ന്യൂസ് ഷോട്ടുകൾ

പലിശയുടെ പുറത്തു പലിശ ഈടാക്കുന്നതിന്റെ കേസ് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. റിസർവ് ബാങ്ക് നയ പ്രഖ്യാപനം അനിശ്ചിതകാലത്തേക്ക് മാറ്റി.

ഇന്ത്യയിൽ 4G ലഭ്യതയിലും 4G കവറേജ് അനുഭവത്തിലും മുന്നിൽ നിന്ന റിലയൻസ് ജിയോയെ വെല്ലുവിളിക്കാൻ എന്നോണം Airtelന്റെ 4G വളർച്ച എത്തി.

കൽക്കരിയിൽ നിന്ന് മെഥനോൾ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് Coal India ആഗോള ബിഡ്ഡുകൾ ക്ഷണിച്ചു. നിലവിൽ Coal Indiaയുടെ subisidiary കമ്പനിയായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് നടത്തുന്നപശ്ചിമ ബംഗാളിലെ ഡങ്കുനി കോൾ കോംപ്ലക്സ് (DCC) ആണ് നിർദ്ദിഷ്ട പ്ലാന്റിന്റെ പ്രോജക്റ്റ് സൈറ്റായി തീരുമാനിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന ഉത്സവ സീസൺ അനുബന്ധിച്ചു, രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ State Bank of India റീട്ടെയിൽ വായ്പക്കാർക്ക് ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചു. YONO Mobile App വഴി കാർ, സ്വർണം, വ്യക്തിഗത വായ്പകൾക്കായി അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും പ്രോസസ്സിംഗ് ഫീസ് 100 ശതമാനം എഴുതിത്തള്ളുന്നു. അതേസമയം, കോവിഡ് -19 കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് സെപ്റ്റംബർ 25ന് SBIയുടെ കോർപ്പറേറ്റ് ആസ്ഥാനത്തെ ആറ് നിലകൾ അടച്ചു.

Infosysഉം പ്രോസസ് മൈനിംഗ് കമ്പനി Minitഉം ഡിജിറ്റൽ സൊല്യൂഷൻസ് വികസിപ്പിക്കാൻ കരാറിൽ ഒപ്പുവച്ചു.

കൽപത്തരു പവർ ട്രാൻസ്മിഷൻ, ടെക്നോ ഇലക്ട്രിക് & എഞ്ചിനീയറിംഗ് കമ്പനി എന്നിവയിൽ നിന്ന് ജജ്ജർ കെടി ട്രാൻസ്കോ-ന്റെ (JKTPL) 74% ഓഹരി India Grid Trust വാങ്ങിച്ചു .

പ്രമോട്ടർ മാക്സ് വെൻ‌ചേഴ്സ് ഇൻ‌വെസ്റ്റ്മെൻറ് ഹോൾ‌ഡിംഗ്സ് Max Financial Servicesന്റെ മൊത്തം 60,33,000 ഓഹരികൾ വിറ്റു. ജൂൺ അവസാനത്തോടെ മാക്സ് വെഞ്ചേഴ്സിന് കമ്പനിയിൽ 28.15 ശതമാനം ഓഹരി ആണ് ഉണ്ടായിരുന്നത്. സെപ്റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ യഥാക്രമം 20,80,000 ഓഹരികളും 61,00,000 ഓഹരികളും പ്രൊമോട്ടർ കമ്പനി വിറ്റു.

Max Healthcare Instituteന്റെ പ്രൊമോട്ടർ മാക്സ് വെൻ‌ചേഴ്സ് ഇൻ‌വെസ്റ്റ്മെൻറ് ഹോൾ‌ഡിംഗ്സ് ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ തിങ്കളാഴ്ച 182 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ഒക്ടോബർ ആദ്യ വാരം മുതൽ സംസ്ഥാനത്തെ റെസ്റ്റോറന്റുകളും ബാറുകളും വീണ്ടും തുറക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ‘തത്വത്തിൽ’ അനുമതി നൽകിയതായി ഹോട്ടൽ, റെസ്റ്റോറന്റ് അസോസിയേഷനുകൾ അറിയിച്ചു. Jubilant Foodworks, Westlife Development, Speacialty Restaurant എന്നീ കമ്പനികൾക്ക് ഇത് നേരിട്ട് ഗുണം ചെയ്യുന്നത് ആണ് – ഇവയിൽ ഇന്ന് ശ്രദ്ധ കൊടുക്കുക.

കടക്കെണിയിലായ മോർട്ട്ഗേജ് കമ്പനിയായ DHFLഇൽ സാമ്പത്തിക വർഷം 2017 മുതൽ 2019 വരെ 12,705 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഇടപാട് ഓഡിറ്റർ ഗ്രാന്റ് തോൺടൺ പറഞ്ഞു.

വ്യാവസായിക, വാണിജ്യ ഉപയോഗത്തിന് അനുയോജ്യയാമായ എയർ കൂളറുകൾ Symphony പുറത്തിറക്കി.

ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

4 ദിവസത്തിനുള്ളിൽ നിഫ്റ്റി 400 പോയിൻറുകൾ‌ തിരിച്ചുപിടിച്ചു! ഇന്നലെയും വിപണിയിൽ മറ്റൊരു ശക്തമായ ദിവസമായിരുന്നു. 11,200 എന്ന ശക്തമായ resistanceനു മുകളിലാണ് നിഫ്റ്റി അവസാനിച്ചത്. ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.

ലോൺ മോറട്ടോറിയം കേസും RBI നയ പ്രഖ്യാപനവും മാറ്റിവച്ചതിനാൽ, കമ്പോളത്തിന് കൂടുതൽ ആശങ്കകളില്ലാതെ ഇപ്പോഴത്തെ നിലയിൽ തുടരാനോ കൂടുതൽ മുന്നോട്ട് പോകാനോ കഴിയും.

ആഗോള വിപണികൾ വീണ്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. യുഎസ് മാർക്കറ്റുകൾ ഇന്നലെ 1.5 ശതമാനം മുകളിൽ ആണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളും കൂടുതലും ഉയർന്ന് ആണ് ട്രേഡ് ചെയ്തു കൊണ്ടിരിക്കുന്നത്. SGX Nifty നിലവിൽ 11 പോയിന്റ് മുകളിൽ 11,258 എന്ന നിലയിലാണ് ട്രേഡ് നടക്കുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഫ്ലാറ്റ് ആയിട്ടുള്ള ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

നിഫ്റ്റി ഇന്ന് 11,100 നും 11,300 നും ഇടയിൽ വ്യാപാരം നടത്തും. 11,200, 11,150 എന്നിടത്തു support ഉണ്ട്. 11,250, 11,300 എന്നിടത്തു resistance ഉണ്ട്.

11,300 ആയിരിക്കും നിഫ്റ്റിയുടെ അടുത്ത ശക്തമായ resistance. 50 DMAഉം ആ നിലയിൽ ഉണ്ട്. ഇന്ന് ആ നില തകർക്കാൻ നിഫ്റ്റിക്ക് കഴിയുമോ എന്ന് നോക്കാം.

നിഫ്റ്റിയുടെ ഏറ്റവും ഉയർന്ന call open interest 11,500ലും, തുടർന്ന് 12,000ലും. ഏറ്റവും ഉയർന്ന put open interest 10,500ലും, തുടർന്ന് 11,000ലും .

വിദേശ സ്ഥാപന നിക്ഷേപകർ (FII) നെറ്റ് 26.98 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) നെറ്റ് 542.34 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ വാങ്ങി. DII വിപണിയെ പിന്തുണയ്ക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്.

10,770 – 11,300 നിഫ്റ്റിയുടെ ഏകീകരണ ശ്രേണിയായി പ്രവർത്തിക്കും. ഈ ലെവലിൽ നിന്നുള്ള ബ്രേക്ക് out അല്ലെങ്കിൽ ബ്രേക്ക് down പ്രധാനമാണ്.

ഒക്ടോബർ സീരീസ് volatilityഓടെ തന്നെ ആണ് തുടങ്ങിയിരിക്കുന്നത്. അതേസമയം India VIX ഇടിഞ്ഞു. മൊറട്ടോറിയം കേസും ആർ‌ബി‌ഐ നയവും ഈ വരും ദിവസങ്ങളിലെ മാര്ക്കറ്റ് മൂവറുകളാകാം. കഴിഞ്ഞ 2 ദിവസങ്ങൾ പൂർണ്ണമായും പോസിറ്റീവ് ആയതിനാൽ, ട്രേഡുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ട്രെൻഡ് സ്ഥിരീകരണത്തിനായി കാത്തിരിക്കുക. എല്ലാ ആശംസകളും!

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement