Top 10 News

  1. Top 10 News
ആർഐഎൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 42% വർധിച്ച് 18,549 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) അറ്റാദായം 41.5 ശതമാനം വർധിച്ച് 18,549 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 36% ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 54 ശതമാനം ഉയർന്ന് 1,91,271 കോടി രൂപയായി. ആർ‌ഐ‌എൽന്റെ ഓയിൽ ടു കെമിക്കൽ ബിസിനസ് വരുമാനം 57% വർധിച്ച് 1.31 ലക്ഷം കോടി രൂപയായി റിപ്പോർട്ട് […]
  1. Top 10 News
എച്ച് യു എൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% വർധിച്ച് 2,243 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ അറ്റാദായം 16.76 ശതമാനം വർധിച്ച് 2,243 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5% വർധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.23 ശതമാനം ഉയർന്ന് 13,183 കോടി രൂപയായി. ഇബിഐടിഡിഎ 15% വർധിച്ച് 3,279 കോടി രൂപയായി. അതേസമയം എച്ച് യു എൽന്റെ ഹോം കെയർ […]
  1. Top 10 News
മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷൻ ഡീലിന് ശേഷം 13 ബില്യൺ ഡോളർ വിപണി മൂല്യം തുടച്ചു നീക്കി സോണി ആക്ടിവിഷൻ ഏറ്റെടുക്കുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും സോണിയുടെ ഓഹരികൾ തകർന്നു. ജപ്പാനിൽ 13% ഇടിവാണ് ഉണ്ടായത്. കോൾ ഓഫ് ഡ്യൂട്ടി ഉൾപ്പെടെയുള്ളവയെ ഏറ്റെടുത്തേക്കാം. ഹാർഡ്‌വെയർ വിൽപ്പനയെയും എക്‌സ്‌ക്ലൂസീവ് ഗെയിമുകളെയും ആശ്രയിച്ചുള്ള സോണിയുടെ പരമ്പരാഗത ഗെയിമിംഗ് കൺസോൾ ബിസിനസിനെ ഇത് വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മൈക്രോസോഫ്റ്റിനോട് മത്സരിക്കാനുള്ള സാമ്പത്തിക ശേഷി സോണിക്ക് ഇല്ല. യു.എസ് വിപണികൾ താഴേക്ക്; നാസ്ഡാക്ക് വീണ്ടും […]
  1. Top 10 News
ബജാജ് ഓട്ടോ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% കുറഞ്ഞ് 1,430 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17% ഇടിഞ്ഞ് 1,429.68 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 1% വർഷം വർധിച്ച് 9,021.65 കോടി രൂപയായി. ഇബിഐടിഡിഎ 25% കുറഞ്ഞ് 1,154 കോടി രൂപയായി. കൂടാതെ മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ നിർമാണം […]
  1. Top 10 News
ബജാജ് ഫിനാൻസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 85% വർധിച്ച് 2,125 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 85% വർധിച്ച് 2,125 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 40% വർധിച്ച് 6,000 കോടി രൂപയായി. കൂടാതെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 2.45 ശതമാനത്തിൽ നിന്ന് മൂന്നാം പാദത്തിൽ 1.73% ആയിട്ടുണ്ട്. ബജാജ് ഫിനാൻസ് […]
  1. Top 10 News
അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
  1. Top 10 News
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]
  1. Top 10 News
ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
  1. Top 10 News
ഗുജറാത്തിലെ ഗ്രീൻ എനർജി പ്രൊജക്ടുകളിൽ 80 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ് ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികൾക്കു മായി 80.49 ബില്യൺ ഡോളർ (5.95 ലക്ഷം കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). 100 ജിഗാവാട്ട് ശേഷിയുള്ള എനർജി പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി 10 മുതൽ 15 വർഷത്തേക്ക് 5 ലക്ഷം കോടി രൂപ നിക്ഷേപിക്കും. സോളാർ മൊഡ്യൂളുകളും ഫ്യൂവൽ സെല്ലുകളും സ്ഥാപിക്കുന്നതിനായി 60,000 കോടി രൂപയും നിക്ഷേപിക്കും. കൂടാതെ […]
  1. Top 10 News
ടിസിഎസ് ക്യു3 ഫലങ്ങൾ: അറ്റാദായം 12% വർധിച്ച് 9,769 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഏകീകൃത അറ്റാദായം 12.3% വർധിച്ച് 9,769 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2% വർദ്ധിച്ചു. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16.3 ശതമാനം ഉയർന്ന് 48,885 കോടി രൂപയായി. ഓഹരി ഒന്നിന് 7 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ടിസിഎസ് ഓഹരി ഒന്നിന് 4,500 രൂപയ്ക്ക് ഓഹരി […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement