ഇന്നത്തെ വിപണി വിശകലനം


സാമ്പത്തിക, മെറ്റൽ ഓഹരികളുടെ പിന്തുണയോടെ നേട്ടം കെെവരിച്ച് നിഫ്റ്റി.

ഫ്ലാറ്റായി 15,823 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായിരുന്നു. 60 പോയിന്റുകൾക്ക് ഉള്ളിൽ  ദിവസം മുഴുവൻ സൂചിക അസ്ഥിരമായി നിന്നു. ഉച്ചയ്ക്ക് ശേഷം 15850 മറികടന്ന സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 62 പോയിന്റുകൾ/ 0.39 ശതമാനം  മുകളിലായി 15,879 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

35553 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി HDFC Bank-ന്റെ പിന്തുണയോടെ  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മുകളിലേക്ക് കയറിയ സൂചിക 35800 എന്ന പ്രതിരോധത്തിൽ എത്തിയെങ്കിലും ഇത് മറികടക്കാനായില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 192 പോയിന്റുകൾ/ 0.54 ശതമാനം മുകളിലായി 35771 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ ഇന്ന് 2.2 ശതമാനവും നിഫ്റ്റി റിയൽറ്റി ഇന്ന് 1.95 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖല സൂചികകൾ എല്ലാം തന്നെ ഇന്ന് അസ്ഥിരമായാണ് കാണപ്പെട്ടത്.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന്  നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.എന്നാൽ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

രണ്ടാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിൽ മെറ്റൽ ഓഹരികൾ ഇന്ന് കുതിച്ചുകയറി. നിഫ്റ്റി 50യുടെ ടോപ്പ് 5 ഗെയിനേഴ്സിൽ മൂന്നും മെറ്റൽ ഓഹരികളാണ് ഇടംപിടിച്ചത്. Tata Steel 4.4 ശതമാനവും JSW Steel 2.56 ശതമാനവും  Hindalco 2.15  ശതമാനവും നേട്ടം കെെവരിച്ചു.

മറ്റു മെറ്റൽ ഓഹരികളായ Nationalum 6.1 ശതമാനവും SAIL 4  ശതമാനവും JindalSteel 2.5  ശതമാനവും ഉയർന്നു.

ജൂണിലെ ഒന്നാം പാദത്തിൽ Jindal Steel-ന്റെ പ്രതിവർഷ സ്റ്റീൽ ഉത്പാദനം 20 ശതമാനം വർദ്ധിച്ച് 2.01 മില്യൺ ടണ്ണായി. വിൽപ്പന 3 ശതമാനം വർദ്ധിച്ച് 1.61 മില്യൺ ടണ്ണായി.

ഉയർന്ന ആവശ്യകതയെ തുടർന്ന് 1,00,000 ടൺ കോപ്പർ, അലുമിനിയം, സിങ്ക് എന്നിവ സംസ്ഥാന കരുതൽ ശേഖരത്തിൽ നിന്ന് ചൈന റിലീസ് ചെയ്തു.

ഇൻവസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയായ ഗോൾഡ്മാൻ സാച്ച്സ് ഓഹരിക്ക് 883 രൂപ ടാർഗറ്റ് പ്രവചിച്ചതിന് പിന്നാലെ Bharat Forge ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ചു.



പബ്ലിക് എന്റർപ്രൈസസ് വകുപ്പിനെ ധനമന്ത്രാലയവുമായി ലയിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ബെൽ ഉൾപ്പെടെയുള്ള 36 കമ്പനികൾ മന്ത്രാലയത്തിന് കീഴിലാകും. വാർത്ത പുറത്ത് വന്നതിന് പിന്നാലെ BHEL ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ചു.

ഗോൾഡ്മാൻ സാച്ച്സ് ഒന്നാം പാദത്തിൽ  Bajaj Consumer Care-ന്റെ വിഹിതം 1.04 ശതമാനം വർദ്ധിപ്പിച്ചു. ഓഹരി ഇന്ന് 1.5 ശതമാനം നേട്ടത്തിൽ അടച്ചു.

ഒന്നാം പാദ കണക്കുകൾ ചർച്ചചെയ്യുന്നതിനായി Tata Motors ഇന്ന് വെെകുന്നേരം  5:30ന് ഇൻവസ്റ്റർ കോൾ സംഘടിപ്പിക്കും. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും ഓഹരി ഇന്ന് 3.5 ശതമാനം ഉയർന്ന് ഫ്ലാറ്റായി അടച്ചു.

പേപ്പർ ഓഹരികളായ PudumJee Paper, Emami Paper, Malu Paper, Genus Paper എന്നിവ ഇന്ന്  20 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

മറ്റു പേപ്പർ ഓഹരികളായ JK Paper 5 ശതമാനവും Star Paper 11.5 ശതമാനവും  Astron Paper 6.9 ശതമാനവും  Orient Paper 9.8 ശതമാനവും  Andhra Paper 4.5 ശതമാനവും  Ruchira Paper 10.9 ശതമാനവും  Kuantum Paper 9.4 ശതമാനവും  Sesha Paper 7.4 ശതമാനവും നേട്ടം കെെവരിച്ചു.
പേപ്പർ ഓഹരികളിലെ നിക്ഷേപ സാധ്യതകളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.



ബോട്ട്മാൻ ടെക്കിന്റെ 100 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകി Matrimony. ഓഹരി ഇന്ന് 5.4 ശതമാനം നേട്ടം കെെവരിച്ച്.

അടുത്ത 4 മാസത്തിനുള്ളിൽ ബാങ്കുകളുടെ കോർപ്പറേറ്റ് ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ നിർദ്ദേശം റിസർവ് ബാങ്ക് പുറപ്പെടുവിച്ചേക്കാം.

ഇടക്കാല നിരോധന അപേക്ഷ ദില്ലി ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ Natco Pharma ഓഹരി ഇന്ന് 6.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.

1: 1 അനുപാതത്തിൽ ഓഹരികളുടെ ബോണസ് ഇഷ്യുവിനായി അംഗീകരം നൽകിയതിന് പിന്നാലെ REDINGTON ഓഹരി ഇന്ന് 3.43 ശതമാനം നേട്ടം കെെവരിച്ചു.

അഖിലേന്ത്യാ വൈദ്യുതി ആവശ്യം എക്കാലത്തെയും ഉയർന്ന നിരക്കായ 2 ലക്ഷം മെഗാവാട്ട് രേഖപ്പെടുത്തി. ഊർജ മേഖലയിലെ നിക്ഷേപ സാധ്യതകളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

റിയൽറ്റി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Sobha 5.3 ശതമാനവും Godrej Properties 3.3 ശതമാനവും Brigade 3 ശതമാനവും DLF 1.4 ശതമാനവും നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ ശോഭയുടെ വിൽപ്പന 40 ശതമാനം വർദ്ധിച്ച് 683 കോടി രൂപയായി. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മുന്നേറ്റത്തെയും നിക്ഷേപ സാധ്യതകളെ പറ്റിയും അറിയാൻ ലിങ്ക് സന്ദർശിക്കുക.

Edelweiss 10 ശതമാനവും MotilalOFS 8.9 ശതമാനവും നേട്ടം കെെവരിച്ചു.

ട്രാവൽ ഓഹരികളായ MHRIL 6.9 ശതമാനവും Indian Hotels 3.5 ശതമാനവും നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

ഇന്നലത്തെ വിപണിയുടെ പതനം ഒറ്റപ്പെട്ട സംഭവമാണെന്ന് തെളിയിച്ച് കൊണ്ട് നിഫ്റ്റി വീണ്ടും എക്കാലത്തെയും ഉയർന്ന നിലയ്ക്ക് അരികിലായി വ്യാപാരം അവസാനിപ്പിച്ചു. ഒപ്പം ബാങ്ക് നിഫ്റ്റി സൂചിക 35800 എന്ന നിർണായക നില രേഖപ്പെടുത്തി.

Tata Steel, HDFC എന്നീ ഓഹരികളാണ് നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകിയത്. രണ്ട് മാസം മുമ്പ് നമ്മൾ ചർച്ച ചെയ്ത JSL Hisar ഓഹരിയെ പറ്റി നിങ്ങൾക്ക് ഓർമ ഉണ്ടോ? ഓഹരി ഇപ്പോൾ 210 എന്ന നിലയിലാണുള്ളത്.

ടാറ്റാ സ്റ്റീലിന്റെ പിന്തുണയോടെ മെറ്റൽ ഓഹരികൾ വീണ്ടും ശക്തി  പ്രപിച്ചുവെന്ന് വേണം വിലയിരുത്താൻ.

കേന്ദ്ര മന്ത്രിസഭയുടെ പുന:സംഘടനയ്ക്ക് മണിക്കൂറുകൾ മാത്രം. ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ഉൾപ്പെടെ രാജിവച്ചു. വെെകിട്ട് 6:30 ഓടെ മുഴുവൻ വിവരങ്ങളും ലഭ്യമാകും.



ഇന്ന് രാത്രി നടക്കാൻ പോകുന്ന ഫെഡറൽ മീറ്റിംഗിലേക്കാണ് ആഗോള വിപണി ഉറ്റുനോക്കുന്നത്. ഇത് അത്ര പ്രാധാന്യമില്ലാതെ പോയേക്കാം.

നിഫ്റ്റിയുടെ എക്കലത്തെയും ഉയർന്ന നിലയായ 15915 ഉം ബാങ്ക് നിഫ്റ്റിക്ക് 35800 ഉം ശ്രദ്ധിക്കാവുന്നതാണ്. ഗ്യാപ്പ് അപ്പിൽ വിപണി നാളെ തുറന്നാൽ ഇവ രണ്ടും സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്.

നിങ്ങൾക്ക് ഇന്ന് വിപണിയിൽ മികച്ച ദിവസമായിരുന്നു എന്ന് കരുതുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement