ഇന്നത്തെ വിപണി വിശകലനം
വ്യാപാരികളെ മടിപ്പിക്കുന്ന കാഴ്ചയാണ് നിഫ്റ്റിലും ബാങ്ക് നിഫ്റ്റിയിലും ഇന്ന് കാണാനായത്.
ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾ മുകളിലായി 14,933 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി, ഐടി-ബാങ്ക് ഓഹരികളുടെ സ്വാധീനത്താൽ ചാഞ്ചാടി നിന്നു. 75 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ ദിവസം മുഴുവൻ സൂചിക വ്യാപാരം തുടർന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 119 പോയിന്റുകൾ/ 0.80 ശതമാനം മുകളിലായി 14942 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 33,222 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫറ്റി താഴേക്ക് വീഴാൻ ശ്രമം നടത്തിയെങ്കിലും 33000ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. SBIN-ന്റെ പന്തുണയോടെ മുകളിലേക്ക് കയറിയ സൂചിക 33300ൽ അനുഭവപെട്ട പ്രതിരോധത്തെ തുടർന്ന് അസ്ഥിരമായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 237 പോയിന്റ്/ 0.72 ശതമാനം മുകളിലായി 33142 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ ഇന്ന് 3.14 ശതമാനവും നിഫ്റ്റി ഫാർമ 2.80 ശതമാനവും നിഫ്റ്റി മീഡിയ 2.50 ശതമാനവും നേട്ടം കെെവരിച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
സിപ്ല, നാറ്റ്കോ ഫാർമ, സൺ ഫാർമ, ലുപിൻ എന്നീ ഫാർമ കമ്പനികൾ ബാരിസിറ്റിനിബിനായി എലി ലില്ലിയുമായി കരാർ ഒപ്പിട്ടു. ഇതേതുടർന്ന് എല്ലാ ഫാർമ ഓഹരികളും നേട്ടം കെെവരിച്ചതിന് പിന്നാലെ ഫാർമ സൂചിക ഇന്ന് ലാഭത്തിൽ അടച്ചു.
Torrent Pharma 5.8 ശതമാനം ഉയർന്ന് കൊണ്ട് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു.
നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം 92 ശതമാനം വർദ്ധിച്ച് 133 കോടി രൂപയായതിന് പിന്നാലെ Zydus Wellness ഓഹരി ഇന്ന് 5 ശതമാനം ഇടിഞ്ഞ് ഫ്ലാറ്റായി അടയ്ക്കപെട്ടു.
ഇരുമ്പയിരിന്റെ വില ടണ്ണിന് 500 രൂപ വീതം വർദ്ധിപ്പിച്ചേക്കുമെന്ന വർത്ത പുറത്തുവന്നതിന് പിന്നാലെ NMDC ഓഹരി ഇന്ന് 8 ശതമാനം ഉയർന്നു.
നാലാം പാദത്തിൽ അറ്റാദായം 77.9 കോടി രൂപയായതിന് പിന്നാലെ Venky’s ഓഹരി ഇന്ന് 2.5 ശതമാനം ഉയർന്നു. കമ്പനി ഓഹരി ഒന്നിന് 17 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.
ലോണുകളുടെ ആവശ്യകത ഓരോ മാസവും വർദ്ധിച്ചുവരുന്നതായി HDFC സി.ഇ.ഒ കെക്കി മിസ്ട്രി പറഞ്ഞതിന് പിന്നാലെ ഓഹരി ഇന്ന് 1.3 ശതമാനം നേട്ടം കെെവരിച്ചു.
നാലാം പാദത്തിൽ അറ്റാദായം 127.81 കോടി രൂപയായതിന് പിന്നാലെ IDFC First Bank ഓഹരി ഇന്ന് ലാഭമെടുപ്പിന് വിധേയമായി. ഓഹരി ഇന്ന് 2 ശതമാനം ഇടിഞ്ഞു.
കടപത്രവിതരണത്തിലൂടെ ധനസമാഹരണത്തിന് ഒരുങ്ങുന്നതായി അറിയിച്ചതിന് പിന്നാലെ Tata Power ഓഹരി ഇന്ന് 7 ശതമാനം നേട്ടം കെെവരിച്ചു.
നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് ഓഹരികൾ ഏറെയും ഇന്ന് നിഫ്റ്റി മെറ്റൽ, ഫാർമ സൂചികകളിൽ നിന്നുള്ളതായിരുന്നു. Coal India 7 ശതമാനവും Hindalco 6 ശതമാനവും TataSteel 2.8 ശതമാനവും Dr Reddy 2.9 ശതമാനവും Sunpharma 2.7 ശതമാനവും Divislab 2.7 ശതമാനവും നേട്ടം കൊയ്യ്ത് പട്ടികയിൽ ഇടംപിടിച്ചു.
മഹാരാഷ്ട്രയിൽ പെട്രോൾ വില 100 രൂപയായി. ഇതോടെ IOC 4.7 ശതമാനവും BPCL 2.3 ശതമാനവും Hind Petro 1.7 ശതമാനവും നേട്ടം കെെവരിച്ചു.
Angel Broking ഓഹരിയിലെ മുന്നേറ്റം തുടർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. ഓഹരി 5 ദിവസം കൊണ്ട് 60 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ ഉത്പാദന കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചതിന് പിന്നാലെ HeroMotocorp ഓഹരി ഇന്ന് 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 50യിലെ 3 ഓഹരികൾ മാത്രമാണ് ഇന്ന് 1 ശതമാനത്തിൽ കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്.
സിമന്റ് ഓഹരികളായ Shreecem 1.9 ശതമാനവും UltraTech Cement 1.2 ശതമാനവും Grasim 0.35 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്
ദേശീയ ലോക്ക്ഡൗൺ സംബന്ധിച്ച് വെള്ളിയാഴ്ച വിപണിയിൽ നിലനിന്നിരുന്ന ഭയം ഇന്ന് വിപണി വിട്ടുപോയിരിക്കുന്നു. എസ്.ജി.എക്സ് നിഫ്റ്റി രാവിലെ 15000ന് മുകളിലായിരുന്നു. എന്നാൽ നിഫ്റ്റിക്ക് ഇത് തൊടാൻ പോലുമായില്ല.
ദിവസം മുഴുവൻ വിപണി അസ്ഥിരമായി കാണപ്പെട്ടതിനെ തുടർന്ന് ലാർജ് ക്യാപ്പ് കമ്പനികൾ എല്ലാം തന്നെ ഇന്ന് വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. HDFC Bank വ്യാപാരം അവസാനിപ്പിച്ച രീതിയെ തുടർന്ന് നിഫ്റ്റി ഈ ആഴ്ച 15000 കെെവരിക്കുമെന്നാണ് തോന്നുന്നത്. എന്നാൽ ഞാൻ 15050 എന്ന ലെവലാണ് കൂടുതലായി ശ്രദ്ധിക്കുന്നത്. കാരണം ഇത് ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിലയാണ്.
Reliance ഓഹരി ഇന്നും ബെയറിഷായാണ് കാണപ്പെട്ടത്. 30 ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും ഓഹരി ഇന്ന് 5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
HDFC, സ്വാകാര്യ ബാങ്കുകളിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്. ഇവയ്ക്ക് എല്ലാം തന്നെ നിഫ്റ്റിയിൽ വളരെ വലിയ സ്വാധീനമാണുള്ളത്. 33,300-33,500 എന്ന നില തകർക്കപെട്ടാൽ ബാങ്ക് നിഫ്റ്റി പോസിറ്റീവ് സൂചന നൽകി തുടങ്ങും.
വളരെ നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് ഈ ആഴ്ച തുടങ്ങാൻ സാധിച്ചുവെന്ന് കരുതുന്നു. ഈ ആഴ്ച നാല് ദിവസങ്ങളിൽ മാത്രമാണ് വിപണി ഉള്ളതെന്ന കാര്യം മറക്കാതിരിക്കുക. വ്യാഴാഴ്ച റംസാൻ അവധിയാണ്. അതിനാൽ തന്നെ ആഴ്ചയുടെ എക്സ്പെയറി ബുധനാഴ്ചയാകും.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

