പ്രധാനതലക്കെട്ടുകൾ

Adani Power: ഐബിസി നിയമപ്രകാരം എസ്സാർ പവർ എംപിയെ സ്വന്തമാക്കാൻ അദാനി പവർ 2,600 കോടി രൂപയുടെ  വാഗ്ദാനവുമായി മുന്നോട്ടുവന്നു.

Adani Ports: രണ്ട് രൂപ മുഖ വിലയ്ക്ക് അദാനി പോർട്ട്സിന്റെ ഒരു കോടി ഇക്യൂറ്റി ഓഹരികൾ ഏറ്റെടുത്ത് വിൻ‌ഡി ലേക്സൈഡ് ഇൻവെസ്റ്റമെന്റ്സ്. ഓഹരി ഒന്നിന് 800 രൂപ നിരക്കിലാണ് ഏറ്റെടുത്തത്.

Just Dial: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സഹ-അവതരണ സ്പോൺസറായി പരസ്യത്തിനായി ജസ്റ്റ് ഡയൽ സ്റ്റാർ ഇന്ത്യയുമായി  പരസ്യ കരാറിൽ ഏർപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി ഏറ്റെടുക്കലിനായി ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പും കാർലൈലും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. Mphasis ഓഹരികൾ കുതിച്ചുയർന്നേക്കാം. 

PVR:
അടുത്ത സാമ്പത്തിക വർഷം 40 തീയേറ്ററുകൾ കൂടി ആരംഭിക്കുന്നതിനായി 150 കോടി രൂപ ചെലവാക്കുമെന്ന് കമ്പനി പറഞ്ഞു.

Sayaji Hotels: ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി  പ്രോപ്പർട്ടി വാങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

NTPC:
കുടിശ്ശികയായി ലഭിക്കാനുള്ള  89 കോടി രൂപ സമയബന്ധിതമായി തിരികെ നൽകാമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് സിക്കിമിലേക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി കമ്പനി അറിയിച്ചു.

Cipla:
അനുബന്ധ സ്ഥാപനമായ സിപ്ല യുകെ ലിക്യുഡേറ്റ് ചെയ്യാനൊരുങ്ങുന്നതായി  സിപ്ല  അറിയിച്ചു. ഇത് കമ്പനിയുടെ വരുമാനത്തെയോ പ്രവർത്തനങ്ങളയോ ഒരുതരത്തിലും ബാധിക്കില്ലെന്നും ഫാർമ കമ്പനി പറഞ്ഞു.

ICICI Lombard General Insurance:
കമ്പനി നിക്ഷേപകർക്കായി ഓഹരി ഒന്നിന് 4 രൂപ ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചു.  

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് ഡൗണിൽ തുറന്ന നിഫ്റ്റി അസ്ഥിരമായി തുടരുകയും 15000 എന്ന നില നിരവധി തവണ പരീക്ഷിക്കുകയും ചെയ്തു. തുടർന്ന് ഇത് തകർക്കപ്പെട്ട സൂചിക 14938 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയിലും  ശക്തമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഒരു വേള 35000ന് താഴേക്ക് പോയ സൂചിക അവിടെ സപ്പോർട്ട് എടുത്ത് കൊണ്ട് 35200 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ പ്രധാന സൂചികകളും വെള്ളിയാഴ്ച ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

അമേരിക്കയിലെ പുതിയ  തൊഴിൽ കണക്കുകൾ ശുഭസൂചനയാണ് നൽകുന്നത്. ഇതിനൊപ്പം യുഎസിലെ പുതിയ ഉത്തേജന പാക്കേജ് സെനറ്റിൽ അംഗീകരിക്കപ്പെട്ടതിന് പിന്നാലെ ഹൗസിന്റെ അന്തിമ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള കയറ്റുമതി-ഇറക്കുമതി കണക്കുകളും മികച്ച സൂചനയാണ് നൽകുന്നത്. വെള്ളിയാഴ്ച യുഎസ് വിപണി ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു.

ഏഷ്യൻ വിപണികൾ എല്ലാം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 15,011-ലാണ്  വ്യാപാരം നടത്തുന്നത്.  ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്  അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

15000ന് മുകളിൽ വിപണി തുറക്കപ്പെടുന്നത് എന്ത് കൊണ്ടും നല്ലതാണ്.15000ന് മുകളിൽ സൂചിക നിന്നാൽ വിപണി  ബുള്ളിഷാണെന്ന് തന്നെ പറയാം.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15,070, 15,170, 15,260 എന്നവി ശക്തമായ പ്രതിരോധം സൃഷ്ടിക്കും. താഴേക്ക് പോയാൽ 14,900, 14,800, 14,750, 14,630 എന്നിവ സപ്പോർട്ടായി പരിഗണിക്കാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  2014   കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 1191 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

14,000, 15000,  14,500 എന്നിവിടെയാണ്  കൂടുതൽ പുട്ട്  ഓപ്ഷൻ കോൺട്രാക്ടുകൾ കാണപ്പെടുന്നത്. ഏറ്റവും  കൂടുതൽ കോൾ ഓപ്ഷൻ കാണുന്നത് 16,000, 15,500 എന്നിവിടൊയാണ്.

എസ്.ബി.ഐക്ക് ഒപ്പം മറ്റു പി.എസ്.യു ബാങ്കുകൾ ചില ദിവസങ്ങളായി താഴേക്ക് വീഴുന്നത് കാണാം. ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.


ആഗോള വിപണിയിൽ നിന്നെല്ലാം ശുഭവാർത്തകളാണ് കേൾക്കാൻ സാധിക്കുന്നത്. ഇക്കാരണത്താൽ തന്നെ വിപണി മുകളിലേക്ക് കയറാനുള്ള സാധ്യത ഏറെയാണ്. എന്നിരുന്നാലും വിദേശ നിക്ഷേപസ്ഥാപനങ്ങൾ കഴിഞ്ഞ രണ്ട് ആഴ്ചയായി തുടർച്ചയായി ഓഹരികൾ എല്ലാം തന്നെ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഇത് ഈ ആഴ്ചയും തുടർന്നേക്കാം. ഇതിനാൽ ആകാം  India VIX 25ന് മുകളിൽ കാണപ്പെടുന്നത്.  വിപണിയിൽ ഉയർന്ന ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement