ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ രണ്ടാം ദിനം അസ്ഥിരമായി വിപണി, നിഫ്റ്റി ഫ്ലാറ്റായി അടച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 17403 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലരേഖപ്പെടുത്തി. ഇവിടെ സപ്പോർട്ട് എടുക്കാൻ ശ്രമിച്ച സൂചിക അതിന് സാധിക്കാതെ ഉച്ചയോടെ താഴേക്ക് വീണ് 17280 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 16 പോയിന്റുകൾ/ 0.09 ശതമാനം താഴെയായി 17362 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന്
താഴേക്ക് നീങ്ങി 36500 മറികടന്നു. സെപ്റ്റംബർ 1ന് ശേഷം ആദ്യമായാണ് സൂചിക ഇത് മറികടക്കുന്നത്. ശേഷം  36,150-36,200 എന്നിവിടെ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി  ദിവസത്തെ ഉയർന്ന നിലസ്വന്തമാക്കി. എന്നാൽ അവസാന നിമിഷം സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 124 പോയിന്റുകൾ/ 0.34 ശതമാനം താഴെയായി 36468 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി 2.33 ശതമാനവും നിഫ്റ്റി ഐടി 1.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പി.എസ്.യു ബാങ്ക് 1.25 ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. അതേസമയം യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

HDFC ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മറ്റു ബാങ്കിംഗ് ഇതര ഓഹരികളായ Can Fin Homes(+4%), LIC Housing Finance(+4.7%), IDFC First Bank(+2.7%), MFSL(+1.8%) എന്നിങ്ങനെ നേട്ടത്തിൽ അടച്ചു.

രാജ്യത്തെ ടെലികോം മേഖലയ്ക്കായുള്ള ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ നാളെ പരിഗണിച്ചേക്കും. Bharti Airtel(+2.4%), Idea(+13.7%), Indus Tower(+7.9%), Reliance(+0.6%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഐഡിയക്ക് പണം വായ്പ നൽകിയിട്ടുള്ള IndusInd Bank(+0.94%), IDFC First Bank(+2.7%) എന്നിങ്ങനെ ഉയർന്നു.

ആഗോള റേറ്റിംഗ് ഏജൻസിയായ സിഎൽഎസ്എ  ബെെ റേറ്റിംഗ് നൽകിയതിന്  പിന്നാലെ ITC 1.17 ശതമാനം നേട്ടം കെെവരിച്ചു.

പി.എസ്.യു കമ്പനികളായ IRCTC(+9.2%), Cochin Shipyard(+2.1%) എന്നിങ്ങനെ ഉയർന്നു. ഇന്ത്യൻ നാവികസേനയിൽ നിന്ന് കൊച്ചിൻ ഷിപ്പിയാർഡ് 10000 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയിരുന്നു.

ഇലക്ട്രോണിക് കമ്പനികൾ എല്ലാം തന്നെ ഇന്ന് നേട്ടം കെെവരിച്ചു.  Voltas(+5.7%), IFBIND(+4.4%), Blue Star(+1.4%), Bajaj Electricals(+2.8%), Whirlpool(+3.9%), V-Guard(+3.7%) എന്നിങ്ങനെ ഉയർന്നു.

ഊജ്ജീവൻ  ഓഹരികളുടെ പതനം വീണ്ടും തുടർന്നു. Ujjivan(-10%-LC), Ujjivan Small Finance Bank(-3.5%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.

ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം റിയൽറ്റി ഓഹരികളായ DLF(-2.7%), Oberoi Realty(-3.2%), Godrej Properties(-1.7%), Prestige(-5.8%), Sobha(-5.7%), IBREALEST(-2.1%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു. 


ടെക്സ്റ്റൈൽ വ്യവസായത്തിനായുള്ള പിഎൽഐ സ്കീം സെപ്റ്റംബർ 8 ന് മന്ത്രിസഭ പരിഗണിക്കും. Bombay Dyeing(+2.4%),Kitex(+3.4%), Sutlej textiles(+2.5%), Welspun (+1.8%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഖനന വിപുലീകരണത്തിനായി ഓസ്‌ട്രേലിയൻ സർക്കാരിൽ നിന്ന് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ വൊലോൻഗോംഗ് കോളിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ Jindal Steel 2.4 ശതമാനം ഉയർന്നു. ആഗസ്റ്റ് മാസം കമ്പനിയുടെ വിൽപ്പന 6 ശതമാനം വർദ്ധിച്ചു.

ആദ്യ ബാച്ച് സ്പുട്നിക് വി വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെ Panacea Biotech 9.2 ശതമാനം ലാഭത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

രാവിലത്തെ പതനത്തിന് ശേഷം HDFC, HDFC Bank എന്നീ ഓഹരികൾ വിപണിക്ക് കെെത്താങ്ങായി നിലകൊണ്ടു. നിഫ്റ്റി ഇന്ന് 17280 തകർത്ത് താഴേക്ക് വീണിരുന്നെങ്കിൽ 100-150 പോയിന്റുകളുടെ നഷ്ടത്തിന് കൂടി സൂചിക സാക്ഷ്യംവഹിച്ചേനെ.

മേഖലയ്ക്ക് ദുരിതാശ്വാസ പാക്കേജ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ടെലികോം ഓഹരികൾ ഇന്ന് കത്തിക്കയറി.

ആഗസ്റ്റ് 9ന് ശേഷമുള്ള ദിവസ കാൻഡിലുകളിൽ ആദ്യമായി നിഫ്റ്റി  തുടർച്ചയായ രണ്ട് ചുവന്ന കാൻഡിലുകൾ രൂപപ്പെടുത്തി. ഐടി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. 20 പോയിന്റാണ് ഇൻഫോസിസ് ഓഹരി സൂചികയെ താഴേക്ക് വലിച്ചത്.

ഇന്നലെ അവധിയായിരുന്ന യുഎസ് വിപണി ഇന്ന് രാത്രി തുറക്കും. ആഗോള വിപണിയിൽ അപ്രതീക്ഷിത നീക്കം സംഭവിച്ചാൽ വിപണിയിൽ നാളെ ചാഞ്ചാട്ടം രൂക്ഷമായേക്കാം. ബുധനാഴ്ച ദിവസങ്ങളിൽ പൊതുവെ വിപണിയിൽ ചാഞ്ചാട്ടം കൂടുതലാണ്.

നിഫ്റ്റിയിൽ ഒരു തിരുത്തൽ ഏത് നിമിഷവും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് പുതിയ ഉയർന്ന നില കെെവരിക്കാൻ നിഫ്റ്റി ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. ഇതിനൊപ്പം വി.ഐ.എക്സ് ഉയർന്നതും വിപണി ദുർബലമാണെന്ന സൂചന നൽകുന്നു. ഇതിനൊപ്പം ബാങ്ക് നിഫ്റ്റിയും 36500 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണു.

നാളെയോട് കൂടി കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. നിഫ്റ്റി 17000-ത്തിലേക്കൊ അതിന് താഴേക്കൊ വീണാൽ നെഗറ്റീവായി കരുതാം. നിഫ്റ്റി 17500ലേക്ക് കയറിയാൽ അല്ലെന്നും കരുതാവുന്നതാണ്.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement