പ്രധാനതലക്കെട്ടുകൾ

Adani Green Energy: എസ്ബി എനർജി 650 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങി  അദാനി ഗ്രീൻ എനർജി. 2025 ഓടെ അദാനി ഗ്രീനിനെ 25 ജിഗാവാട്ട് ഉത്പാദന ശേഷിയിലെത്താൻ ഇത് സഹായിക്കും.

Hero MotoCorp: കമ്പനിയുടെ മൂന്ന് പ്ലാന്റുകൾ  പുനപ്രവർത്തനം ആരംഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാം ധരുഹേര ഉത്തരാഖണ്ഡിലെ ഹരിദ്വാർ എന്നീവിടങ്ങളിലെ പ്ലാന്റുകളാണ് പുനപ്രവർത്തനം ആരംഭിച്ചത്. 

Bata India: കമ്പനിയുടെ പുതിയ സി.ഇ.ഒയായി ഗുഞ്ചൻ ഷായെ നിയമിച്ചു. ജൂൺ 21 മുതൽ നിയമനം പ്രാബല്യത്തിൽ വരും.

PNB: ഓഹരി ഒന്നിന്  33.75 രൂപ വീതം ക്യു.ഐ.പി വിതരണം അവസാനിപ്പിക്കാൻ പിൻബി അംഗീകാരം നൽകി.



HPCL: മെയ് 14 ന് ഓഹരി തിരിച്ചുവാങ്ങൽ അവസാനിപ്പിക്കാൻ എച്ച്പിസിഎൽ അംഗീകാരം നൽകി. ഓഹരി ഒന്നിന് 227.76 രൂപ വീതം 10.52 കോടി ഓഹരികളാണ് കമ്പനി തിരികെ വാങ്ങിയത്.

Larsen & Toubro:  മാർച്ചിലെ നാലാം പാദത്തിൽ എൽ ആന്റ് ടിയുടെ പ്രതിവർഷ അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി. വരുമാനം 48088 കോടി രൂപയായി വർദ്ധിച്ചു.

Cipla:
മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 411.5 കോടി രൂപയായി രേഖപ്പെടുത്തി.

Geojit Financial Services: മാർച്ചിലെ നാലാം പാദത്തിൽ  ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ പ്രതിവർഷ ഏകീകൃത  അറ്റാദായം 36.39 കോടി രൂപയായി. കമ്പനിയുടെ വരുമാനം വർദ്ധിച്ച് 121.38 കോടി രൂപയായി.



Aarti Drugs:
മാർച്ചിലെ നാലാം പാദത്തിൽ ആരതി ഡ്രഗ്സിന്റെ പ്രതിവർഷ അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.7  കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Bharti Airtel
  • Colgate-Palmolive (India)
  • 3i Infotech
  • Federal Bank
  • Gland Pharma
  • Subex
  • Aarti Industries

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച  നേരിയ  ഗ്യാപ്പ് അപ്പിൽ 14750 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ വളരെ വലിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു. 14600 പരീക്ഷിക്കപെട്ട സൂചിക പിന്നീട് 14677 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രാധാന മേഖലാ സൂചികകൾ എല്ലാം തന്നെ താഴേക്ക് വീണു.  Reliance, ITC, Asian Paints  എന്നീ ഓഹരികൾ നിഫ്റ്റിക്ക് ശക്തി പകർന്നു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

32600 എന്ന നിലയിൽ ഗ്യാപ്പ്  അപ്പിൽ  തുറന്ന ബാങ്ക് നിഫ്റ്റി താഴേക്ക് വീഴുകയും 32169ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. 32100 ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.

മെറ്റൽ ഓഹരികളിൽ വളരെ വലിയ ലാഭമെടുപ്പാണ് ഉണ്ടായത്. നിഫ്റ്റി എഫ്.എം.സി.ജി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും വെള്ളിയാഴ്ച കൂപ്പുകുത്തി.



യൂറോപ്യൻ വിപണികൾ 1 മുതൽ 2 ശതമാനം വരെ നേട്ടം കെെവരിച്ച് ശക്തമായ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  യുഎസ് വിപണിയും സമാനമായ നിലയിൽ  1 ശതമാനം മുകളിലാണ് അടയ്ക്കപെട്ടത്.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും കഴിഞ്ഞ ഒരു മണിക്കൂറായി സൂചികകൾ എല്ലാം താഴേക്ക് കൂപ്പുകുത്തുന്നതായി കാണാം. നിലവിൽ ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 14,820 ന് മുകളിലായിരുന്നു. ഇപ്പോൾ ഇത്  14,740-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 



ആഗോള സൂചനകൾ എല്ലാം തന്നെ രാവിലെ വരെ  നേരിയതോതിൽ പോസിറ്റീവായി കാണപ്പെട്ടുവെങ്കിലും ഏഷ്യൻ വിപണികൾ ഇപ്പോൾ ദുർബലമാകുന്നതായി കാണാം. ചെെന പുറത്തുവിട്ട സാമ്പത്തിക കണക്കുകളാകാം പെട്ടന്നുള്ള ഈ പതനത്തിന് കാരണം.

ചൈനയുടെ വ്യാവസായിക ഉത്പാദനം മുൻ വർഷത്തേക്കാൾ  ഏപ്രിലിൽ 9.8 ശതമാനം  വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ മാർച്ചിലെ 14.1 ശതമാനത്തേക്കാൾ കുറവാണിത്. ചെെനയുടെ പ്രതിവർഷ റീട്ടെയിൽ വിൽപ്പന 17.7 ശതമാനം വർദ്ധിച്ചു. ഇത് പ്രതീക്ഷിച്ചതിനേക്കാൾ തീരെ കുറവായിരുന്നു.

മികച്ച സാമ്പത്തിക കണക്കുകളുടെ പിന്തുണയോടെ ആഭ്യന്തര പ്രശ്നങ്ങൾ എല്ലാം പോസിറ്റീവായതായി  കാണാം. പണപ്പെരുപ്പം 4.2 ആയി തന്നെ നിലനിന്നതും,  വ്യാവസായിക ഉത്പാദന സൂചിക ഉയർന്നതും, ഉയർന്ന ജിഎസ്ടി നേട്ടം, കൊവിഡ് കേസുകൾ കുറയുന്നതും എല്ലാം ശുഭസൂചന നൽകുന്നു. എന്നാൽ രാജ്യത്ത്  2 മാസത്തേക്ക് കൂടി നിയന്ത്രണങ്ങൾ തുടർന്നേക്കും. ഇത് വിപണിക്ക് ഒട്ടും നല്ലതല്ല.

ഏപ്രിൽ മാസത്തെ മൊത്തം വിലക്കയറ്റ സൂചികയുടെ കണക്ക് ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

14,650, 14,600, 14,500 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായും  കാണാം.  14400ൽ താഴെ നിഫ്റ്റി ഇത്തവണ പോകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ പോയാൽ സൂചിക വളരെ വലിയ ഒരു പതനത്തിന് സാക്ഷ്യം വഹിച്ചേക്കാം.

14,750, 14,850-14,900, 15,000 എന്നിവ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം സൃഷ്ടിക്കും.

32,900 33,000, 33,300, 33,500 ,34,000  എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം കാണപ്പെടുന്നു.

32,100, 32,000, 31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.

വെള്ളിയാഴ്ച ഉണ്ടായ ഉയർന്ന കോൾ ബിൽഡ് അപ്പ് നിഫ്റ്റിയുടെ  പിസിആറിനെ  0.7 ലേക്ക് ഉയർത്തി. 14,700, 14,800, 14,900, 15,000 എന്നിവിടെ വളരെ വലിയ കോൾ ഒഐ കാണാം.14000, 14500 എന്നിവിടെ ഉയർന്ന പുട്ട് ഒഐയും കാണാം. 

വിപണി വലിയ രീതിയിൽ ബെയറിഷാണെന്ന് ഞാൻ കരുതുന്നില്ല.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  2607  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  613   കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്.

ചെെനയുടെ സാമ്പത്തിക കണക്കുകളും ഏഷ്യൻ വിപണികളുടെ പതനവും ഒഴിച്ചാൽ വിപണിയിൽ മറ്റെല്ലാം തന്നെ ശുഭമായാണ് കാണുന്നത്. വിപണി എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കാം.
ഞാൻ ഈ ലേഖനം എഴുതിതീരുമ്പോൾ എസ്.ജി.എക്സ് സൂചിക 14770ലേക്ക് തിരികെ കയറിയിട്ടുള്ളതായി കാണാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement