ഇന്നത്തെ വിപണി വിശകലനം

ഉയർന്ന ചാഞ്ചാട്ടങ്ങൾക്കൊപ്പം നേട്ടം കെെവരിച്ച് നിഫ്റ്റി.

17105 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. എല്ലായിടുത്തും ഏറെ നേരം സൂചിക അസ്ഥിരമായി കാണപ്പെട്ടു. ഉച്ചയ്ക്ക് 1.30 ഓടെ കൂത്തനെ താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി. 

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 184 പോയിന്റുകൾ/ 1.08 ശതമാനം മുകളിലായി 17167 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35834 എന്ന നിലയിൽ വ്യാപാരം അവരംഭിച്ചതിന് ശേഷം ദിവസം മുഴുവൻ ബുള്ളിഷായി കാണപ്പെട്ടു. 36200ന് അടുത്ത് സമ്മർദ്ദം അനുഭവപ്പെട്ടെങ്കിലും ഇത് മറികടന്ന സൂചിക നിഫ്റ്റിക്ക് സമാനമായി പിന്നീട് താഴേക്ക് വീണു. 36000ന് താഴെ അസ്ഥിരമായി നിന്ന സൂചിക പിന്നീട് ശക്തമായ മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 669 പോയിന്റുകൾ/ 1.88 ശതമാനം മുകളിലായി 36365 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ, നിഫ്റ്റി പി.എസ്.യു ബാങ്ക് എന്നിവ ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമ ലാഭമെടുപ്പിന് വിധേയമായി. എഫ്.എം.സി.ജി ഫ്ലാറ്റായി നിന്നപ്പോൾ മറ്റു മേഖലാ സൂചികകൾ 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

എട്ട് ദിവസത്തെ തുടർച്ചയായ പതനത്തിന് ശേഷം IndusInd Bank(+5.7%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. നവംബറിലെ ഉയർന്ന നിലയിൽ നിന്നും ഓഹരി ഇപ്പോഴും 25 ശതമാനം താഴെയാണുള്ളത്. SBIN(+3.2%),Axis Bank(+3.6%) എന്നിവയും നേട്ടത്തിൽ അടച്ചു.

സാമ്പത്തിക ഓഹരികൾ പൊതുവെ ബുള്ളിഷായി കാണപ്പെട്ടു. ഫിൻ നിഫ്റ്റിയിലെ 20 ഓഹരികളിൽ 18 എണ്ണവും ഇന്ന് ലാഭത്തിൽ അടച്ചു.

ഇന്നലത്തെ പതനത്തിന് ശേഷം മെറ്റൽ ഓഹരികൾ ഏറെയും ലാഭത്തിൽ അടച്ചു. JSW Steel(+4.7%), Hindalco(+2.9%) എന്നിവ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. NMDC(+3.5%), SAIL(+2.5%), Hind Copper(+3.5%) എന്നിവയും നേട്ടം കെെവരിച്ചു.

വിൽപ്പന കണക്കുകൾ പുറത്തുവന്നതോടെ ഓട്ടോ ഓഹരികൾ ഏറെയും ലാഭത്തിൽ അടച്ചു. Tata Motors(+3.6%), Maruti(+2.9%), Eicher(+2.8%) എന്നിവ നേട്ടം കെെവരിച്ചു.



ഒറ്റത്തവണ സ്‌പെക്‌ട്രം ചാർജുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് Airtel(-0.84%), IDEA(+15.8%) എന്നിവയ്ക്ക് നേട്ടം ഉണ്ടാക്കി നൽകിയേക്കും. എയർടെൽ ഫ്ലാറ്റായി നിന്നപ്പോൾ ഐഡിയ നേട്ടം കെെവരിച്ചു.

കൊൽക്കത്തയിൽ ഇന്ന് ഒരു ഡ്രൈ ഡോക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ GRSE(+6.3%) ഓഹരി ലാഭത്തിൽ അടച്ചു.

ഫാർമ ഓഹരികൾ പൊതുവെ ഇന്ന് നഷ്ടത്തിൽ അടച്ചു. CIPLA(-4.4%), Divis Lab(-2.5%), Dr Reddy(-1.4%), SunPharma(-1%) എന്നിവ നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Glenmark(-4.2%), Alkem(-4.2%), Pfizer(-3.3%), Cadila(-2.3%) എന്നിവയും താഴേക്ക് വീണു.

ഫാർമ ഓഹരികൾ താഴേക്ക് വീണപ്പോൾ Biocon(+2.8%) നേട്ടം കെെവരിച്ചു.

BHEL(+1.9%), HAL(+2.5%) എന്നീ ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു.

945 കോടി രൂപയുടെ ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ, ബാറ്ററി സംഭരണ ​​പദ്ധതി ലഭിച്ചതിന് പിന്നാലെ Tata Power(+3.8%) നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

മുമ്പത്തെ രണ്ട് ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിപണി ശാന്തമാണെന്ന് കാണാം. നവംബറിലെ ഇന്ത്യയുടെ നിർമാണ പിഎംഐ 57.6 ആയി രേഖപ്പെടുത്തി. പോയമാസം ഇത് 55.9 ആയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം മുൻ വർഷത്തേക്കാൾ 25 ശതമാനം വർദ്ധിച്ച് 1.32 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. ഇത് വിപണിക്ക് ശക്തമായ പിന്തുണ നൽകി.

ആഗോള വിപണികൾക്ക് ഒപ്പം നിഫ്റ്റി ആഴ്ചയിൽ ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ഇപ്പോഴും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയ്ക്ക് താഴെയാണുള്ളത്. ഇതിനാൽ തന്നെ വിപണി ശക്തമാണെന്ന് പറയാൻ സാധിക്കില്ല.

ഡിസംബറിലെ ആദ്യ എക്സ്പെയറിയിൽ വിപണിയിൽ ഇടിവ് ഉണ്ടാകുമെന്ന ഭയം നിലനിൽക്കുന്നില്ലെന്നാണ് ഓപ്ഷൻ ഡാറ്റകൾ നൽകുന്ന സൂചന.

മികച്ച ഓഹരികളിൽ നിക്ഷേപം തുടരുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement