ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൌണിൽ 84 പോയിന്റുകൾക്ക് താഴെയായി 16136 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 12.30 വരെ 50 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് വ്യാപാരം നടത്തിയത്. യൂറോപ്യൻ വിപണി വലിയ നഷ്ടത്തിൽ തുറന്നെങ്കിലും പിന്നീട് ശക്തമായ വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 4 പോയിന്റുകൾ/0.03 ശതമാനം താഴെയായി 16216 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35017 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി  ആദ്യത്തെ 5 മിനിറ്റിൽ തന്നെ ശക്തമായി കാണപ്പെട്ടു. മുകളിലേക്ക് കയറിയ സൂചിക 35500ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 345 പോയിന്റുകൾ/ 0.98 ശതമാനം മുകളിലായി 35469 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


നിഫ്റ്റി ഐടി (-3%) ഒഴികെയുള്ള  എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(+1.4%), നിഫ്റ്റി പിഎസ്.യു ബാങ്ക്  (+1.8%), നിഫ്റ്റി മെറ്റൽ (+1.9%), നിഫ്റ്റി ഓട്ടോ(+1%) എന്നിവ 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Eicher Motors ഓഹരി നാല് വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

5G സ്പെക്ട്രം ലേലത്തിൽ അദാനി പങ്കെടുത്തതിന് പിന്നാലെ Bharti Airtel ഓഹരി കുത്തനെ താഴേക്ക് വീണു.

വെള്ളിയാഴ്ച ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ TCS ഓഹരി കുത്തനെ താഴേക്ക് വീണു. HCL Tech, Infosys, Wipro, Tech Mahindra എന്നീ ഓഹരികളും ഐടി മേഖലയിൽ നിന്നും താഴേക്ക് വീണു.

SCI (+5.4%) ഓഹരി നേട്ടത്തിൽ അടച്ചു.

മൺസൂൺ സെഷനിൽ ബാങ്ക് സ്വകാര്യവൽക്കരണ നിയമം ഇന്ത്യ പരിഗണിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ
IOB (+2.8%), Central Bank (+1.9%), UCO Bank (+1.3%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

688 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Pennar Industries (+6.6%) ഓഹരി നേട്ടത്തിൽ അടച്ചു.

സ്റ്റീൽ ഉൽപന്നങ്ങൾക്ക് അടുത്തിടെ ചുമത്തിയ കയറ്റുമതി തീരുവ പുനഃപരിശോധിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ ഇരിക്കെ SW Steel (+1.9%), Jindal Steel (+2.2%),  SAIL (+1.2%), Tata Steel (+3%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു. Adani Ent (+3.5%), Hind Zinc (+3.1%), Vedanta (+2.4%) തുടങ്ങിയ ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു.

പ്രൊമോട്ടർ കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെ Himadri Speciality (+10.4%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണി ഇന്ന് ഗ്യാപ്പ് ഡൌണിൽ തുറന്നതിന് പിന്നാലെ ഐടി ഓഹരികൾ താഴേക്ക് വലിച്ചതിനെ തുടർന്ന് ബെയറിഷായി കാണപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ഐടി കമ്പനികൾ തങ്ങളുടെ ഫലങ്ങൾ പുറത്തുവിടും.

നിഫ്റ്റി വീണ്ടും താത്ക്കാലികമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നതെന്ന് കാണാം. റിലയൻസ്, ഐസിഐസിഐ ബാങ്ക് എന്നിവ മുകളിലേക്ക് കയറിയപ്പോൾ ടിസിഎസ് താഴേക്ക് വീണു.

ബുധനാഴ്ച യുഎസ് പണപ്പെരുപ്പ കണക്കുകൾ, പിന്നീട് ബ്രിട്ടന്റെ ജിഡിപി ഡാറ്റ എന്നിവ പുറത്ത് വരും. ഇത് ഈ ആഴ്ച ഇന്ത്യൻ, അന്താരാഷ്ട്ര വിപണികളെ പിടിച്ച് കുലുക്കിയേക്കും.

ഈ ആഴ്ച വിപണിയിൽ എന്ത് സംഭവിക്കുമെന്നാണ് നിങ്ങൾ കരുതുന്നത് കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement