ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ തുറന്നിട്ടും നേട്ടം നിലനിർത്താൻ സാധിക്കാതെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി.

ഇന്ന് ഗ്യാപ്പ് അപ്പിൽ 16197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. വിവിധ സ്ഥലങ്ങളിലായി സപ്പോർട്ട് രേഖപ്പെടുത്താൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 99 പോയിന്റുകൾ/0.62 ശതമാനം താഴെയായി 16025 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34492 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. മറ്റു സൂചികകൾ തകർന്ന് വീണപ്പോഴും ബാങ്കിംഗ് സൂചിക ശക്തമായി നിലകൊണ്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 49 പോയിന്റുകൾ/ 0.14 ശതമാനം മുകളിലായി 34339 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി(0.14%) ഫിൻസെർവ് (0.68%) എന്നിവ മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. നിഫ്റ്റി ഐടി (-3.3%), നിഫ്റ്റി റിയൽറ്റി(-2.8%), നിഫ്റ്റി മീഡിയ(-2.%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ  ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 


കൽക്കരി ഖനികളിൽ നിന്നും ഉൽപാദനത്തിൽ 86 ശതമാനം വർദ്ധനവ് ലക്ഷ്യമിടുന്ന NTPC (+3.9%) ഓഹരി നേട്ടത്തിൽ അടച്ചു.

ലൈഫ് ഇൻഷുറൻസ് HDFC Life (+2.9%), SBI Life (+2.1%), ICICI Prudential Life (+2.6%) എന്നിവ നേട്ടത്തിൽ അടച്ചു.


Kotak Bank (+1.3%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി ഫെബ്രുവരി 2ന് ശേഷമുള്ള ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി.

ക്രൂഡ് ഓയിൽ വില ശക്തമായി തുടരുന്നതിനാൽ തന്നെ Asian Paints (-8%) കുത്തനെ താഴേക്ക് വീണു. മൂലധന ചെലവിനായി 10000 കോടി രൂപ മാറ്റി വയ്ക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ Grasim (-1.9%) ഓഹരി നേട്ടത്തിൽ അടച്ചു. Berger Paint (-7.2%), Indigo Paints (-2.8%), Shalimar Paints (-3.3%) എന്നീ ഓഹരികളും താഴേക്ക് വീണു.

അടുത്ത ആഴ്ച മുതൽ പഞ്ചസാര മില്ലുകൾക്ക് കയറ്റുമതി നടത്തുന്നതിന്  സർക്കാർ അനുമതി ആവശ്യമുള്ളതിനാൽ ഷുഗർ ഓഹരികൾ താഴേക്ക് വീണു. Balrampur Chini (-8.8%), Shree Renuka (-6.6%), Triveni Engineering (-7.7%) എന്നിവ നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

സാമ്പത്തിക ഓഹരികളുടെ പിന്തുണയിൽ വിപണി പോസിറ്റീവായി കാണപ്പെട്ടു. നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നപ്പോഴും ബാങ്ക് നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിലാണ് കാണപ്പെട്ടത്.

Kotak Bank ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. ഓഹരി ഫെബ്രുവരി 2ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. അന്നത്തെ ദിവസത്തിൽ നിന്നും 5000ൽ ഏറെ പോയിന്റുകൾക്ക് താഴെയാണ് ബാങ്ക് നിഫ്റ്റി എന്ന് ഓർക്കുക.

കഴിഞ്ഞ 2 ആഴ്ചയായി നിഫ്റ്റി 600 പോയിന്റുകൾക്ക് ഉള്ളിലാണ് വ്യാപാരം നടത്തുന്നത്. വിക്സ് വളരെ കൂടുതൽ ആണെന്ന് കാണാം.

ഫെഡിന്റെ യോഗം സംബന്ധിച്ച മിനുറ്റ്സ് ഇന്ന് രാത്രി പുറത്തുവരും. അതേസയമം സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ഭീഷണി നിലനിന്നിട്ടും വിപണി സ്ഥിരത കൈവരിച്ച് വശങ്ങളിലേക്കാണ് വ്യാപാരം നടത്തുന്നത്.

വിപണിയിൽ വീണ്ടും ഒരു ഇടിവ് സംഭവിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement