ഇന്നത്തെ വിപണി വിശകലനം

വിപണിയെ താഴേക്ക് വലിച്ച് റിലയൻസ്, ശക്തി പ്രകടിപ്പിച്ച് ബാങ്കിംഗ് ഓഹരികൾ.

16257 എന്ന നിലയിൽ നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ ഘട്ടത്തിൽ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ശാന്തമായി. ഉച്ചയ്ക്ക് ഒരു മണിയോടെ ഉയർന്ന നിലയിൽ സമ്മർദ്ദം രേഖപ്പെടുത്തിയ സൂചിക പിന്നീട് താഴേക്ക് വീണ് പുതിയ താഴ്ന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 62 പോയിന്റുകൾ/ 0.38 ശതമാനം താഴെയായി 16240 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34244 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 5 മിനിറ്റിൽ 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. 34800ന് അടുത്ത പ്രതിബന്ധം അനുഭവപ്പെട്ട സൂചിക  അവസാന നിമിഷം 400 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 207 പോയിന്റുകൾ/ 0.60 ശതമാനം മുകളിലായി 34482 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ(-5.20%), നിഫ്റ്റി റിയൽറ്റി(-2.94%) എന്നിവ വീണ്ടും ഇടിഞ്ഞു. ഫാർമ, ഐടി മേഖലകൾ വീണ്ടും കൂപ്പുകുത്തി.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ആറ് ദിവസത്തെ പതനത്തിന് ശേഷം Eicher Motors(+3.04%) ഓഹരി ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Hindustan Unilever(+3.01%) ഓഹരിയും തിരികെ കയറി.

നാലാം പാദത്തിൽ അറ്റാദായം 874 കോടി രൂപയായതിന് പിന്നാലെ Asian Paints(+2.70%) ഓഹരി നേട്ടത്തിൽ അടച്ചു.

അന്താരാഷ്ട്ര തലത്തിൽ എനർജി വില കുറഞ്ഞതിന് പിന്നാലെ ഊർജ്ജ ഓഹരികൾ താഴേക്ക് കൂപ്പുകുത്തി. യുഎസ് ഓയിൽ വില രണ്ട് ദിവസത്തിൽ 8 ശതമാനം ഇടിഞ്ഞു. Coal India(-7.10%), ONGC(-6.25%), Reliance(-1.73%), NTPC(-2.23%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

മറ്റു കമ്മോഡിറ്റി ഓഹരികളും കുത്തനെ താഴേക്ക് വീണു. Tata Steel(-6.98%), JSW Steel(-4.87%), Hindalco(-4.75%) എന്നിവയാണ് നിഫ്റ്റി 50യിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

National Aluminium(-6.68%), Jindal Steel(-6.58%), Vedanta(-5.65%)
എന്നീ മെറ്റൽ ഓഹരികളും തകർന്നടിഞ്ഞു.

Kotak Bank(+1.68%)
ഓഹരി ഡൌൺട്രെൻണ്ട് പരീക്ഷിക്കുകയും ബ്രേക്ക് ചെയ്യുകയും ചെയ്തു. ബാങ്ക് നിഫ്റ്റിയുടെ പിന്തുണ ലഭിച്ചാൽ ഓഹരിയിൽ ശക്തമായ മുന്നേറ്റം ഉണ്ടായേക്കാം.

വിപണി മുന്നിലേക്ക് 

മെറ്റൽ ഓഹരികൾ താഴേക്ക് വീണത് ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന നിലയിൽ നിന്നും 15 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പലിശ നിരക്ക് വർദ്ധിപ്പിച്ചത് ഭവന ആവശ്യകതയിൽ ഇടിവിന് കാരണമാകുമെന്ന്
കരുതുന്നതിനാൽ തന്നെ അന്താരാഷ്ട്ര മെറ്റൽ, റിയൽറ്റി ഓഹരികൾ കുത്തനെ ഇടിഞ്ഞു.

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞത് വിപണിയെ സാരമായി ബാധിച്ചു, ഇത് അവസാന മണിക്കൂറിൽ കനത്ത വിൽപ്പനയ്ക്ക് കാരണമായി. ഇന്ത്യയുടെ സിപിഐ കണക്കുകൾ പുറത്ത് വരുന്നത് ശ്രദ്ധിക്കുക. ഇത് വ്യാഴാഴ്ച പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം തന്നെ യുഎസ് സിപിഐ കണക്കുകൾ നാളെ പുറത്തുവന്നേക്കും.

ഇപ്പോൾ പണപ്പെരുപ്പ നിരക്ക് അടിസ്ഥാനമാക്കി പലിശ നിരക്ക് വർദ്ധിപ്പിച്ചതിനാൽ ഈ ഡാറ്റ വിപണിയെ ബാധിക്കുന്നതാണ്.

യുഎസ് ഫ്യൂച്ചറുകൾ ലാഭത്തിൽ കാണപ്പെട്ടതോടെ യൂറോപ്യൻ വിപണികൾ ദിവസത്തെ പ്രാരംഭ നേട്ടങ്ങൾ നിലനിർത്തുന്നതായി കാണാം.

നിഫ്റ്റിക്ക് 16400 എന്നത് ശക്തമായ പ്രതിബന്ധമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി കാണാം. ഇന്ത്യൻ വിപണി ദിവസത്തെ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്. യുഎസ് വിപണി ഇന്ന് നേട്ടം നില നിർത്തിയാൽ ഇന്ത്യൻ വിപണി നാളെ നേട്ടത്തിൽ തുറന്നേക്കാം. അങ്ങനെ എങ്കിൽ വിപണി ഷോർട്ട് ചെയ്തവർക്ക് മുമ്പത്തെ പോലെ തിരിച്ചടിയായേക്കാം.

വീഴ്ച തുടർന്നാൽ താഴേക്ക് നിഫ്റ്റിയിൽ 16000 ശ്രദ്ധിക്കാവുന്നതാണ്. അന്താരാഷ്ട്ര തലത്തിൽ ഊർജ്ജ വില ഇടിയുന്നതിനാൽ തന്നെ റിലയൻസ് ദുർബലമായി തുടർന്നേക്കാം. അതിനാൽ തന്നെ ബെയറിഷാണെന്ന കാര്യവും മറക്കാതെയിരിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement