പ്രധാനതലക്കെട്ടുകൾ

Zee Entertainment: മൂന്ന് ഡയറക്ടർമാരെ പുറത്താക്കുന്നത് ചർച്ച ചെയ്യാനായി കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപകരായ ഇൻവെസ്കോ വീണ്ടും പ്രത്യേക പൊതുയോഗം വിളിച്ചുകൂട്ടി.

Jindal Steel and Power: കാസിയ ഇരുമ്പയിര് ബ്ലോക്കിൽ ഒരു മാസത്തിനുള്ളിൽ ഖനനം ആരംഭിക്കാൻ ലക്ഷ്യമിട്ട് കമ്പനി.

NTPC: 1.9 ജിഗാവാട്ടിന്റെ സോളാർ പദ്ധതി സ്വന്തമാക്കി കമ്പനി.

Biocon: കമ്പനിയുടെ മലേഷ്യൻ നിർമാണ യൂണിറ്റ് പരിശോധിച്ച ശേഷം യുഎസ് ഹെൽൽത്ത് റെഗുലേറ്റർ 6 നിരീക്ഷണങ്ങൾ പങ്കുവച്ചതായി ബയോകോൺ പറഞ്ഞു.

Vodafone Idea: ടെലികോം കമ്പനികൾക്ക് എജിആർ കുടിശ്ശിക തിരികെ നൽകുന്നതിനായി സർക്കാർ ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും എന്നാൽ ടെലികോം കമ്പനി ഏറ്റെടുക്കാൻ പദ്ധതിയില്ലെന്നും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

United Breweries, Carlsberg India: ബിയർ വിൽപ്പനയിലും വിതരണത്തിലും ക്രമക്കേട് കാട്ടിയതിനെ തുടർന്ന് കമ്പനികൾക്ക് നേരെ 873 കോടി രൂപയുടെ പഴി ചുമത്തി സി.സി.ഐ.

TVS Motors: 5 മുതൽ 25 കിലോവാട്ട് വരെ പവർ ഔട്ട്പുട്ട് ഉള്ള ഒന്നിലധികം ഇലക്ട്രിക് ടൂ, ത്രീ വീലറുകൾ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു.

HDFC Bank: രണ്ട് ലക്ഷം ഗ്രാമങ്ങളിലേക്കും ഗ്രാമീണ മേഖലയുടെ ഇരട്ടിപ്പിലേക്കുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ നിയമിക്കും.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച  നിഫ്റ്റി  എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 17930 സ്വന്തമാക്കി. ശേഷം ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണ സൂചിക 30 പോയിന്റ് നഷ്ടത്തിൽ 17853 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച് എക്കാലത്തെയും ഉയർന്ന നിലയിൽ പ്രതിരോധം അനുഭപ്പെട്ട് താഴേക്ക് വീണു. തുടർന്ന് 60 പോയിന്റുകളുടെ നേട്ടത്തിൽ 37,830 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി 1.5 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി മെറ്റൽ 2.10 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എഫ്.എം.സി.ജി 1.10 ശതമാനം നഷ്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച ദിവസം വിപണിയിൽ ലാഭമെടുപ്പ് രൂക്ഷമായി അരങ്ങേറി. 

ആഗോള വിപണികളിലും ലാഭമെടുപ്പ് നടന്നതായി കാണാം. യൂറോപ്യൻ വിപണികൾ  നഷ്ടത്തിൽ അടച്ചു. യുഎസ് വിപണി ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ
ഏറെയും ഇപ്പോൾ  ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും 0.5 ശതമാനം ലാഭത്തിലാണുള്ളത്.

SGX NIFTY ഉയരത്തിൽ 17,962-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



17,900, 17,820, 17,740  എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,800, 18,100 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37,680, 37,500, 37,000, 36,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,000, 38,112, 38500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 442.49 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 515.85  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ഈ ആഴ്ച  മാസത്തെ എക്സ്പെയറിയാണ്. അതിനാൽ തന്നെ ഒഐ കണക്കുകൾ നിഫ്റ്റിയുടെ നിലയുമായി നോക്കുമ്പോൾ ഏറെ രസകരമാണ്. 18000ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ (ഒരു ലക്ഷത്തിലേറെ) കോൾ ഒഐയുള്ളത്. ഈ നില ശക്തമായ പ്രതിരോധമായി മാറിയേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ നിഫ്റ്റി ശക്തമായി ഇത് മറികടന്നാൽ ഇവിടെ അനേകം പുട്ട് ഒഐകൾ രൂപപ്പെട്ടേക്കും.

ഇങ്ങനെ നടന്നാൽ ഒരു ഷോർട്ട് കവറിംഗ് റാലി സംഭവിച്ചേക്കാം. അങ്ങനെയെങ്കിൽ 18100, 18200 എന്നിവ അടുത്ത ശക്തമായ പ്രതിരോധമായി മാറിയേക്കും.

ആഗോള വിപണികൾ ബുള്ളിഷായത് ഇന്ത്യൻ വിപണിക്ക് ശക്തി പകർന്നു. അതേസമയം പണം വാരിയെറിഞ്ഞു കൊണ്ട് എവർഗ്രാൻഡെ പ്രതിസന്ധി താത്കാലികമായി പിടിച്ചു നിർത്താൻ ചെെനീസ് സർക്കാരിന് സാധിച്ചുവെന്ന് വേണം മനസിലാക്കാൻ. യുഎസ്, യൂറോപ്യൻ വിപണികൾക്ക് എക്കാലത്തെയും ഉയർന്ന നില മറികടക്കാൻ സാധിക്കുമോ അതോ സമ്മർദ്ദം മൂലം താഴേക്ക് വരുമോ എന്ന് ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement