ഇന്നത്തെ വിപണി വിശകലനം
സ്മോൾ ക്യാപ്പ് ഓഹരികളെ സംബന്ധിച്ച ബിഎസ്ഇയുടെ പ്രഖ്യാപനത്തിനൊപ്പം അസ്ഥിരമായി വിപണി.
നേരിയ ഗ്യാപ്പ് അപ്പിൽ 16,327 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഏറെ ദുർബലമായി കാണപ്പെട്ടു. താഴേക്ക് വീണ സൂചിക തിങ്കളാഴ്ചത്തെ താഴ്ന്ന നിലയായ 16150ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.02 ശതമാനം മുകളിലായി 16,282 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 36218 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ദുർബലമായി കാണപ്പെട്ടു. രാവിലത്തെ പതനത്തിൽ 700 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ സൂചിക 35500ന് സമീപത്തായി സപ്പോർട്ട് എടുത്തു. എന്നാൽ ഇവിടെ നിന്നും വീ ആകൃതിയിൽ ഒരു വീണ്ടെടുക്കൽ കാണാനായില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 227 പോയിന്റുകൾ/ 0.63 ശതമാനം താഴെയായി 35806 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖല സൂചികകൾ ഇന്ന് നഷ്ടത്തിലാണ് അടച്ചത്. അതേസമയം നിഫ്റ്റി മെറ്റൽ 3.14 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി ഫാർമ 1.46 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായാണ് അടയ്ക്കപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Tata Steel(+3.8%), JSW Steel(+3.7%), Hindalco(+2.2%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
2 ദിവസത്തെ പതനത്തിന് ശേഷം മറ്റു മെറ്റൽ ഓഹരികളായ SAIL(+5.8%), Vedanta(+6.4%), Jindal Steel(+5.2%), National Aluminium(+5.1%) എന്നിങ്ങനെ തിരികെ കയറി.
ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 5998.28 കോടി രൂപയായതിന് പിന്നാലെ Powergrid 2.1 ശതമാനം നേട്ടം കെെവരിച്ചു.
ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Shree Cement 2.1 ഓഹരി ശതമാനം ഇന്നും ഇടിഞ്ഞു.
ഉയർന്ന നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Zomato ഓഹരി 8.3 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ മൊത്തം വരുമാനം മൂന്ന് ഇരട്ടി വർദ്ധിച്ചു.
5 ജി ട്രയൽ നടത്താൻ അനുമതി ലഭിച്ചതിന് പിന്നാലെ MTNL ഓഹരി 1.85 ശതമാനം നേട്ടം കെെവരിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കായി ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിനുള്ള ഒരു ഏജൻസി ബാങ്കായി RBL BANK-നെ ആർ.ബി.ഐ തിരെഞ്ഞെടുത്തതിന് പിന്നാലെ ഓഹരി ഇന്ന് 2.8 ശതമാനം നേട്ടം കെെവരിച്ചു.
ഇന്നലെ ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Siemens ഓഹരി ഇന്ന് 6.3 ശതമാനം നേട്ടം കെെവരിച്ചു.
ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 20.5 കോടി രൂപയായതിന് പിന്നാലെ Kitex ഓഹരി ഇന്ന് 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്
രാവിലെ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് എന്നിവ താഴേക്ക് കൂപ്പുകുത്തിയപ്പോൾ നിഫ്റ്റി അസ്ഥിരമായി കാണപ്പെട്ടു. സൂചികകൾ 2-3 ശതമാനം വരെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ചെറിയ മാർക്കറ്റ് ക്യാപ്പ് ഓഹരികളിൽ പുതിയ അപ്പർ സർക്യൂട്ട് പരിമിതികൾ അവതരിപ്പിക്കാൻ ബി.എസ്.ഇ പദ്ധതിയിട്ടതാണ് ഇതിന് കാരണമായത്.
ഇതേതുടർന്ന് പരിഭ്രാന്തരായ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങുകയും പിന്നീട് എക്സ്ചേഞ്ചിന്റെ വിശദീകരണം വന്നതിന് പിന്നാലെ സൂചിക തിരികെ കയറുകയും ചെയ്തു.
16210 മറികടന്ന് 16300ലേക്ക് കയറിയ നിഫ്റ്റി വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു. കരടികളോട് പോരാടി 35700ന് മുകളിൽ അടച്ചതിനാൽ തന്നെ ബാങ്ക് നിഫ്റ്റിയും ശക്തമാണെന്ന് പറയാം.
രൂക്ഷമായ ചാഞ്ചാട്ടത്തോടെ വിപണി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. ഏതാനും ആഴ്ചകൾ കൂടി വിപണി അസ്ഥിരമായി തുടർന്നേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വരും ദിവസങ്ങളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിക്ക് ദിശ നൽകിയേക്കും. റിലയൻസ് ഓഹരിയും 2100 മറികടന്ന് ശക്തമായി വ്യാപാരം അവസാനിപ്പിച്ചു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

