ഇന്നത്തെ വിപണി വിശകലനം

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ ആഴ്ചയിൽ പ്രധാന സപ്പോർട്ടിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൌണിൽ 40 പോയിന്റുകൾക്ക് താഴെയായി 17496 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17350ന് അടുത്തായി കഴിഞ്ഞ ദിവസത്തെ പോലെ സമ്മർദ്ദം രേഖപ്പെടുത്തി ശേഷം താഴേക്ക് വീണു. പിന്നീട് 17430ന് അടുത്ത് സപ്പോർട്ട് എടുത്ത സൂചിക 17400 വരെ താഴേക്ക് വീണു. 17430- 17400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. ഇവിടെ നിന്നും 100 പോയിന്റുകൾ സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/ 0.03 ശതമാനം താഴെയായി 17511 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37128 എന്ന നിലയിൽ വ്യാപാരം അരംഭിച്ചതിന് പിന്നാലെ താഴേക്ക് നിങ്ങി. 37000 എന്ന സപ്പോർട്ട് ഉൾപ്പെടെ തകർത്ത് താഴേക്ക് വന്ന സൂചിക ഓക്ടോബർ 7ലെ ഉയർന്ന നിലയായ 36820ൽ സപ്പോർട്ട് രേഖപ്പെടുത്തി. 36880-36780 എന്ന നില വരും ദിവസങ്ങളിൽ സൂചികയ്ക്ക് പ്രധാന സപ്പോർട്ടായി കാണപ്പെട്ടേക്കാം. താഴേക്ക് വീണ നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകൾ തിരികെ കയറി നഷ്ടം നികത്തിയതായി കാണാം.

കഴിഞ്ഞ ദിവസത്തേക്കാൾ 23 പോയിന്റുകൾ/ 0.06 ശതമാനം മുകളിലായി 37105 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ(2.4%), നിഫ്റ്റി പി.എസ്.യു ബാങ്ക് (+2.6%), റിൽറ്റി(+2.3%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

കഴിഞ്ഞ ദിവസം പാർട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ചതിന് പിന്നാലെ Asian Paints(+3.3%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Berger Paints(+2.7%), Shalimar Paints(+2%), Kansai Nerolac Paints(+0.96%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.

നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ ബാങ്കിംഗ് ഭേദഗതി നിയമങ്ങൾ പരിഗണിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ SBIN(+1.2%), Bank India(+4.2%), Canara Bank(+3.3%), Indian bank(+4.4%), Indian Overseas Bank(+5%), J&K bank(+4.5%), Union Bank(+3.4%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

നിഫ്റ്റി മീഡിയ ഇന്നലത്തെ മുന്നേറ്റം ഇന്നും തുടർന്നു. Dish TV(+4.3%), Hathway(+3.1%), NETWORK18(+18.6%), TV18BRDCST(+11.5%) എന്നിവ ലാഭത്തിൽ അടച്ചു.

എൽഐസിക്ക് നിലവിലെ 4.95 ശതമാനത്തിൽ നിന്ന് 9.99 ശതമാനം വരെ ഓഹരികൾ ഉയർത്താൻ ആർബിഐ അനുമതി നൽകിയിട്ടും IndusInd Bank(-0.17%) ഫ്ലാറ്റായി അടച്ചു.

ബോണസ് ഷെയറുകളുടെ ലിസ്റ്റിംഗിന് മുമ്പായി ശക്തമായ വോള്യത്തിൽ IEX(+9.4%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി.

Star Health and Allied Insurance ഓഹരി ഇന്ന് വിപണിയിൽ 845 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. 900 രൂപയായിരുന്നു ഐപിഒ വില.

ഓഹരി ഒന്നിന് 68 രൂപ നിരക്കിൽ 600 കോടി രൂപയുടെ ഓഹരികൾ യോഗ്യരായ 21 സ്ഥാപന ബയർമാർക്ക് വിതരണം ചെയ്യുന്നതിന് അംഗീകാരം നൽകിയതിന് പിന്നാലെ HFCL(-6%) ഓഹരി നഷ്ടത്തിൽ അടച്ചു. 

Credit Access(+14.3%), IDFC First Bank(+5.2%) ഓഹരികൾ ഇന്ന് ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. ഇരു ഓഹരികളും സപ്പോർട്ടിൽ നിന്നും തിരികെ കയറി.

റിയൽറ്റി ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. DLF(+5.1%), IB Real Estate(+5.8%) എന്നിവ നേട്ടത്തിൽ അടച്ചു. Godrej Properties(+2.6%), Oberoi Realty(+3.3%) എന്നിവ ലാഭത്തിൽ അടച്ചു.

നവംബറിലെ പാസഞ്ചർ വാഹന വിൽപ്പന 7 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയും ഇരുചക്രവാഹന വിൽപ്പന 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയും രേഖപ്പെടുത്തിയതിന് പിന്നാലെ ഓട്ടോ ഓഹരികൾ ഫ്ലാറ്റായി അടച്ചു.

വിപണി മുന്നിലേക്ക് 

ആഴ്ചയിൽ രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായ വിപണി ലാഭത്തിൽ അടച്ചു. നവംബറിലെ വലിയ പതനത്തിന് പിന്നാലെ വിപണി തുടർച്ചയായ രണ്ടാം ആഴ്ചയാണ് നേട്ടത്തിൽ അടയ്ക്കുന്നത്.

മെറ്റൽ ഓഹരികൾ വളരെ എളുപ്പത്തിൽ നഷ്ടം നികത്തി തിരികെ കയറുന്നത് കാണാം.

നിഫ്റ്റി മീഡിയ സെപ്റ്റംബർ 26ന് ശേഷമുള്ള ആഴ്ചയിലെ  മികച്ച നീക്കം ഈ ആഴ്ച കാഴ്ചവച്ചു. 9 ശതമാനത്തിന്റെ മുന്നേറ്റമാണ് ഈ ആഴ്ച മാത്രം സൂചികയിൽ ഉണ്ടായത്.

വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നെങ്കിലും, 3 ഷോട്ട്സ് വാക്സിന് ഒമെെക്രോണിനെതിരെ പോരാടാൻ കഴിയുമെന്നും പുതിയ വാക്സിൻ ‘ആവശ്യമെങ്കിൽ’ മൂന്ന് മാസത്തിനുള്ളിൽ തയ്യാറാകുമെന്നും വാക്സിൻ നിർമ്മാതാക്കൾ പറഞ്ഞതിന് പിന്നാലെ വിപണി ശക്തമായി അടച്ചു.

നിഫ്റ്റി 16900 രേഖപ്പെടുത്തിയെന്നത് നേരിയ തോതിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. എങ്കിലും ഇവിടെ നിന്നും 600 പോയിന്റുകളുടെ മുന്നേറ്റം നടത്തിയെന്നത് നിക്ഷേപകരിൽ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

ഇന്ത്യ വിക്സ് തിങ്കളാഴ്ച 20ന് മുകളിലേക്ക് പോയത് ഇപ്പോൾ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പോയ ആഴ്ചയിൽ ചുവന്ന ക്യാൻഡിൽ രൂപപ്പെടുത്തിയതിന് പിന്നാലെ ബാങ്ക് നിഫ്റ്റി ഈ ആഴ്ചയിൽ ശക്തമായ ഗ്രീൻ ക്യാൻഡിൽ രൂപപ്പെടുത്തിയിട്ടുണ്ട്. 700ന് അടുത്ത് സപ്പോർട്ട് രേഖപ്പെടുത്തിയ ICICI Bank ഓഹരി അവിടെ നിന്ന് 7 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചു.

നിഫ്റ്റി സ്മോൾ ക്യാപ്പ്, മിഡ്ക്യാപ്പ് എന്നിവ മാസത്തെ മികച്ച ആഴ്ചയ്ക്കാണ് സാക്ഷ്യംവഹിച്ചത്. ഈ ആഴ്ച നിഫ്റ്റി എനർജി, ഐടി, ഫാർമ ഒഴികെ എല്ലാ മേഖലാ സൂചികകളും 1 ശതമാനം നേട്ടത്തിൽ അടച്ചു.

വരും ദിവസങ്ങളിൽ നിഫ്റ്റിക്ക് 17430-1400 എന്ന നിലയും ബാങ്ക് നിഫ്റ്റിക്ക് 36880-36780 എന്ന നിലയും സപ്പോർട്ടായി പരിഗണിക്കാവുന്നതാണ്.

നിഫ്റ്റി 17500, ബാങ്ക് നിഫ്റ്റി 37000 എന്നീ പ്രധാന നിലകൾക്ക് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒമെെക്രോൺ ആശങ്കകളും വിപണിയിൽ നിന്ന് അകന്നതായി കാണാം. എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളായി ആഗോള വിപണിയിൽ ഒമെെക്രോൺ വാർത്തകൾ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇത് തുടർന്നേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement