ഇന്നത്തെ വിപണി വിശകലനം

റിലയൻസ് ഇൻഫോസിസ് എന്നിവയുടെ പിന്തുണയോടെ വിപണി ശക്തമായ മുന്നേറ്റം നടത്തി.

വലിയ ഗ്യാപ്പ് അപ്പിൽ 17185 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുറച്ചു നേരം അസ്ഥിരമായി നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം സൂചിക ദിവസത്തെ ഉയർന്ന നിലയായ 17250 രേഖപ്പെടുത്തി. 30 മിനിറ്റിനുള്ള സൂചിക ദിവസത്തെ താഴന്ന് നില രേഖപ്പെടുത്തിയെങ്കിലും വളരെ പെട്ടന്ന് തന്നെ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾ/ 0.86 ശതമാനം മുകളിലായി 17233 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35315 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. 35000ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. അവസാന നിമിഷം കുറച്ചു മണിക്കൂറുകൾ സൂചിക ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 126 പോയിന്റുകൾ/ 0.36 ശതമാനം മുകളിലായി 35183 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു.
നിഫ്റ്റി ഓട്ടോ(+1.3%), പി.എസ്.യു ബാങ്ക്(+1%), ഐടി(+0.97%) എന്നിവ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാ തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Asian Paints(+2.9%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണുള്ളത്.

കൊവിഡ് മരുന്നായ മോൾനുപിരാവിർ ഇന്ത്യയിൽ പുറത്തിറക്കാനും വിപണനം ചെയ്യാനും ഡിസിജിഐയുടെ അനുമതി ലഭിച്ചതിന് പിന്നാലെ Sunpharma(+2.6%) ഓഹരി നേട്ടത്തിൽ അടച്ചു. Cipla(+0.33%) ഓഹരിയും ലാഭത്തിൽ അടച്ചു.

നിഫ്റ്റി ഓട്ടോയിലെ എല്ലാ ഓഹരികളും ലാഭത്തിൽ അടച്ചു. M&M(+2.4%), Tata Motors(+1.9%) എന്നിവ നേട്ടം കെെവരിച്ചു.

Deepak Nitrate(+3.9%), Pi Industries(+3.8%), Tata Chem(+3.1%), Pidilite Industries(+.1%) എന്നീ കെമിക്കൽ ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു.

ഇന്നലത്തെ പതനത്തിന് ശേഷം RBL Bank(+3.3%) നേരിയ വീണ്ടെടുക്കൽ കാഴ്ചവച്ചു.

കഴിഞ്ഞ കുറച്ചു നാളത്തെ പതനത്തിന് ശേഷം പ്രധാന എഫ്.എം.സി.ജി ഓഹരികളായ ITC(+1.1%), Tata Consumer(+1.1%), Godrej CP(+1.3%), Britannia(+1%) എന്നിവ നേട്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 2550 രൂപ നിരക്കിൽ ബെെ ബാക്കിന് അനുമതി നൽകിയതിന് പിന്നാലെ Ajanta Pharma(+3.9%) ഓഹരി നേട്ടത്തിൽ അടച്ചു. 2265 രൂപയാണ് ഓഹരിയുടെ ഇപ്പോഴത്തെ വില.

ഉയർന്ന വോള്യത്തിൽ ടയർ ഓഹരികൾ ഇന്ന് മുന്നേറ്റം കാഴ്ചവച്ചു. CEAT(+11.6%), Apollo Tyres(+2.9%), MRF(+1%), JK Tyre(+103%), Balkrishna(+2.4%) എന്നിവയിൽ അവസാന നിമിഷം ശക്തമായ ബെെയിംഗ് അനുഭവപ്പെട്ടു.

വൈറസ് വ്യാപനം തടയാൻ ഡൽഹിയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സിനിമ തിയേറ്ററുകൾ പൂർണമായും അടച്ചിടും. PVR(-3.7%), INOX(-0.26%) എന്നിവ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണു.

10 ദിവസത്തെ തുടർച്ചയായ പതനത്തിന് ശേഷം Devyani International(+4%)ഓഹരി നേട്ടത്തിൽ അടച്ചു. ഓഹരിയുടെ വരും ദിവസങ്ങളിലെ നീക്കം ശ്രദ്ധിക്കുക.

ഫെബ്രുവരി 8ന് ബോണസ് വിതരണം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ BSE(+5.3%) നേട്ടത്തിൽ അടച്ചു.

ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെ തുടർന്ന് ONGC(+1.5%), OIL(+6.7%) എന്നിവ നേട്ടത്തിൽ അടച്ചു.

ചെയർമാനായി അനിൽ സിംഗ്‌വിയെ നിയമിച്ചത് മുതൽ IDFC(+10.3%)
ഓഹരി ശക്തമായ മുന്നേറ്റം തുടർന്നു.

Supriya Lifescience
ഓഹരി 55 ശതമാനത്തിന്റെ ലിസ്റ്റിംഗ് ഗെയിനിൽ 421 രൂപ നിരക്കിൽ വിപണിയിൽ വ്യാപാരം ആരംഭിച്ചു. 389 രൂപ നിരക്കിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി 50യിലെ മിക്ക ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു. എന്നാൽ സാമ്പത്തിക മേഖലയിൽ നിന്നുള്ള ഓഹരികൾ ഒന്നും തന്നെ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയില്ല.

ഡൽഹിയിൽ നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ തിയേറ്ററുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായി അടച്ചു കഴിഞ്ഞു. രാജ്യത്ത് ഒമെെക്രോൺ ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. എന്നാൽ വിപണിയെ ഇത് ബാധിച്ചതായി തോന്നുന്നില്ല.

ടാറ്റാ ഗ്രൂപ്പ് ഓഹരികൾ ഏറെയും ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഐടി ഓഹരികൾക്ക് ഒപ്പം ടിസിഎസും മുന്നേറ്റം നടത്തി. റിലയൻസ് ഓഹരി 2400ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തിയതായി കാണം.

തിങ്കളാഴ്ചത്തെ പതനത്തിന് ശേഷം നിഫ്റ്റി വീണ്ടും അസ്ഥിരമായ പാറ്റേണിലേക്ക് കടന്നിരിക്കുകയാണ്. ഈ ട്രെൻഡ് ലെെനിന് മുകളിലേക്ക് വിപണി നീങ്ങിയാൽ മാത്രമെ റിവേഴ്സ്സൽ ഉറപ്പിക്കാൻ സാധിക്കുകയുള്ളു. മുകളിലേക്ക് 17400 മറികടന്നാൽ 17600 ശ്രദ്ദിക്കാവുന്നതാണ്. 17000ന് താഴേക്ക് പോയാൽ കരടികളുടെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പിക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement