ഇന്നത്തെ വിപണി വിശകലനം
ദിവസത്തെ ചാർട്ടിൽ വീണ്ടും ചുവന്ന കാൻഡിൽ രേഖപ്പെടുത്തി നിഫ്റ്റി, 1 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി ബാങ്ക് നിഫ്റ്റി.
18132 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് താഴേക്ക് വീഴാൻ ആരംഭിച്ചു. നിരവധി സപ്പോർട്ടുകളിൽ നിന്നും തിരികെ കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മുകളിലേക്ക് കയറി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തിയ സൂചിക 2 മണിക്കൂറുകൾ കൊണ്ട് 160 പോയിന്റുകൾ വീണ്ടും താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 പോയിന്റുകൾ/ 0.61 ശതമാനം താഴെയായി 17999 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഇന്ന് ഏറെ ദുർബലമായി കാണപ്പെട്ടു. 38715 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 38500ന് അടുത്തായി ഏറെ നേരം അസ്ഥിരമായി നിന്നു. ഉച്ചയ്ക്ക് ശേഷം സൂചിക ഇവിടെ നിന്നും താഴേക്ക് കൂപ്പുകുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 395 പോയിന്റുകൾ/ 1.02 ശതമാനം താഴെയായി 38307 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ(2.4%) നേട്ടം കെെവരിച്ചു, നിഫ്റ്റി ഐടി(0.49%) അസ്ഥിരമായി നിന്നു. നിഫ്റ്റി എഫ്.എം.സി.ജി(2.1%), നിഫ്റ്റി ഫാർമ(1.2), നിഫ്റ്റി ബാങ്ക്(1) എന്നിങ്ങനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ചിപ്പ് ക്ഷാമ പ്രശ്‌നങ്ങൾ വ്യവസായത്തിന്റെ കഴിഞ്ഞ കാലമാണെന്ന് മോർഗൻ സ്റ്റാൻലി പറഞ്ഞതിന് പിന്നാലെ ഓട്ടോ ഓഹരികൾ ഏറെയും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. Maruti(+7.2%), M&M(+3.4%) എന്നീ ഓഹരികൾ വമ്പൻ മുന്നേറ്റം നടത്തി. Tata Motors(+2.6%), Hero Motocorp(+2.1%), Eicher Motors(+0.97%) എന്നിവയും ലാഭത്തിൽ അടച്ചു.
Bharat Forge(+3%), Bosch Ltd(+1.8%), Mothersumi(+6.2%), Varroc Engineering(+6.3%) എന്നീ ഓട്ടോ അനുബന്ധ ഓഹരികളും നേട്ടത്തിൽ അടച്ചു.
Shree Cements(-3.2%), UltraCements(-2%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. നവംബറിലെ വില വർദ്ധന പദ്ധതികൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ Ambuja Cements(-2.7%), ACC(-2.7%), Ramco Cements(-2.4%) എന്നീ ഓഹരികളും താഴേക്ക് വീണു.
ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ Reliance(-2.3%) ഇടിഞ്ഞു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആമസോൺ, ഫ്യൂച്ചർ കേസ് ജനുവരി നാലിന് പരിഗണിക്കും.
അഭിനന്ദൻ സിംഗിന് പകരം അനുപം ജെയിൻ ചീഫ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫീസറായി ചുമതലയെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Coforge(+4.1%) ഓഹരി നേട്ടത്തിൽ അടച്ചു. കഴിഞ്ഞ ദിവസം യുഎസ് വിപണിയിൽ എഡിആർസ് ലിസ്റ്റുചെയ്യുന്നതിന് അംഗീകാരം നൽകിയതിന് ശേഷം കമ്പനി മുന്നേറ്റം നടത്തിയിരുന്നു.
Manappuram(-3.8%) ഓഹരി ബെയറിഷായി ഇന്നും താഴേക്ക് വീണു. കഴിഞ്ഞ ആഴ്ച കമ്പനി ഫലങ്ങൾ പുറത്തുവിട്ടിരുന്നു. Muthoot Finance(-2.9%) ഓഹരി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണു.
4000 കോടി രൂപയുടെ ക്യുഐപി വിതരണം ആരംഭിച്ചതിന് പിന്നാലെ Lodha(+10.2%) നേട്ടം കെെവരിച്ചു.
രണ്ടാം പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ SpiceJet(+9.6%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി. Indigo(+0.76%) ഓഹരി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.
കേരള ഹൈവേ പദ്ധതിക്കായി കത്ത് ലഭിച്ചതിന് പിന്നാലെ KNR Construction(+5.3%) നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി 18000ന് താഴെ വ്യാപാരം അവസാനിപ്പിച്ചു കൊണ്ട് വിപണിയിൽ കരടികളുടെ സാന്നിധ്യം വിട്ടുമാറിയിട്ടില്ലെന്ന സൂചന നൽകുകയാണ്. ഇന്നലത്തെ പോലെ തന്നെ ഇന്നും ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയതായി കാണാം. എന്നാൽ ഇത് പിബി ഇൻഫോടെക്കിലെ നിക്ഷേപം മൂലമാണ്. ഇത് ഒഴിച്ചാൽ നിക്ഷേപ സ്ഥാപനങ്ങൾ നവംബറിൽ വിൽപ്പന മാത്രമാണ് നടത്തിയിട്ടുള്ളത്.
ബാങ്ക് നിഫറ്റിയുടെ 38500, 38350 എന്നീ സപ്പോർട്ടുകൾ തകർക്കപ്പെട്ടു. പൊതു സ്വകാര്യ ബാങ്കുകൾ ഏറെയും ഇന്ന് ബെയറിഷായി കാണപ്പെട്ടു. ഒഐ കണക്കുകൾ പ്രകാരം 38500ന് അടുത്തായി സൂചിക അസ്ഥിരമായി നിന്നേക്കാം.
വിപണി ബെയറിഷായി തുടരുമോ? അതോ അസ്ഥിരമായി നിലകൊള്ളുമോ എന്ന് കണ്ട് തന്നെ അറിയാം. നിങ്ങളുടെ കാഴ്ചപ്പാട് എന്താണ് ? കമന്റ് ചെയ്തു അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

