ഇന്ത്യൻ സേനയ്ക്ക്  ടാങ്ക് വേധ മിസൈലുകൾ വിതരണം ചെയ്യാൻ ഒരുങ്ങി ഭാരത്  ഡൈനാമിക്‌സ്

ഇന്ത്യൻ കരസേനയ്ക്കായി 4,960 മിലാൻ 2ടി ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ നിർമ്മിച്ചു നൽകാൻ പ്രതിരോധ മന്ത്രാലയവും ഭാരത് ഡൈനാമിക്‌സും തമ്മിൽ കരാറിൽ ഒപ്പുവച്ചു. 1188 കോടി രൂപയുടെ കരാറിനാണ് ധാരണയായിരിക്കുന്നത്.

ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഓഹരികൾ പൂർണമായും വിറ്റഴിച്ച് കേന്ദ്ര സർക്കാർ

ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഓഹരികൾ പൂർണമായും വിറ്റ് ഒഴുവാക്കി കേന്ദ്ര സർക്കാർ. അധികമുണ്ടായിരുന്ന 10 ശതമാനം ഓഹരി  ടാറ്റാ സൺസിന്റെ അനുബന്ധ സ്ഥാപനമായ  പനാറ്റോൺ ഫിൻ‌വെസ്റ്റിന് കെെമാറിയാണ്  സർക്കാർ ടാറ്റാ കമ്മ്യൂണിക്കേഷൻ ഓഹരികൾ പൂർണമായും ഒഴുവാക്കിയത്.

പി‌എൻ‌സി ഇൻ‌ഫ്രാടെക്കിന് 1,412 കോടി രൂപയുടെ ഓർഡറുകൾ  ലഭിച്ചു

പി‌എൻ‌സി ഇൻ‌ഫ്രാടെക്കിന്റെ അനുബന്ധ സ്ഥാപനമായ പി‌എൻ‌സി മീററ്റ് ഹരിദ്വാർ ഹൈവേസിന്  ഹെെവേ അതോറിറ്റിയിൽ നിന്നും 1412 കോടി രൂപയുടെ പദ്ധതി ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ ഭരത്മാല പരിയോജനയുടെ കീഴിലാണ് പദ്ധതി.

കൊവിഡ് വാക്സിൻ വിതരണത്തിനായി സ്ട്രൈഡസ് ഫാർമയും  ആർ.ഡി.ഐ.എഫും തമ്മിൽ  കെെകോർത്തു

200 മില്ല്യൺ സ്പുട്നിക് വി വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ
സ്ട്രൈഡസ് ഫാർമ സയൻസിന്റെ അനുബന്ധ സ്ഥാപനമായ സ്റ്റെലിസ് ബയോഫാർമയും ആർ.ഡി.ഐ.എഫും തമ്മിൽ കെെകോർത്തു.  കൊവിഡിനെതിരെ  സ്പുട്നിക് വി വാക്സിൻ 91.6 ശതമാനം ഫലപ്രദമാണ്. 50ലേറെ രാജ്യങ്ങൾ ഇത് അംഗീകരിച്ചിട്ടുണ്ട്. 

പുതിയ കോംപാക്റ്റ് ആംബുലൻസ്  മാജിക് എക്സ്പ്രസ് അവതരിപ്പിച്ച്
ടാറ്റാ മോട്ടോഴ്‌സ്

ആംബുലൻസ് വിഭാഗത്തിൽ മാജിക് എക്സ്പ്രസ് കോംപാക്റ്റ് ആംബുലൻസ് അവതരിപ്പിച്ച് വാണിജ്യ വാഹന നിർമ്മാണ കമ്പനിയായ ടാറ്റാ മോട്ടോഴ്സ്. ആവശ്യമായ സ്ഥലം സൗകര്യങ്ങളോടെയും സുരക്ഷയോടെയും വാഹനത്തിൽ രോഗികൾക്കും അറ്റൻഡന്റുമാർക്കും യാത്ര ചെയ്യാനാകും. AIS 125 മാനദണ്ഡമനുസരിച്ചാണ് വാഹനത്തിന്റെ നിർമ്മാണം.

പരസ്യ വോളിയം  ഫെബ്രുവരിയിൽ 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ബാർക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരി-ഫെബ്രുവരി മാസത്തെ പരസ്യ വോളിയം മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ടിവി ചാനലുകളുടെ പരസ്യ വോളിയം 24 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധിച്ചു. 

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എംഎസ്എംഇ ലോൺ ബുക്ക് 30 ശതമാനം ഉയർന്ന് 2 ലക്ഷം കോടിയായി 

മൈക്രോ, ചെറുകിട, ഇടത്തരം എന്റർപ്രൈസസ് ലോൺ ബുക്ക് പ്രതിവർഷം 30 ശതമാനം വർദ്ധിച്ച്  ഡിസംബർ അവസാനത്തോടെ രണ്ട് ലക്ഷം കോടി രൂപയിലെത്തിയതായി എച്ച്.ഡി.എഫ്.സി ബാങ്ക് പറഞ്ഞു. കൊവിഡ് പകർച്ചവ്യാധികൾക്കിടെ എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുന്നതിനായി ധനമന്ത്രാലയം 20 ലക്ഷം കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതിൽ വർദ്ധനവുണ്ടായത്. 

60 കോടി  രൂപയുടെ ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി ആരതി ഡ്രഗ്സ്

പത്ത് രൂപ മുഖവിലയ്ക്ക്  6 ലക്ഷം ഇക്യൂറ്റി ഓഹരികൾ തിരികെ വാങ്ങാൻ ആരതി ഡ്രഗ്സിന്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഓഹരി ഒന്നിന് 1000 രൂപ വീതം 60 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. 

സൂര്യോദെ സ്മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ, അവസാന ദിനം 2.37 തവണ  സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

സൂര്യോദെ സ്മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ  അവസാന  ദിനം 2.37 തവണ  സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 3.09 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

നസറ ടെക്നോളജീസ് ഐപിഒ, അവസാന ദിനം 175.46 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

നസറ ടെക്നോളജീസ് ഐപിഒ  അവസാന ദിനം 175.46തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 75.29  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement