വിപണി വിശകലനം 

ഗ്യാപ്പ് ഡൗണിൽ തുറന്ന നിഫ്റ്റി 15000 മറികടന്നെങ്കിലും അത് നിലനിർത്താനായില്ല. 14,900,14800,14750 തുടങ്ങിയ നിർണായക സപ്പോർട്ടുകൾ എല്ലാം തന്നെ കാറ്റിൽ പറത്തി താഴേക്ക് വീണ സൂചിക 14631 എന്ന ഏറ്റവും താഴ്ന്ന നിലതൊട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 306 പോയിന്റ്/2.04% താഴെയായി  14,675 എന്ന നിലയിൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു.

35,842 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ചില സ്വകാര്യ ബാങ്കുകളുടെ സഹായത്തോടെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 1000 പോയിന്റുകൾ താഴേക്ക് വീണു. ദിവസങ്ങളായി ടോപ്പ് ലൂസർ പട്ടികയിൽ തള്ളപ്പെട്ടിരുന്ന  HDFC Bank, Kotak Bank എന്നിവ ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയിലുണ്ടായ അത്ര ഇടിവ് ബാങ്ക് നിഫ്റ്റിയിൽ ഇന്ന് ഉണ്ടായില്ല. കഴിഞ്ഞ ദിവസത്തേക്കാൾ 584 പോയിന്റ്/1.63% താഴെയായി 35257എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

മെറ്റൽ ഓഹരികൾ മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി, മീഡിയ, റിയൽറ്റി എന്നീ മേഖല സൂചികകൾ ഇന്ന് കൂടുതൽ നിലംപതിച്ചു.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ  ചുവന്ന  നിറത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ  ഏഷ്യൻ വിപണികൾ എല്ലാം തന്നെ മിക്സഡാണ്.

നിർണായക വാർത്തകൾ 

Adani Ports ഓഹരികൾ വിപണി ഇടിഞ്ഞപ്പോഴും ശക്തമായി നിലകൊണ്ടു.  നേട്ടം കെെവരിച്ച ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അദാനി പോർട്ട്സ് നിലവിൽ ഇന്ത്യയിലെ 27ാമത് വലിയ കമ്പനിയാണ്. ഡ്രെഡ്ജിംഗ് ബിസിനസിനായി കമ്പനി അനുബന്ധ സ്ഥാപനം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Hindalco, JSWSteel, Tata Steel എന്നിവ നിഫ്റ്റി 50ൽ നേട്ടം കെെവരിച്ചു. അന്താരാഷ്ട്ര വിപണിയിൽ  ചെമ്പിന്റെ വില  ഉയർന്നതോടെ Hindustan Copper  ഇന്ന് 15 ശതമാനം നേട്ടം കെെവരിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങളായ  ദാദ്ര, നഗർ ഹവേലി, ദാമൻ ആൻഡ് ഡിയു എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ കമ്പനിയുടെ 51 ശതമാനം ഓഹരികളും ഉയർന്ന ലേലത്തിൽ പിടിച്ചതിന് പിന്നാലെ  Torrent Power ഓഹരി  ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു. 

മുംബെെയിൽ തീയേറ്ററുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളതിനാൽ  PVR, Inox ഓഹരികൾ 6 ശതമാനം താഴേക്ക് വീണു.

ഡോളറിനെതിരായി ഇന്ത്യൻ രൂപ പതിനൊന്ന് മാസത്തെ ഏറ്റവും ഉയർന്ന നില കെെവരിച്ചു. ഇതേതുടർന്ന്  ഐ.ടി, ഫാർമ ഓഹരികൾ താഴേക്ക് വീണു.  ഐ.ടി മേഖലയിലുള്ള ഒരു ഓഹരി മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഫാർമ ഓഹരികൾ എല്ലാം തന്നെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 

ലിഥിയം അയൺ സെല്ലുകൾ വികസിപ്പിക്കുന്നതിനായി രാജ്യത്തെ ആദ്യ  ടെക്നോളജി ഹബ്  ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ആരംഭിച്ചതിന് പിന്നാലെ  Amara Raja Batteries ഓഹരികൾ ഇന്ന് മൂന്ന് ശതമാനം നേട്ടം കെെവരിച്ചു.

നെതർലാന്റിലെ  ഫിഡ്സ് ഫുഡ് സിസ്റ്റംസ് ഏറ്റെടുത്തതിന് പിന്നാലെ  Jubilant FoodWorks ഓഹരികൾ ഇന്ന് 5.5 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

എല്ലാ പ്രധാന സപ്പോർട്ടുകളും കാറ്റിൽ പറത്തി ശക്തമായ ഒരു പതനത്തിനാണ് നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചത്. 15000ന് താഴെ നിഫ്റ്റി അടയ്ക്കപെട്ടാൽ 14700ലേക്ക് ഒരു പതനം സൂചികയിൽ സംഭവിച്ചേക്കാമെന്ന് 2 ആഴ്ച മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു. ഇന്ന് വിപണിയിൽ ഒരു ഇടിവ് ഞാൻ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും കരുതിയില്ല.

14,800,14,750  എന്നീ സപ്പോർട്ടുകൾ തകർത്തെറിഞ്ഞ് സൂചിക താഴേക്ക് വീണതിന് പിന്നിൽ ടെക്നിക്കൽ കാരണങ്ങൾ മാത്രമാണുള്ളത്.

ഇന്ന് രാത്രിയിൽ യുഎസ് വിപണി കൂടി താഴേക്ക് പോയാൽ വീണ്ടും ഒരു തിരുത്തലിന് സൂചിക സാക്ഷ്യം വഹിച്ചേക്കും. നിഫ്റ്റി ചിലപ്പോൾ 14500 വരെ പോയേക്കാം. ഇതിൽ നിന്നും നമുക്ക് എന്താണ് പഠിക്കാൻ കഴിയുക ? സപ്പോർട്ടും റെസിസ്റ്റാന്റുമെല്ലാം ഏത് നിമിഷം വേണമെങ്കിലും തകർക്കപ്പെടാം. അങ്ങനെ സംഭവിച്ചാൽ വിപണിയിൽ വലിയ നീക്കങ്ങൾ ഉണ്ടായേക്കാം. 

India VIX വളരെ ഉയരത്തിലാണ് കാണപ്പെടുന്നത്. ഇത് ശക്തമായ ഒരു തിരുത്തലിന്റെ സൂചന നൽകുന്നു.  ആറ് മാസത്തിലെ ഏറ്റവും ഉയർന്ന് നിലയിലാണ് ഇന്ത്യ India VIX ഉള്ളത്.

സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം സൂചിപ്പിക്കുന്ന തരത്തിൽ യാതൊരു സംഭവങ്ങളും ഇപ്പോൾ ഇല്ല. യുഎസ് ഉത്തേജന പാങ്കേജ് മാത്രമാണ് വരാൻ സാധ്യതയുള്ളത്. ഇതിനാൽ തന്നെ വീഴ്ചയ്ക്ക് ശേഷം നിഫ്റ്റി നേരിയ തോതിൽ മുകളിലേക്ക് കയറുകയും പിന്നീട് അവിടെ തന്നെ അസ്ഥിരമായി തുടരുകയും ചെയ്തേക്കാം. 

എന്നാൽ തിരഞ്ഞെടുക്കപെട്ട ഓഹരികളിൽ ശക്തമായ മുന്നേറ്റം തുടർന്നേക്കാം. അതിനാൽ തന്നെ വിപണിയിലെ വ്യാപാര സാധ്യതകൾ അനേകമാണ്. നിങ്ങൾ ട്രെന്റിനെ പിന്തുടരുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement