2022 സാമ്പത്തിക വർഷത്തേയ്ക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കൊവിഡ് പ്രതിസന്ധിയെ പറ്റി പരാമർശിച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനം ആരംഭിച്ചത്. ആരോഗ്യ വെല്ലുവിളിയെ നേരിടാൻ രാജ്യം തയ്യാറാണെന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ച മറ്റു രാജ്യങ്ങളെക്കാൾ മികച്ചതാണെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത 25 വർഷത്തേക്കുള്ള വികസന രേഖയാണ് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷം രാജ്യം 9.2 ശതമാനത്തിന്റെ സാമ്പത്തിക വളർച്ച കെെവരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രധാന പ്രഖ്യാപനങ്ങൾ

12.30 PM
ഒന്നര മണിക്കൂർ നീണ്ടുനിന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു.

12.26 PM
ലോഗ് ട്രേം ക്യാപ്പിറ്റൽ ഗെയിൻ നികുതി 15 ശതമാനമായി ഉയർത്തും.

12.19 PM
ആദായ നികുതി സ്ലാബിൽ മാറ്റമില്ല. തൽസ്ഥിതി തുടരും. 80 സിയിൽ പുതിയ ഇളവുകളില്ല. സഹകരണ സൊസെറ്റികളുടെ നികുതി 15 ശതമാനമായി കുറച്ചു.

12.15 PM
ഡിജിറ്റൽ ഇടപാടുകൾക്കും നികുതി. വെർച്വൽ, ഡിജിറ്റൽ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കും. ക്രിപ്പ്റ്റോകറൻസി സമ്മാനമായി സ്വീകരിക്കുന്നവരും നികുതി നൽകണം.

12.12 PM
സ്റ്റാർട്ടപ്പുകൾക്കുള്ള ആനുകൂല്യം 2023 മാർച്ച് 31 വരെ തുടരുമെന്ന് ധനമന്ത്രി

12.10 PM
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പുതിയ രീതി. അധിക നികുതി നൽകി റിട്ടേൺ മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം സമയം അനുവദിക്കും. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും അവസരം നൽകും.

12.05 PM
സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കും.

12.00 PM
ആർബിഐ ഡിജിറ്റൽ കറൻസി കൊണ്ടുവരും. ബ്ലോക്ക് ചെയിൻ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷം ഡിജിറ്റൽ കറൻസി അവതരിപ്പിക്കും.

11.55 AM
പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. 68 ശതമാനം പ്രതിരോധ മേഖലയിലെ വാങ്ങാൽ രാജ്യത്തിനകത്ത് നിന്നുമാക്കും.

11.50 AM
ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി നടപ്പാക്കും. ഓണ്‍ലൈന്‍ ആയി മാനസികാരോഗ്യ ചികില്‍സ ലഭ്യമാക്കുക ലക്ഷ്യം

11:45 AM
5ജി സ്പെക്ട്രം ലേലം ഈ വർഷം നടപ്പാക്കും. ഇതിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനായി പ്രത്യേക സമിതി രൂപീകരിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതിനായി ലെെസൻസ് നൽകും.

11.42 AM
സ്ത്രീ ശാക്തീകരണത്തിന് മൂന്നു പദ്ധതികള്‍. മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, പോഷണ്‍ 2.0 എന്നിങ്ങനെ മൂന്നു പദ്ധതികള്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കും.

11:40 AM
ഇലക്രടിക്ക് വാഹനങ്ങൾക്കായി കൂടുതൽ പ്രഹത്സാഹനം നൽകും. ചാർജിംഗ് സൌകര്യങ്ങൾ ഉൾപ്പെടെ നടപ്പാക്കാൻ പദ്ധതി. ഇവിക്കായി ബാറ്ററി കെെമാറ്റ സംവിധാനം ഉറപ്പാക്കും.

11.27 AM
താങ്ങുവില തൂടരും. ഗോതമ്പിന്റെ താങ്ങുവിലയായി കര്‍ഷകര്‍ക്ക് 2.3 ലക്ഷം കോടി നല്‍കും. 1208 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കും, 1.63 കോടി കര്‍ഷകര്‍ക്ക് നേട്ടം.

11.25 AM
ചെറുകിട വ്യവസായ വികസനത്തിന് കൂടുതൽ ബജറ്റ് വിഹിതം. ഇതിനായി രണ്ട് ലക്ഷം കോടി രൂപ വരെ അനുവദിക്കും.

11.22 AM
എയര്‍ ഇന്ത്യയ്ക്കുപിന്നാലെ എല്‍ഐസി സ്വകാര്യവല്‍കരണവും ഉടൻ നടപ്പിലാക്കും. എൽഐസിയുടെ സ്വകാര്യവത്ക്കരണം വെെകില്ല.

റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി 7 ഓളം ഗതാഗത മേഖലകളില്‍ ദ്രുതവികസനം കൊണ്ടു വരും.

കാർഷിക മേഖലയിൽ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും.

പുതിയ നദീ സംയോജന പദ്ധതി നടപ്പിലാക്കും. 5 നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാർ.

11.20 AM
പ്രധാന മന്ത്രി ആവാസ് യോജനയിലൂടെ അടുത്ത സാമ്പത്തിക വർഷം 80 ലക്ഷം വീടുകൾ പൂർത്തിയാക്കും. ഇതിനായി 48000 കോടി രൂപ വകയിരുത്തി.

11.15 AM
ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും. പിഎംഇ വിദ്യ പദ്ധതിയിൽ 200 പ്രദേശിക ചാനലുകൾ.

75 ഓളം ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ സ്ഥാപിക്കും.

11.13 AM
ഗതാഗത വികസനത്തിനായി സുപ്രധാന പരിഗണന നൽകും. 2022–23 ല്‍ 25000 കിലോമീറ്റർ ലോകനിലവാരമുള്ള പാതകൾ നിർമിക്കും.

മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ.

11.10 AM
ബജറ്റിൽ ഊന്നൽ നൽകുക നാല് കാര്യങ്ങൾക്ക്.

1)പിഎം ഗതിശക്തി പദ്ധതി.
2)എല്ലാവരുടെയും വികസനം.
3) ഉത്പാദന വികസനം.
4)നിക്ഷേപ പ്രഹത്സാഹനം.


ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement