ഇന്നത്തെ വിപണി വിശകലനം

തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി.

ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/ 0.12 ശതമാനം മുകളിലായി 34290 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി(0.12%), നിഫ്റ്റി ഓട്ടോ(0.01%), നിഫ്റ്റി ഫിൻസെർവ് (0.32%) എന്നിവ ലാഭത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും  നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

കഴിഞ്ഞ ദിവസം ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Divis Lab (-6%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Kotak Bank (+1.5%) ഓഹരി ട്രെൻഡ് ലൈൻ ബ്രേക്ക് ചെയ്ത് ശക്തമായ മുന്നേറ്റം നടത്തി. HDFC Bank (+1.1%) ഓഹരി ലാഭത്തിൽ അടച്ചു.

ബ്രോക്കറേജസ് ബുള്ളിഷായതിന് പിന്നാലെ Ashok Leyland (+3.9%) ഓഹരി മുന്നേറ്റം നടത്തി. Tata Motors (+1%) അവസാന നിമിഷം മുന്നേറ്റം നടത്തി.



JK Cement (-2.5%), JK Lakshmi (-2.4%), Ramco Cements (-3%), India Cements (-2.9%), Grasim (-3.7%)
എന്നിവ നഷ്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ അറ്റാദായം 240 കോടി രൂപയായതിന് പിന്നാലെ Balrampur Chini Mills (-5.7%) ഓഹരി നേട്ടത്തിൽ അടച്ചു.

പഞ്ചസാരയുടെ കയറ്റുമതിക്ക് പരിധി ഏർപ്പെടുത്താൻ ഇന്ത്യ ഗവർൺമെന്റ് പദ്ധതിയിടുന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Eid Parry (-2.3%), Renuka Sugar(-6.6%), Dwarikesh Sugar (-5.2%), Dalmia Sugar (-7.6%), Balrampur Chini Mills (-5.7%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

നാലാം പാദത്തിൽ അറ്റാദായം 220 കോടി രൂപയായതിന് പിന്നാലെ
Gujarat Alkali (-7.6%) ഓഹരി നഷ്ടത്തിൽ അടച്ചു.

3.53 ശതമാനം പ്രീമിയത്തിൽ Venus Pipes ഓഹരി 337 രൂപ നിരക്കിൽ എസ്.എസ്.ഇയിൽ ലിസ്റ്റ് ചെയ്തു.

Delhivery ഓഹരി 493 രൂപ നിരക്കിൽ 1.2 ശതമാനം പ്രീമിയത്തിൽ  വിപണിയിൽ ലിസ്റ്റ് ചെയ്തു.

വിപണി മുന്നിലേക്ക് 

രൂക്ഷമായ ചാഞ്ചാട്ടത്തെ തുടർന്ന് നിഫ്റ്റി ഇന്ന് വ്യക്തമായ ദിശ നൽകിയില്ല. സൂചിക രാവിലെ 140 പോയിന്റുകൾ താഴേക്ക് വീഴുകയും പിന്നീട് 140 പോയിന്റുകൾ മുകളിലേക്ക് കയറുകയും ചെയ്തു.

ശേഷം 180 പോയിന്റുകളാണ് താഴേക്ക് വീണത്. യൂറോപ്യൻ വിപണികൾ ഇടിഞ്ഞതോടെ 5 മിനിറ്റ് കാൻഡിലിൽ 100 പോയിന്റുകളുടെ പതനമാണ്  സൂചികയിൽ സംഭവിച്ചത്.

ബാങ്ക് നിഫ്റ്റി വീണ്ടും ഇന്ന് ഡൌൺ ട്രെൻഡ് ലൈൻ ടെസ്റ്റ് ചെയ്ത് ദുർബലമായി കാണപ്പെട്ടു.

വിപണി വളരെ പെട്ടന്ന് വീണ്ടെടുക്കൽ നടത്തുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. എന്നാൽ വിപണി സ്ഥിരത കൈവരിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യ വിക്സ് മാർച്ച് 17ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഇത് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാണെന്ന സൂചന നൽകുന്നു.

യുകെയിലെ സേവന നിർമാണ പിഎംഐ പ്രതീക്ഷിച്ചതിലും താഴെയാണ്.

ഇന്നലെ കയറ്റുമതിക്കുള്ള നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ നിഫ്റ്റി മെറ്റൽ താഴേക്ക് വീണിരുന്നു. ഇന്ന് കയറ്റുമതിക്ക് പരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഷുഗർ ഓഹരികളും ഇടിഞ്ഞു. പണപ്പെരുപ്പം തടയാൻ വരും മാസങ്ങളിൽ കൂടുതൽ നടപടികൾ കൈകൊള്ളുമെന്ന് സർക്കാർ പറഞ്ഞു.

വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാകുമ്പോൾ ശ്രദ്ധയോടെ മാത്രം വ്യാപാരം നടത്തുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement