ഇന്നത്തെ വിപണി വിശകലനം 

ഹെവി വെയിറ്റ് ഓഹരികളുടെ സഹായത്തോടെ നേട്ടം കെെവരിച്ച് വിപണി. 120 പോയിന്റുകളുടെ മുന്നേറ്റത്തിൽ 14631 എന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ കുതിച്ചുകയറ്റം നടത്തി. തുടർന്ന് 14750 എന്ന നിർണായക നിലയിലേക്ക് ഉയർന്ന സൂചിക അസ്ഥിരമായി ഏറെ നേരം അവിടെ തന്നെ നിന്നും. 11:45 ഓടെ യുഎസ് ബോണ്ട് വരുമാനം വർദ്ധിച്ചതിനെ തുടർന്ന് സൂചിക 75 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി.

ഈ നഷ്ടം നിമിഷ നേരം കൊണ്ട് നികത്തിയ നിഫ്റ്റി 14875 എന്ന ഉയർന്ന നിലകെെവരിച്ചു. തുടർന്ന് അസ്ഥിരമായ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 337 പോയിന്റുകൾ/ 2.33% മുകളിലായി 14845  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

300 പോയിന്റുകൾക്ക് മുകളിൽ 33665 എന്ന നിലയിൽ  ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഏറെ നേരം അസ്ഥിരമായി കാണപ്പെട്ടു. 33500-34000 എന്ന നിലയിൽ സൂചിക ശാന്തമായി വ്യാപാരം നടത്തി. എച്ച്.ഡി.എഫ്.സി ബാങ്ക്  4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 556 പോയിന്റ്/ 1.67 ശതമാനം  മുകളിലായി 33,875  എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി റിയറ്റിൽ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  നിഫ്റ്റി ഐടി, മെറ്റൽ, ഫാർമ, എഫ്.എം.സി.ജി, ഫിൻ നിഫ്റ്റി എന്നീ ഓഹരികൾ ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി റിയൽറ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

യൂറോപ്യൻ, ഏഷ്യൻ  വിപണികൾ എല്ലാം തന്നെ   ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

നിർണായക വാർത്തകൾ 

അനേകം ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. Tata Consumer Products നിഫ്റ്റി 50യുടെ ഭാഗമായി. ഇത് 0.38 ശതമാനത്തിന്റെ നേട്ടം കെെവരിച്ചു. AU Small Finance Bank ബാങ്ക് നിഫ്റ്റിയുടെ ഭാഗമായി തുടർന്ന് 15 ശതമാനത്തിന് മുകളിൽ ഉയർച്ച നേടി യുസി കെെവരിച്ചു.

Nazara Tech
ഓഹരി ഇന്ന് 1990 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. ഐ.പി.ഒ വിലയേക്കാൾ  76 ശതമാനത്തിന്റെ നേട്ടം കൊയ്യ്ത ഓഹരി 20 ശതമാനം നഷ്ടത്തിൽ 1592 എന്ന നിലയിൽ എൽ.സി രേഖപ്പെടുത്തി.

UPL
ഓഹരി ഇന്ന്  7.27 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. ഓഹരി ഇനിയും നേട്ടം കെെവരിച്ചേക്കാം എന്ന് ഞാൻ കരുതുന്നു.

ഭൂഷൺ പവർ & സ്റ്റീൽ ഏറ്റെടുത്തതിന് പിന്നാലെ JSW Steel ഓഹരി 5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള നീലചൽ ഇസ്പത് നിഗം ​​ലിമിറ്റഡ് വാങ്ങാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

മെറ്റൽ ഓഹരികൾ ഏപ്രിലിൽ കുതിച്ചുയരുമെന്ന പ്രതീക്ഷയിൽ നിഫ്റ്റി മെറ്റൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.  MOIL 13 ശതമാനവും JSW Steel 5 ശതമാനവും  NMDC 4.58  ശതമാനവും TataSteel 4.32 ശതമാനവും നേട്ടം കെെവരിച്ചു.



ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഐടി, ഫാർമ ഓഹരികൾ കത്തിക്കയറി.

Mphasis, Mindtree എന്നീ ഐടി  കമ്പനികൾ ഇന്ന് 7 മുതൽ 9 ശതമാനം വരെ നേട്ടവും  Infy, Wipro, TCS, and TechM എന്നീ കമ്പനികൾ 2  മുതൽ  4 ശതമാനം വരെ നേട്ടവും കെെവരിച്ചു. Naukri  മാത്രമാണ് ഇന്ന് 7 ശതമാനം നഷ്ടം രേഖപ്പെടുത്തിയത്. ഇൻഫോസിസിന്റെ റിസൾട്ട് ഏപ്രിൽ 14ന് വരും. 

നിഫ്റ്റി ഫാർമയിലെ എല്ലാ ഓഹരികളും ഇന്ന് ലാഭത്തിലാണ് കാണപ്പെട്ടത്. DivisLab, CadilaHC, Alkem, Biocon, Cipla എന്നീ ഓഹരികൾ  3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

1,000-2,000 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ Larsen and Toubro ഓഹരികൾ ഇന്ന് രണ്ട് ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. 

Yes Bank
 ഓഹരികൾ അവസാന നിമിഷം 17%  നേട്ടം കെെവരിച്ചു.

ഇന്ന് നിഫ്റ്റി 50യിലെ 5  ഓഹരികൾ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. അതും 0.5 ശതമാനത്തിന് ഉള്ളിൽ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്.

ബോണ്ട് ഷെയറുകൾ വിൽക്കുന്നത് പരിഗണിക്കാൻ കമ്പനിയുടെ ബോർഡ് മീറ്റിംഗ് ഏപ്രിൽ 5ന് നടത്താൻ തീരുമാനിച്ചതിന് പിന്നാലെ IRCON 8 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

കർണാടക റോഡ് പദ്ധതിയുടെ ഭാഗമായി 1134 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Dilip Buildcon ഓഹരികൾ ഇന്ന് 4.5 ശതമാനം കത്തിക്കയറി. 


വിപണി മുന്നിലേക്ക് 


ഹോളി ആഘോഷങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും ശക്തമായ മുന്നേറ്റമാണ് നിഫ്റ്റി നടത്തിയത്. യുഎസ് ബോണ്ട് വരുമാനം ഉയർന്നിട്ടും അതിനെ മറികടന്ന സൂചിക ശക്തമായ പ്രകടനം കാഴ്ചവച്ചു. തൽസ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ ഇതിലും മികച്ച നേട്ടങ്ങൾ വിപണി കെെവരിച്ചേക്കും.

14750 എന്നത് നിഫ്റ്റിക്ക് വളരെ നിർണായകമായ ഒരു നിലയാണ്. ഇത് തകർക്കപ്പെട്ടു. ആഗോള വിപണികൾ ഇന്നലെ പോസിറ്റീവായിരുന്നു. ഇന്നത്തെ ഉയർന്ന നിലയും നിഫ്റ്റിക്ക് റെസിസ്റ്റന്റായി അനുഭവപ്പെട്ടേക്കാം.

ബാങ്ക് നിഫ്റ്റി അസ്ഥിരമായി നിന്നപ്പോഴും  HDFC Bank 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. Reliance, Infy,TCS എന്നീ ഓഹരികൾ നിഫ്റ്റിക്ക് 160 പോയിന്റുകളുടെ നേട്ടം സംഭാവന ചെയ്തു. വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കാം.

ക്രൂഡ് ഓയിൽ വില വർദ്ധിക്കുമ്പോഴും പെട്രോൾ, ഡീസൽ വില കുറയുന്നതായി കാണാം. ഇത് വിവിധ സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാകാം.

വിപണിയിലെ കാളയോട്ടം ഏവരും ആസ്വദിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. റിസൾട്ടുകൾ വരാനിരിക്കുന്നതിനാൽ ഐടി ഓഹരികളിൽ ശക്തമായ മുന്നേറ്റം ഇനിയും ഉണ്ടായേക്കാം.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ റിസൾട്ട് ഏപ്രിൽ 17ന് പുറത്തുവന്നേക്കും. ഇത് ബാങ്ക് നിഫ്റ്റിക്ക് നിർണായകമാകും. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement