പ്രമുഖ എത്‌നിക് വെയർ ബ്രാൻഡായ മാന്യവാറിന്റെ ഉടമസ്ഥ സ്ഥാപനമായ വേദാന്ത് ഫാഷൻസ് ലിമിറ്റഡ് അതിന്റെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് ആരംഭിച്ച കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

Vedant Fashions Ltd

2002ൽ പ്രവർത്തനം ആരംഭിച്ച വേദാന്ത് ഫാഷൻസ് ലിമിറ്റഡ്  വൈവിധ്യമാർന്ന വസ്ത്രങ്ങൾ വാഗ്ദാനം ചെയ്യുന്നു. പാൻ-ഇന്ത്യ സാന്നിധ്യമുള്ള ബ്രാൻഡഡ് ഇന്ത്യൻ വെഡ്ഡിംഗ് ആന്റ് സെലിബ്രേഷൻ വെയർ മാർക്കറ്റ് വിഭാഗത്തിലെ ലീഡറാണ് കമ്പനിയുടെ ‘മാന്യവർ’ ബ്രാൻഡ്.  കമ്പനി ശക്തമായ ഒരു മൾട്ടി-ചാനൽ നെറ്റ്‌വർക്ക് സ്ഥാപിക്കുകയും ഈ പ്രത്യേക വിപണിക്കായി വിവിധ ബ്രാൻഡുകൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. മൊഹേ, മെബാസ്, മന്തൻ, ത്വമേവ് എന്നിവയാണ് കമ്പനിയുടെ മറ്റ് നാല് ബ്രാൻഡുകൾ. ഈ ബ്രാൻഡുകളിലൂടെ ഇന്ത്യയുടെ ഊർജ്ജസ്വലമായ സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നതിൽ വിഎഫ്എൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2021 സെപ്തംബർ 30 വരെ, വേദാന്ത് ഫാഷന് ഇന്ത്യയിലെ 212 നഗരങ്ങളിലും പട്ടണങ്ങളിലുമായി 535 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. നിങ്ങളുടെ പ്രദേശത്തെ പ്രധാന മാളുകളിൽ നിങ്ങൾ ഒരുപക്ഷേ കമ്പനിയുടെ ഔട്ട്ലെറ്റ് കണ്ടിട്ടുണ്ടാകാം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, യുഎഇ എന്നിവിടങ്ങളിലായി 11 ഇബിഒകളാണ് കമ്പനി പ്രവർത്തിക്കുന്നത്. ഈ ഇബിഒകളിൽ ഭൂരിഭാഗവും ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതും ആണ്.

കമ്പനിയുടെ മൊത്തം വിൽപ്പന ശൃംഖലയിൽ 825 മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ (MBO), 145 ലാർജ് ഫോർമാറ്റ് സ്റ്റോറുകൾ (LFS), ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ഉൾപ്പെടുന്നു. മികച്ച പരസ്യ കാമ്പെയ്‌നുകളും കമ്പനി നടത്തുന്നു. ഇതോടൊപ്പം വിരാട് കോഹ്‌ലി, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരെ കമ്പനി തങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുത്തു.

ഐപിഒ എങ്ങനെ?

ഫെബ്രുവരി 4ന് ആരംഭിച്ച ഐപിഒ ഫെബ്രുവരി 8ന്  അവസാനിക്കും. ഓഹരി ഒന്നിന് 824-866 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 3149.19 കോടി രൂപ വിലമതിക്കുന്ന 3.6 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 17 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,722 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 221 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഓഹരി ഉടമകൾക്കും ആദ്യകാല നിക്ഷേപകർക്കും ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്നതിന്റെ ഭാഗമായാണ്  ഐപിഒ നടത്തുന്നത്. എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത് മൂലമുള്ള പ്രയോജനം സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 92.4 ശതമാനത്തിൽ നിന്നും 84.9 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കൊവിഡ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിച്ചിട്ടുള്ളതായി കാണാം. 2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ അറ്റാദായം എന്നത് 43.8 ശതമാനം ഇടിഞ്ഞ് 132.9 കോടി രൂപയായി രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 38.3 ശതമാനം ഇടിഞ്ഞ് 564.8 കോടി രൂപയായി. കമ്പനിയുടെ വിൽപ്പന 90.14 ശതമാനവും ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകളിൽ നിന്നാണ് 2021 സാമ്പത്തിക വർഷം ഉണ്ടായിട്ടുള്ളത്.

എന്നിരുന്നാലും, മൊബിലിറ്റി മെച്ചപ്പെടുകയും സംസ്ഥാന വ്യാപകമായ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതിനാൽ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വരുമാനം ഗണ്യമായി വർദ്ധിച്ചതായി കാണാം. വരുമാനം 401 ശതമാനം ഉയർന്ന് 359.8 കോടി രൂപയായി. ഇതേകാലയളവിൽ അറ്റാദായം 98.4 കോടി രൂപയായി. പോയ വർഷം ഇതേകാലയളവിൽ അറ്റനഷ്ടം 17.65 കോടി രൂപയായിരുന്നു.

കടമൊന്നുമില്ലാത്ത ശക്തമായ ബാലൻസ് ഷീറ്റും അസറ്റ്-ലൈറ്റ് മോഡലും കമ്പനിക്ക് ഉണ്ട്. 

അപകട സാധ്യതകൾ

  • ഇന്ത്യൻ വിവാഹ, ആഘോഷ വസ്ത്രങ്ങളെ പ്രധാനമായും ആശ്രയിച്ചാണ് വിഎഫ്എൽ മുന്നോട്ട് പോകുന്നത്. അതിനാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ആവശ്യം വിവാഹങ്ങളുടെ ആവൃത്തിയെയും അളവിനെയും ആശ്രയിച്ചാകും കമ്പനിയുടെ വിൽപ്പന നടക്കുക.

  • ബ്രാൻഡുകളുടെ അംഗീകാരവും പ്രശസ്തിയും നിലനിർത്താനോ മെച്ചപ്പെടുത്താനോ കഴിയാത്ത സാഹചര്യം ഉണ്ടായാൽ കമ്പനിയുടെ ബിസിനസിനെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

  • വേദാന്ത് ഫാഷൻസ് അതിന്റെ ഉൽപ്പാദന പ്രക്രിയകളുടെയും പ്രവർത്തനങ്ങളുടെയും ഗണ്യമായ അനുപാതം മൂന്നാം കക്ഷികൾക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു. ഇവരുടെ പ്രവർത്തനങ്ങളിലെ  മാന്ദ്യം അല്ലെങ്കിൽ അവരെ നിലനിർത്താനുള്ള കഴിവില്ലായ്മ വിഎഫ്എല്ലിന്റെ ബിസിനസിനെ സാരമായി ബാധിച്ചേക്കാം.

  • കമ്പനിയുടെ വെയർഹൗസും ഫാക്ടറിയും  മൂന്നാം കക്ഷി വിതരണക്കാരും ഏറെയും ഒരു ഭൂമിശാസ്ത്രപരമായ സ്ഥലത്ത് മാത്രം അധിഷ്ഠിതമായി നിൽക്കുന്നു. ഇതിനാൽ തന്നെ കമ്പനിയുടെ വിതരണ ശൃംഖലയെ പ്രാദേശിക അപകടങ്ങൾ ബാധിച്ചേക്കാം.

  • ഗുണനിലവാര നിയന്ത്രണ പ്രക്രിയകളിലെ ഏതെങ്കിലും വീഴ്ച കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ആക്സിസ് ക്യാപിറ്റൽ, എഡൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ഐഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ജനുവരി 22നാണ് കമ്പനി ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ചത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 50 ശതമാനം യോഗ്യതയുള്ള സ്ഥാപന ബെെയേഴ്സിനും 15 ശതമാനം നിക്ഷേപ ഇതര സ്ഥാപനങ്ങൾക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി മാറ്റി വച്ചിട്ടുണ്ട്. 

ഐപിഒയ്ക്ക് മുമ്പ് തന്നെ വിവിധ നിക്ഷേപകരിൽ നിന്നായി കമ്പനി 944.75 കോടി രൂപയുടെ പണം സമാഹരിച്ചു കഴിഞ്ഞു. സിംഗപ്പൂർ ഗവൺമെന്റ്, ഫിഡിലിറ്റി, നോമുറ, മോർഗൻ സ്റ്റാൻലി ഏഷ്യ എന്നിവർ ഇതിൽ ഉൾപ്പെടും.

നിഗമനം

ക്രിസിലിന്റെ റിപ്പോർട്ടുകൾ  പ്രകാരം, ഇന്ത്യയുടെ ബ്രാൻഡഡ് വെഡ്ഡിംഗ് വെയർ മാർക്കറ്റ് 2025 സാമ്പത്തിക വർഷം  18-20 ശതമാനം സിഎജിആർ വളർച്ച രേഖപ്പെടുത്തി 8.2 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിലൂടെ ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ഥാപനങ്ങളുടെ വരുമാനത്തിലും ഗണ്യമായ വളർച്ച സംഭവിച്ചേക്കാം. സമീപകാലത്ത് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ തങ്ങളുടെ മുദ്രപതിപ്പിച്ചു കൊണ്ട്  വേദാന്ത് ഫാഷൻസ് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാം. നിലവിലുള്ള വിപണികളിലേക്ക്  ആഴത്തിൽ കടന്നുചെല്ലാനും കൂടുതൽ വളർച്ചാ അവസരങ്ങൾ തിരിച്ചറിയാനും കമ്പനി ലക്ഷ്യമിടുന്നു.

പ്രാദേശിക റീട്ടെയിലർമാർ, ഓൺലൈൻ റീട്ടെയിലർമാർ, ബ്രാൻഡഡ് ഇതര ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നുള്ള കനത്ത മത്സരം കാരണം മാർജിൻ നിലനിർത്തുന്നത് കമ്പനിക്ക് ബുദ്ധിമുട്ടാണ്. കമ്പനിയുടെ ബിസിനസ്സ് വിവാഹ, ആഘോഷ വസ്ത്രങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഡിമാൻഡ് വ്യതിയാനങ്ങൾ വളരെ പെട്ടന്ന് തന്നെ ബാധിച്ചേക്കാം.

ഗ്രേ വിപണിയിൽ കമ്പനിക്ക് വലിയ സ്വീക്യാര്യത ഉള്ളതായി തോന്നുന്നില്ല. 43 രൂപ പ്രീമിയത്തിലാണ് ഓഹരി ഇവിടെ വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രൈബ്ഡ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. കമ്പനിയുടെ അപകട സാധ്യതകൾ പരിഗണിച്ച് കൊണ്ട് സ്വയം നിഗമനത്തിലെത്തുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement