ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണികൾക്ക് ഒപ്പം തകർന്നടിഞ്ഞ് നിഫ്റ്റി.

ഇന്ന് 15942 എന്ന നിലയിൽ 300 പോയിന്റുകൾക്ക് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി നിന്നു. 11 മണിയോടെ സൂചിക താഴേക്ക് വീണെങ്കിലും ആഴ്ചയുടെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 431 പോയിന്റുകൾ/2.65 ശതമാനം താഴെയായി 15809 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

600 പോയിന്റുകൾക്ക് താഴെയായി 33552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ രണ്ട് മണിക്കൂറിൽ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ശേഷം ദിവസത്തെ താഴ്ന്ന നില മറികടന്ന സൂചിക വീണ്ടും താഴേക്ക് വീണു. അവസാന നിമിഷം വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 848 പോയിന്റുകൾ/ 2.48 ശതമാനം താഴെയായി 33315 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി (-5.7%), നിഫ്റ്റി മെറ്റൽ (-4%), നിഫ്റ്റി മീഡിയ(-3.7%) എന്നിവ കുത്തനെ താഴേക്ക് വീണു. നിഫ്റ്റി എഫ്.എം.സി.ജി (-0.65%) ഫ്ലാറ്റായി അടച്ചു.

എല്ലാ പ്രധാന ഏഷ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ആഗോള വിപണികൾ ഇടിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു.

ITC (+3.3%) ഓഹരി കരടികളുടെ ആക്രമണത്തെ ചെറുത്ത് കൊണ്ട് 52 ആഴ്ചയിലെ ഉയർന്ന നില കൈവരിച്ച് ലാഭത്തിൽ അടച്ചു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികിയൽ ഇടംനേടി.

നാസ്ഡാക് 5 ശതമാനം ഇടിഞ്ഞതിന് പിന്നാലെ ഐടി ഓഹരികൾ ഇന്നും ദുർബലമായി കാണപ്പെട്ടു. Wipro (-6.2%), HCL Tech (-6%), Infosys (-5.4%), TechM (-5.4%), TCS (-5.4%) എന്നിവ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ലൂസർ പട്ടികിയിലേക്ക് തള്ളപ്പെട്ടു.

Coforge (-7.2%), LTTS (-7.1%), Mphasis (-7%) എന്നീ ഐടി ഓഹരികളും തകർന്നടിഞ്ഞു.

നാലാം പാദത്തിൽ അറ്റാദായം 44 ശതമാനം ഇടിഞ്ഞതിന് പിന്നാലെ Manappuram (-9.5%) കുത്തനെ വീണ് 2 വർഷത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

നാലാം പാദത്തിൽ അറ്റാദായം 18 ശതമാനം വർദ്ധിച്ചതിന് പിന്നാലെ
JK Lakshmi Cements (+7.2%) നേട്ടത്തിൽ അടച്ചു.

SAIL (-5.2%), Tata Steel (-4.9%), JSW Steel (-4.8%), Jindal Steel (-4.4%)
എന്നീ മെറ്റൽ ഓഹരികൾ തകർന്നടിഞ്ഞു.

വിപണി മുന്നിലേക്ക് 

ഇന്നലെ വരെ വിപണിയിൽ കാര്യങ്ങൾ ശുഭമായിരുന്നു. എന്നാൽ യുഎസ് റീട്ടെയിൽ കമ്പനികളുടെ പ്രധാന ഫല പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ഡൗ ജോൺസ് സൂചിക കുത്തനെ താഴേക്ക് വീണു.

S&P, ഡൗ ജോൺസ് എന്നിവയുടെ ഫ്യൂച്ചേഴ്സ് 1 ശതമാനത്തിലേറെ നഷ്ടത്തിൽ കാണപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ വിപണി വലിയ ഗ്യാപ്പ് ഡൌണിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

വിപണി ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 16000ലെ പുട്ട് ഓപ്ഷൻ വിൽപ്പനക്കാർ വിപണിയെ കൂടുതൽ താഴേക്ക് വലിച്ചു. ഇതാണ് പ്രധാന സൂചികയിൽ ഇന്ന് കാണാനായത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ തുടർച്ചയായി വിറ്റഴിക്കുമ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് ഓഹരികൾ വാങ്ങി കൊണ്ട് വിപണിയെ പിന്തുണയ്ക്കാൻ സാധിക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

നിഫ്റ്റി വീണ്ടും ഇപ്പോൾ 15740 എന്ന നിർണായക നിലയിലാണുള്ളത്. ആഗോള വിപണികൾ ഇനിയും ദുർബലമായി തുടർന്നാൽ ഈ നില നഷ്ടമായേക്കും. ഇതിനൊപ്പം മുകളിലേക്ക് 16000 ശക്തമായ പ്രതിബന്ധമായി മാറിയേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement