ഇന്നത്തെ വിപണി വിശകലനം

കിഴക്കൻ ഉക്രൈനിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പന്നാലെ കുത്തനെ വീണ് വിപണികൾ.

നിഫ്റ്റി വലിയ ഗ്യാപ്പ് അപ്പിൽ 17259 എന്ന നിലയിൽ
വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പതിയെ താഴേക്ക് നീങ്ങി. 17150ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക 2 മണിയോടെ അവിടെ നിന്നും തിരികെ കയറി ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി. അവസാന നിമിഷം ഉക്രൈനിൽ നിന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സൂചിക 430 പോയിന്റുകൾ കൂപ്പുകുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 215 പോയിന്റുകൾ/ 1.25 ശതമാനം താഴെയായി 16958 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36834 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം മുകളിലേക്ക് കയറി 37000 എന്ന പ്രതിബന്ധം മറികടന്നു. എന്നാൽ ഉക്രൈനിൽ നിന്നുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 1200 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 387 പോയിന്റുകൾ/ 1.05 ശതമാനം താഴെയായി 36341 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി, നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി റിയൽറ്റി എന്നിവ കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉക്രൈനിൽ നിന്നും ആക്രമണ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ വിപണിക്കൊപ്പം യൂറോപ്യൻ വിപണികളും കൂപ്പുകുത്തി.

നിർണായക വാർത്തകൾ 

Coal India (+4.3%) ഓഹരി വീണ്ടും ബ്രേക്ക് ഔട്ട് നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഊർജ്ജ ഓഹരികളായ Reliance (+3.8%), Hindustan Petro (+3.4%), GAIL (+1.2%), IOC (+1.7%), BPCL (+1.1%) എന്നിവയും നേട്ടത്തിൽ അടച്ചു.

ഉച്ചയ്ക്ക് ശേഷമുള്ള പതനത്തിന് മുമ്പായി ICICI Bank (+1.1%), SBI (+0.45%) എന്നിവ ബാങ്ക് നിഫ്റ്റിയിൽ നിന്നും മിന്നുംപ്രകടനം കാഴ്ചവച്ചു.

ഏപ്രിൽ 26ന് ഉള്ള ബോണസ് വിതരണം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ AU Small Finance Bank (+2.9%) ഓഹരി 5 ശതമാനം ഉയരത്തിൽ മുന്നേറ്റം നടത്തി.

എച്ച്.ഡി.എഫ്.സി ഓഹരികളായ HDFC (-5.4%), HDFC Life (-4.8%), HDFC Bank (-3.8%) എന്നിവ വീണ്ടും തകർന്നടിഞ്ഞു. 

കഴിഞ്ഞ ദിവസത്തെ നേട്ടം നഷ്ടപ്പെടുത്തി SBI Life (-4.1%) ഓഹരി കുത്തനെ താഴേക്ക് വീണു.

Infosys (-3.6%), TechM (-3.2%) എന്നീ ഓഹരികൾ വീണ്ടും നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

1:5 അനുപാതത്തിൽ ഓഹരി വിഭജനം നടന്നതിന് പിന്നാലെ ഓഹരി താഴ്ന്ന നിലയിൽ വ്യാപാരം നടത്തി.

കമ്പനിയുടെ ലയനം സംബന്ധിച്ച വാർത്തകൾ മൈൻഡ് ട്രീ സിഇഒ തള്ളിയതിന് പിന്നാലെ Both Mindtree (-8.1%), LTI (-6.8%) ഓഹരികൾ താഴേക്ക് വീണു.

തമിഴ്നാട് സർക്കാർ 6000 എംവി അധിക ഊർജ്ജം വാങ്ങുന്നതായ വാർത്ത പുറത്തുവന്നതിന് പിന്നാലെ NLC India (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇന്നലത്തെ പതനത്തിന് ശേഷം Apollo Hospitals (+5.7%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ഓഹരികൾക്കൊപ്പം തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് നിഫ്റ്റി താഴേക്ക് വീഴുന്നത്. നമ്മൾ കഴിഞ്ഞ ദിവസം പ്രതീക്ഷിച്ചത് പോലെ തന്നെ മൂന്ന് ഹെവിവെയിറ്റ് ഓഹരികൾ ദുർബലമായി തുടരുകയാണ്. അതേസമയം തന്നെ റിലയൻസ് ഓഹരി തിരികെ കയറുന്നതായി കാണാം.

ഉക്രൈനിൽ നിന്നും അപ്രതീക്ഷിതമായി വന്ന വാർത്തയാണ് ഇന്ന് ശ്രദ്ധേയമായത്. ഇതേതുടർന്ന് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും വിപണി കൂപ്പുകുത്തി. മറ്റു ഹെവിവെയിറ്റുകൾ താഴേക്ക് വീഴുമ്പോൾ
റിലയൻസ് ഓഹരിക്ക് തനിയെ വിപണിയെ പിടിച്ച് നിർത്താൻ സാധിക്കുമെന്നാണ് പ്രതീതമാകുന്നത്.

ഇപ്പോൾ യൂറോപ്യൻ വിപണി, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയുടെ ചാർട്ട് നോക്കിയാൽ അവ തിരികെ കയറുന്നത് കാണാം. ഇവയ്ക്ക് ശക്തമായി തിരികെ കയറാൻ സാധിച്ചാൽ ഇന്ത്യൻ വിപണിയിൽ നാളെ ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് ഉണ്ടായേക്കും.

നിങ്ങളുടെ പോർട്ട്ഫോളിയോയിൽ റിലയൻസ് ഓഹരി ഉണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement