ഇന്നത്തെ വിപണി വിശകലനം
ഇന്നലത്തെ പതനത്തിന് ശേഷം എല്ലാ മേഖലാ സൂചികളും ഇന്ന് തിരികെ കയറി ലാഭത്തിൽ അടച്ചു.
ഗ്യാപ്പ് ഡൌണിൽ 17427 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
ഇന്ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തി. സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണ സൂചിക 17320ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മുമ്പായി ശക്തി കെെവരിച്ച സൂചിക ചാഞ്ചാട്ടത്തിന് വിധേയമായി കൊണ്ട് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 165 പോയിന്റുകൾ/ 0.97 ശതമാനം മുകളിലായി 17562 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
37262 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു. 37000- 36800 എന്നിവിടെ സപ്പോർട്ട് എടുത്ത സൂചിക ഇവയെല്ലാം തകർത്ത് കൊണ്ട് താഴേക്ക് വീണു. മൊത്തം 800 പോയിന്റുകളുടെ ഇൻട്രാഡേ നീക്കമാണ് സൂചിക ഇന്ന് കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 90 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 37236 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി റിയൽറ്റി, മെറ്റൽ, ഐടി എന്നിവ ഇന്നലത്തെ പതനത്തിൽ നിന്നും തിരികെ കയറി. നിഫ്റ്റി ഓട്ടോ മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്.
ഏഷ്യൻ വിപണികൾ ഏറെയും സ്ഥിരത കെെവരിച്ച് ലാഭത്തിലാണുള്ളത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
JSW Steel(+5.6%), Tata Steel(+3.1%), UPL(+2.3%) എന്നീ ഓഹരികൾ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര തലത്തിൽ ഉയർന്നതിന് പിന്നാലെ ഓയിൽ അനുബന്ധ ഓഹരികളായ ONGC(+5.2%), OIL(+7%) എന്നിവ നേട്ടം കെെവരിച്ചു.
ഇന്നലെ ഫ്ലാറ്റായി കാണപ്പെട്ടതിന് ശേഷം Bajaj Finance(+5%), Bajaj Finserv(+3.3%) എന്നിവ ഇന്ന് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ITC (+3.3%) ഓഹരി ഇന്ന് 242 രൂപയിൽ എത്തി. ഓഹരി 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണുള്ളത്.
ചിപ്പ് ക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാലെ ഓട്ടോ ഓഹരികൾ ഇന്ന് ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Maruti(-2.4%), Bajaj-Auto(-1.2%), Hero MotoCorp(-1.3%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. ഓക്ടോബർ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Motors ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.
സ്ഥാപന നിക്ഷേപകർക്ക് ഇക്യുറ്റി വിതരണം ചെയ്ത് കൊണ്ട് 2500 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ SpiceJet ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു. അവസാന നിമിഷം Indigo ഓഹരി 3 ശതമാനം ഉയർന്നു.
അശോക ഹോട്ടൽ മൊണടെെസേഷനിൽ നിന്നും 7000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങിയതിന് പിന്നാലെ ITDC 3 ശതമാനം ഉയർന്നു. മറ്റു ഹോട്ടൽ ഓഹരികളായ Indian Hotels(+2%), EI Hotels(+1.1%), Chalet(+2.5%) എന്നിവ ലാഭത്തിൽ അടച്ചു.
750 കോടി രൂപയുടെ എൻസിഡികൾ വിതരണം ചെയ്യാൻ അനുമതി ലഭിച്ചതിന് പിന്നാലെ Godrej Industries 4.7 ശതമാനം നേട്ടം കെെവരിച്ചു.
മിഡ് ക്യാപ്പിൽ ഉള്ള PVR(+5.9%), Mindtree(+5.5%), SAIL(+5.1%), Godrej Prop(+4.7%), PEL(+4.3%), Can Fin Homes(+4.3%) എന്നീ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിൽ വ്യാപാരം ആരംഭിച്ചപ്പോൾ നിഫ്റ്റി രാവിലെ ഫ്ലാറ്റായി കാണപ്പെട്ടു. ശേഷം യൂറോപ്യൻ വിപണികൾ ലാഭത്തിൽ തുറന്നതിന് പിന്നാലെ സൂചിക 1-1.5 ശതമാനം മുന്നേറ്റം നടത്തി. ഇത് ഇന്ത്യൻ വിപണി തിരികെ കയറുമെന്ന ആദ്യ സൂചന നൽകിയിരുന്നു.
ഇന്ത്യ വിക്സ് ഇന്ന് 6 ശതമാനം താഴേക്ക് വീണു. താത്ക്കാലികമായി കാണപ്പെട്ട ചാഞ്ചാട്ടം കുറഞ്ഞതായി കാണാം.
ഡൗ ജോൺസ് ഫ്യൂച്ചേഴ്സും ലാഭത്തിലാണ് കാണപ്പെടുന്നതെങ്കിൽ അവ തിരികെ കയറിയാൽ ഇന്ത്യൻ വിപണി നാളെ മുന്നേറ്റം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം. ആരും ഇൻട്രാഡേ ചാഞ്ചാട്ടമെന്ന കെണിയിൽ പെട്ട്പോയിട്ടില്ലെന്ന് വിശ്വസിക്കുന്നു. നിഫ്റ്റി വി ആകൃതിയിൽ തിരികെ കയറിയപ്പോഴും കാൻഡികൾ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി.
ബാങ്ക് നിഫ്റ്റി 37200ന് മുകളിൽ അടച്ചതും നിഫ്റ്റി വെള്ളിയാഴ്ചത്തെ ക്ലോസിംഗ് നിലയ്ക്ക് മുകളിൽ നിന്നതും വിപണി ബെയറിഷായിട്ടില്ലെന്ന സൂചന നൽകുന്നു. ബാങ്ക് നിഫ്റ്റിക്ക് 36500, നിഫ്റ്റിക്ക് 17200 എന്നിവ സപ്പോർട്ട് ആയി പരിഗണിക്കാം.
നാളെത്തെ ഫെഡ് യോഗത്തിന്റെ പ്രധാന കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. തീരുമാനങ്ങളും നയങ്ങളും പഴയത് പോലെ തന്നെയാണെങ്കിൽ വിപണി നേട്ടങ്ങൾ കെെവരിച്ചേക്കും.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

