്നതിന് ഇടയിലായി വിപണി ശക്തമായ മുന്നേറ്റം നടത്തി. ബെെ ഓൺ റൂമർ സെൽ ഓൺ ന്യൂസ് എന്ന വാക്യം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ഇന്നത്തെ വിപണിയുടെ നീക്കം.

ഇന്ത്യയുടെ ഡിസംബറിലെ സേവന പിഎംഐ 55.5 ആയി രേഖപ്പെടുത്തി. പോയമാസം ഇത് 58.1 ആയിരുന്നു. ഇത് വികാസത്തെ സൂചിപ്പിക്കുന്നുവെങ്കിലും വേഗത കുറവാണെന്ന് കാണാം.

ഇന്നലെ സൂചിപ്പിച്ചത് പോലെ 18000 എന്നത് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യമാണ്. സാമ്പത്തിക ഓഹരികളുടെ പിന്തുണയിൽ സൂചിക ഇതിന് അടുത്തായി കാണപ്പെടുന്നു. ബാങ്ക് നിഫ്റ്റി നവംബർ 24ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. ഇവിടെ ശക്തമായ പ്രതിബന്ധമാണ് സൂചിക നേരിടുന്നത്. ഓപ്ഷൻ ഡാറ്റ സൂചിപ്പിക്കുന്നത് പോലെ 38000 എന്നത് സൂചികയ്ക്ക് നാളെ ഒരു നിർണായക നിലയായി കാണപ്പെട്ടേക്കും.

Kotak Bank, HDFC Bank, ICICI Bank എന്നിവ നിഫ്റ്റിക്ക് ഇന്ന് ശക്തമായ പിന്തുണ നൽകി. ഇൻഫോസിസ് നിഫ്റ്റിയെ 40 പോയിന്റുകളോളം താഴേക്ക് വലിച്ചു.

വിപണി മുകളിലേക്ക് ഉയർന്നപ്പോൾ ഷോർട്ട് പോസിഷനുകൾ പെട്ടന്ന് തന്നെ കവർ ആയത് കാണാം. എന്നാൽ 18000 എന്നത് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമായി നിലകൊള്ളുന്നു. നാളെ ഗ്യാപ്പ് അപ്പിൽ ഈ നിലമറികടന്ന് മുന്നേറ്റം നിലനിർത്താൻ സാധിച്ചാൽ സൂചിക ബുള്ളിഷായി കാണപ്പെട്ടേക്കാം. ഇത് മറികടക്കാൻ സാധിച്ചില്ലെങ്കിൽ സൂചിക അസ്ഥിരമായി തന്നെ നാളെ വ്യാപാരം അവസാനിപ്പിച്ചേക്കാം.

നാസ്ഡാകിലേക്കും, ആഗോള ഐടി ഓഹരികളിലേക്കും നോക്കിയാൽ നാളത്തെ നിഫ്റ്റി ഐടിയുടെ പ്രകടനം എങ്ങനെ ആയിരിക്കുമെന്ന് വിലയിരുത്താം. റിലയൻസ് 2500, എച്ച്.ഡി.എഫ്.സി 2700 എന്നിവിടെ ശക്തമായ പ്രതിബന്ധം സൃഷ്ടിക്കും. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement