ഇന്നത്തെ വിപണി വിശകലനം
തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് വിപണി, ആഴ്ചയിൽ ലാഭത്തിൽ അടച്ചു.
ഫ്ലാറ്റായി 17590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 100 പോയിന്റിലേറെ താഴേക്ക് വീണു. വളരെ പെട്ടന്ന് തന്നെ ദിവസത്തെ ഉയർന്ന നിലയിലേക്ക് തിരികെ കയറിയ സൂചിക അത് പോലെ തന്നെ ശാന്തമായി. ഉച്ചയ്ക്ക് ശേഷം വിപണിയിൽ ശാന്തമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 44 പോയിന്റുകൾ/ 0.25 ശതമാനം താഴെയായി 17516 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 39059 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 150 പോയിന്റുകൾക്ക് മുകളിലായി കഴിഞ്ഞ ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ ശക്തി നഷ്ടപ്പെട്ട സൂചിക 700 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി. 38500ൽ താഴ്ന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക നേരിയ തോതിൽ തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 220 പോയിന്റുകൾ/ 0.57 ശതമാനം താഴെയായി 38789 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മേഖലാ സൂചികകൾ ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. നിഫ്റ്റി റിയൽറ്റി(-2.76%), പി.എസ്.യു ബാങ്ക്(-1.92%), നിഫ്റ്റി മീഡിയ(-1.89%), നിഫ്റ്റി ഓട്ടോ(-1.05%) എന്നിവ താഴേക്ക് വീണു. നിഫ്റ്റി മെറ്റൽ(+1.18%) മാത്രം നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Hindalco(+2.44%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. ഓഹരി ഓക്ടോബറിലെ ഉയർന്ന നിലയിൽ എത്തി. National Aluminium (+0.90%) ഓഹരിയും സമാനമായ നിലയിൽ എത്തി. രണ്ട് കമ്പനികളുടെയും മൂന്നാം പാദഫലങ്ങൾ നാളെ പുറത്തുവരും.
SunPharma(+1.18%) 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Divi’s Lab(%) ഓഹരിയും നേട്ടത്തിൽ അടച്ചു.
ഇന്നലെ കമ്പനിയുടെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Torrent Power (+7.50%) ഓഹരി നേട്ടത്തിൽ അടച്ചു.
ഗ്യാസ് ബിസിനസ്സിനായി ഒരു പുതിയ അനുബന്ധ സ്ഥാപനം ആരംഭിക്കാൻ പദ്ധതിയിടുന്നതായി പറഞ്ഞതിന് പിന്നാലെ ONGC (+1.25%) ഓഹരി ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചു.
മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഉണ്ടായ പതനം Godrej Properties(-9.65%) ഓഹരിയിൽ ഇന്നും തുടർന്നു. ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഓഹരി കുത്തനെ വീണു.
മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 50 ശതമാനം വർദ്ധിച്ച് 63.1 കോടി രൂപയായതിന് പിന്നാലെ Devyani International (-3.01%) ഓഹരി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി.
മൂന്നാം പാദത്തിൽ അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 21.6 കോടി രൂപ ആയതിന് പിന്നാലെ Venky’s (-8.78%) ഓഹരി നഷ്ടത്തിൽ അടച്ചു.
CholaFin (+5.13%) ഓഹരി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. അതേസമയം M&M (-1.69%) മൂന്നാം പാദ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
ഇന്നലെ നിഫ്റ്റി 50 ദിവസത്തെ മൂവിംഗ് ആവറേജിന് അടുത്തായാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ സൂചിക ഇതിന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. വിപണി ഇപ്പോൾ ശാന്തമായ നിലയിലാണ് വ്യാപാരം നടത്താൻ ഒരുങ്ങുന്നതെന്ന് വേണം കരുതാൻ.
ദിവസങ്ങളായുള്ള മുന്നേറ്റത്തിന് ശേഷം യുഎസ്, യൂറോപ്യൻ വിപണികൾ താഴേക്ക് നീങ്ങിയിട്ടുണ്ട്.
നിഫ്റ്റിയിലെ പ്രധാന ഓഹരികളിലെ എല്ലാം തന്നെ ഫലങ്ങൾ പുറത്ത് വന്ന് കഴിഞ്ഞു. വിപണി ടെക്നിക്കലിന് അനുസരിച്ച് പ്രവർത്തിക്കുന്നത് കാണാം. നാളെ ഫലങ്ങൾ വരാനിരിക്കെ എസ്.ബി.ഐ ഓഹരി താഴേക്ക് വീണു.
തിങ്കളാഴ്ച എസ്.ബി.ഐ ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്. ഓഹരി എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. നിഫ്റ്റിയെ അപേക്ഷിച്ച് ബാങ്ക് നിഫ്റ്റി ഇപ്പോഴും ശക്തമായി കാണപ്പെടുന്നു. എന്നാൽ ഫലങ്ങൾ മോശമായാൽ വിപണിയെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.
ക്രൂഡ് ഓയിൽ വില സാമ്പദ് വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുന്നത് കാണാം. ഇതിനൊപ്പം തന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും ശക്തമായ വിൽപ്പന നടക്കുന്നതായും നമുക്ക് കാണാം. ഇതെല്ലാം തന്നെ ഇന്ത്യൻ രൂപയുടെ വില ഇടിക്കുകയാണ്. ഇത് നമ്മുടെ ഇറക്കുമതി-ഭാരിച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ കൂടുതൽ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

