വിപണി വിശകലനം

നേരിയ ഗ്യാപ്പ് ഡൗണിൽ 14,768 എന്ന നിലയിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വന്ന് 14700ൽ സപ്പോർട്ടെടുത്ത് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റിക്കൊപ്പം ബാങ്കിംഗ് ഓഹരികളും ശക്തമായ മുന്നേറ്റമാണ് നടത്തിയത്. മുകളിലെത്തിയ നിഫ്റ്റി ഏറെ നേരം അസ്ഥിരമായി തുടർന്നുവെങ്കിലും സാവധാനം 14900 മറികടന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 105 പോയിന്റ് മുകളിലായി 14,895 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഇന്നത്തെ ബാങ്ക് നിഫ്റ്റിയുടെ പ്രകടനം. SBI, Kotak Bank എന്നിവയുടെ സഹായത്തോടെ 35000 എന്ന ശക്തമായി പ്രതിരോധം( resistance) മറികടന്ന സൂചിക വൻ നേട്ടം കെെവരിച്ചു. 34,452 എന്ന  ഗ്യാപ്പ് ഡൗണിൽ തുറന്ന സൂചിക താഴേക്ക് വീണെങ്കിലും 34,240 എന്ന നിലയിൽ സപ്പോർട്ടെടുക്കുകയും (ചാർട്ട് പരിശോധിച്ചാൽ ഇത് വ്യക്തമാകും) പിന്നീട് തിരികെ കയറുകയും ചെയ്തു. 90 മിനിറ്റോളം 35000ൽ അസ്ഥിരമായി തുടർന്ന സൂചിക SBI-ക്ക് ഒപ്പം മുകളിലേക്ക് കുതിച്ചുകയറി. കഴിഞ്ഞ ദിവസത്തേക്കാൾ 586 പോയിന്റ് മുകളിലായി  35344 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

SBI, Canara Bank എന്നിവയുടെ സഹായത്തോടെ PSU ബാങ്കുകൾ ഇന്ന് 5.9 ശതമാനം നേട്ടം കെെവരിച്ചു. ITC-ക്ക് ഒപ്പം FMCG  ഓഹരികൾ ഇന്ന് 2.4 ശതമാനം നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം മിക്സിഡായാണ് വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും മിക്ക സൂചികകളും ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. നേരിയ നഷ്ടത്തിൽ  ഐ.ടി  സൂചിക  മാത്രമാണ് ഇന്ന് ചുവന്ന നിറത്തിൽ കാണപെട്ടത്.

നിർണായക വാർത്തകൾ  

ITC ഓഹരികൾ 12 മണിയോടെ കുതിച്ചുയർന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയ്നേഴ്സ് പട്ടികയിൽ  ഇടംനേടി.

മികച്ച ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ SBI -യുടെ ഓഹരിയിൽ വൻ മുന്നേറ്റം. പോയവർഷത്തേക്കാൾ ബാങ്കിന്റെ  Net interest  income 4 ശതമാനം ഉയർന്ന് 28,820 കോടി രൂപയായി. അതേസമയം പ്രതിവർഷ  അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 5,196 കോടി രൂപയായി. 250 പോയിന്റ് മുകളിലേക്കാണ്  ബാങ്കിംഗ് സൂചികയെ SBI കൊണ്ട് പോയത്.

മികച്ച ക്യൂ 3 ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ApolloTyres –ന്റെ ഓഹരികൾ ഇന്ന് 7.2 ശതമാനം നേട്ടം കെെവരിച്ചു. ടയർ ഓഹരികളിലെ കുതിച്ചുകയറ്റത്തിന് പിന്നിലെ കാരണമറിയാൻ ലിങ്ക് സന്ദർശിക്കുക.

കഴിഞ്ഞ ദിവസത്തെ വീഴ്ചയിൽ നിന്നും തിരിച്ചുകയറിയ Jubilant Food ഇന്ന് 6.7 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ITC-ക്ക് ഒപ്പം  ഇതു  FMCG സൂചികയുടെ നേട്ടത്തിന് കാരണമായി. രണ്ടാം പാദത്തിൽ 84 ശതമാനം ലാഭം രേഖപ്പെടുത്തിയതിന് പിന്നാലെ Procter & Gamble India-യുടെ ഓഹരി  52 ആഴ്ചയിലെ ഉയർന്ന നില മറികടന്നു. 

SBI-യുടെ സഹായത്തോടെ  PSU ബാങ്കുകൾ ഇന്ന് വൻ നേട്ടം കെെവരിച്ചു. Indian Bank 15 ശതമാനവും  Bank of Baroda 6 ശതമാനവും ഉയർന്നു. ബാങ്ക് നിഫ്റ്റിയിൽ വലിയ സ്വാധീനമില്ലാത്ത ഓഹരികളാണ് ഇവയെന്നതും ശ്രദ്ധേയമാണ്. 

മൂന്നാം പാദത്തിൽ അറ്റനഷ്ടം 69 ശതമാനമായി രേഖപ്പെടുത്തിയതിന് പിന്നാലെ Godrej Properties-ന്റെ ഓഹരികളിലിൽ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 28 ശതമാനമായി കുറഞ്ഞ് 306 കോടി രൂപയായി. 

വിപണി മുന്നിലേക്ക് 

കഴിഞ്ഞ വെള്ളിയാഴ്ച 13600ൽ നിന്നിരുന്ന നിഫ്റ്റി എത്ര മനോഹരമായാണ് ഒരാഴ്ച്ക്ക് ശേഷം 1300 പോയിന്റുകൾ മറികടന്ന് എക്കാലത്തേയും ഉയർന്ന നിലയിൽ ഇന്ന് എത്തിനിൽക്കുന്നത്. എന്നാൽ നിഫ്റ്റിയേക്കാൾ മികച്ച പ്രകടനമാണ് ബങ്ക് നിഫ്റ്റി ഈ കാലയളവിൽ കാഴ്ചവച്ചത്. നിഫ്റ്റി 1300 പോയിന്റ് നേടിയപ്പോൾ ബാങ്ക് നിഫ്റ്റി 6000 പോയിന്റുകളാണ് ഓരാഴ്ച കൊണ്ട് നേടിയത്.

നിഫ്റ്റിയിലും  ബാങ്ക് നിഫ്റ്റിയിലും ഒരു വീഴ്ച പ്രതീക്ഷിച്ചിരുന്നു. ഒപ്പം ബാങ്ക് നിഫ്റ്റി ഇന്ന്  35000 കടകുമെന്നും കരുതിയിരുന്നില്ല. എന്നാൽ നിഫ്റ്റി ഇന്ന് 15000 മറികടക്കില്ലെന്ന നിഗമനം ശരിയായി ഭവിച്ചു. എല്ലാ നിഗമനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല.

നാളെ നടക്കാനിരിക്കുന്ന ധന നയ (monetary policy) പ്രഖ്യാപനം ഏറെ പ്രാധാന്യമുള്ളതാണ്. കാര്യമായ മാറ്റങ്ങൾ ഒന്നുമുണ്ടാകാൻ സാധ്യതയില്ലെങ്കിലും SBI ഓഹരിയിൽ വൻ മുന്നേറ്റം നടക്കുന്നു. SBI എക്കാലത്തേയും ഉയർന്ന നിലതകർത്താൽ കൂടുതൽ മുന്നേറ്റം കാണാനായേക്കും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement