Top 10 News

  1. Top 10 News
ഇനോബാറ്റ് ഓട്ടോയിൽ നിക്ഷേപം നടത്താൻ അമരരാജ ബാറ്ററീസ് യൂറോപ്യൻ ടെക്‌നോളജി ഡെവലപ്പറും ഇ-മൊബിലിറ്റി ബാറ്ററികളുടെ നിർമ്മാതാവുമായ ഇനോബാറ്റ് ഓട്ടോയിൽ നിക്ഷേപം നടത്താൻ അമര രാജ ബാറ്ററി ലിമിറ്റഡ് (എആർബിഎൽ). 10 മില്യൺ യൂറോ (84.35 കോടി രൂപ) നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. 0.04% ഓഹരിയുടെ സബ്‌സ്‌ക്രിപ്‌ഷനും നോർവേയിലെ ഇനോബാറ്റ് ഓട്ടോ എഎസിലെ കൺവേർട്ടിബിൾ ലോണും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്യൻ ഇ-മൊബിലിറ്റി ബാറ്ററി രംഗത്തേക്കുള്ള എആർബിഎൽന്റെ പ്രധാന ചുവടുവെപ്പായിരിക്കും ഇത്. എൻടിപിസിക്ക് 135 കോടി രൂപ ഇടക്കാല ലാഭവിഹിതം നൽകി […]
  1. Top 10 News
മോൾനുപിരാവിർ ഇന്ത്യയിൽ അവതരിപ്പിക്കുന്നു ആൻറിവൈറൽ മരുന്നായ മോൾനുപിരാവിർ പുറത്തിറക്കാൻ സിപ്ല ലിമിറ്റഡിന് അംഗീകാരം. ഇതിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ (ഡിസിജിഐ) നിന്നും എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) അനുമതി ലഭിച്ചു. തീവ്രത കുറഞ്ഞ കോവിഡ് ചികിത്സിക്കായാണ് മരുന്ന് ഉപയോഗിക്കുന്നത്. സിപ്മോൾനു എന്ന ബ്രാൻഡിൽ മോൾനുപിരാവിറിനെ അവതരിപ്പിക്കാനാണ് ഫാർമ കമ്പനിയുടെ പദ്ധതിയിടുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രമുഖ ഫാർമസികളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മരുന്ന് ഉടൻ ലഭ്യമാക്കും. ഡിസിജിഐ ഡോ. റെഡ്ഡീസ് ലാബ്‌സ്, നാറ്റ്‌കോ ഫാർമ, അരബിന്ദോ […]
  1. Top 10 News
അസമിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാൻ ഓയിൽ ഇന്ത്യ അസമിലെ ജോർഹട്ട് ഓയിൽഫീൽഡിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ട് ഓയിൽ ഇന്ത്യ ലിമിറ്റഡ്. പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ പ്രകൃതി വാതകവുമായി ലയിപ്പിക്കും. ആഗോള തലത്തിലെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോഗിക്കും. സൗരോർജ്ജം കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് ജല വൈദ്യുതവിശ്ലേഷണത്തിൽ നിന്നാണ് ഗ്രീൻ ഹൈഡ്രജൻ ലഭിക്കുന്നത്. ആർ‌ബി‌എൽന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്നും നിക്ഷേപകർക്ക് വിഷമിക്കേണ്ടതില്ലെന്നും ആർ‌ബി‌ഐ ആർ‌ബി‌എൽ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി […]
  1. Top 10 News
എയർ ഫ്രാൻസ്- കെഎൽഎമ്മുമായി കോഡ് ഷെയർ കരാർ ഒപ്പിട്ട് ഇൻഡിഗോ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി വിപുലമായ കോഡ്ഷെയർ കരാറിൽ ഒപ്പുവച്ച് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ). ഇതിലൂടെ എയർ ഫ്രാൻസും കെഎൽഎമ്മും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ 25 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നൽകും. അതേസമയം ആഗോള തലത്തിലെ എയർ ഫ്രാൻസിന്റെയും കെഎൽഎമ്മിന്റെയും 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോയുടെ ഉപഭോക്താക്കൾക്ക് പ്രവേശനം ലഭിക്കും. സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമാണ് കരാർ. 2022 ഫെബ്രുവരിയോടെ കരാർ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോർഗൻ സ്റ്റാൻലിയുമായി ചേർന്ന് വെയർഹൗസ് […]
  1. Top 10 News
അന്തിമ ലയന കരാറിൽ ഒപ്പുവെച്ച് സീലും സോണിയും ഇരു സ്ഥാപനങ്ങളെയും ലയിപ്പിക്കുന്നതിനും ലീനിയർ നെറ്റ്‌വർക്കുകൾ, ഡിജിറ്റൽ അസറ്റുകൾ, പ്രോഗ്രാം ലൈബ്രറികൾ എന്നിവ സംയോജിപ്പിക്കുന്നതിനുമുള്ള കരാറുകളിൽ ഒപ്പുവച്ച് സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എസ്പിഎൻഐ) സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും (സീൽ). ലയനത്തോടെ സ്ഥാപനത്തിന്റെ 50.86% ഓഹരികൾ എസ്പിഎൻഐ കൈവശം വയ്ക്കും. സീലിന്റെ പ്രൊമോട്ടർമാർക്ക് 3.99% ഓഹരികളും ഷെയർഹോൾഡർമാർക്ക് 45.15% ഓഹരികളും ഉണ്ടാകും. കരാർ പ്രകാരം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ എക്കോസിസ്റ്റത്തിൽ കാൽപ്പാടുകൾ ശക്തിപ്പെടുത്തുന്നതിനായി സംയോജിത […]
  1. Top 10 News
ആറ് ആഴ്ച കൊണ്ട് റാലിയിൽ 50% ഉയർന്ന് അയേൺ ഓർ ഫ്യൂച്ചേഴ്സ് 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് തിരിച്ചുവരവ് പ്രകടിപ്പിച് ഇരുമ്പയിര് വില. ചൈന ബുദ്ധിമുട്ട് നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ പിന്തുണച്ചതിനോട് ഒപ്പമാണിത്. ആവശ്യം വർധിച്ചതോടെ സിംഗപ്പൂരിലെ ഫ്യൂച്ചർ ആറാഴ്ചയ്ക്കുള്ളിൽ 50 ശതമാനത്തിലധികം ഉയർന്നു. പാപ്പരായ ഡെവലപ്പേഴ്‌സ് പ്രോജക്‌ടുകളുടെ ഫണ്ട് ഏറ്റെടുക്കാൻ സഹായിക്കാൻ ചൈനീസ് അധികാരികൾ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആഭ്യന്തര ബാങ്കുകളും 20 മാസത്തിനിടെ ആദ്യമായി വായ്പാ ചെലവ് കുറച്ചു. ആഗോള വിപണികൾ […]
  1. Top 10 News
ഐജിഎക്‌സിന്റെ 4.93 ശതമാനം ഓഹരികൾ സ്വന്തമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യൻ ഗ്യാസ് എക്‌സ്‌ചേഞ്ചിന്റെ (ഐജിഎക്‌സ്) 4.93 ശതമാനം ഓഹരി ഏറ്റെടുത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). 3.7 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് നാഷണൽ ലെവൽ ഗ്യാസ് എക്സ്ചേഞ്ചാണ് ഐജിഎക്‌സ്. അതേസമയം ഗുജറാത്തിലെ മുന്ദ്രയിൽ നിന്ന് ഹരിയാനയിലെ പാനിപ്പത്തിലേക്ക് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 9,028 കോടി രൂപയുടെ നിക്ഷേപത്തിന് ഐഒസിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഗുജറാത്ത് തുറമുഖത്ത് […]
  1. Top 10 News
ഏഴ് കമ്മോഡിറ്റികളുടെ ഫ്യൂച്ചർ ട്രേഡിങ്ങ് നിരോധിച്ച് സെബി ഏഴ് ചരക്കുകളുടെ ഫ്യൂച്ചർ ട്രേഡിംഗ് നിരോധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നെല്ല്, ഗോതമ്പ്, ചേന, കടുക്, അവയുടെ ഡെറിവേറ്റീവുകൾ, സോയാബീൻ, ക്രൂഡ് പാം ഓയിൽ, ചെറു പയർ എന്നിവയാണ് ചരക്കുകൾ. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ നേരിടുന്ന എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിലെ ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞ മാസത്തെ 0.85 ശതമാനത്തിൽ നിന്ന് 1.87 ശതമാനമായി ഉയർന്നു. ബോണ്ടുകൾ വഴി 5,000 […]
  1. Top 10 News
വിവരങ്ങൾ മറച്ചുവച്ചതിന് ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ആമസോണിന്റെ കരാർ താൽക്കാലികമായി റദ്ദാക്കി സിസിഐ റെഗുലേറ്ററി അനുമതി തേടുമ്പോൾ വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ആമസോണിന്റെ 2019 ഇടപാട് താൽക്കാലികമായി റദ്ദാക്കി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). ആമസോണിന് 200 കോടി രൂപ പിഴയും സിസിഐ ചുമത്തിയിട്ടുണ്ട്. സിസിഐയുടെ നടപടി ആമസോണിന്റെ ഇപ്പോൾ വേർപിരിഞ്ഞ പങ്കാളിയായ ഫ്യൂച്ചറുമായുള്ള നിയമ പോരാട്ടങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. 3.4 ബില്യൺ ഡോളറിന് റീട്ടെയിൽ ആസ്തികൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് […]
  1. Top 10 News
തേജസ് എംകെ1എ സംവിധാനങ്ങൾക്കായി ബിഇഎല്ലുമായി 2,400 കോടിയുടെ കരാർ ഒപ്പിട്ട് എച്ച്എഎൽ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ1എ പ്രോഗ്രാമിനായി 20 തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (ബിഇഎൽ) 2,400 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). ക്രിട്ടിക്കൽ ഏവിയോണിക്‌സ്, ലൈൻ റീപ്ലേസബിൾ യൂണിറ്റുകൾ (എൽആർയു), ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറുകൾ, നൈറ്റ് ഫ്ളൈയിംഗ് എൽആർയുകൾ എന്നിവയുടെ വിതരണം കരാറിൽ ഉൾപ്പെടുന്നു. ഇവ ബിഇഎൽ റെഡി-ടു-ബോർഡ് കണ്ടീഷനിൽ […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement