രാജ്യത്തെ മൊത്തം പണപ്പെരുപ്പം ജനുവരിയിൽ 2.03 ശതമാനമായി ഉയർന്നു

രാജ്യത്തെ മൊത്തം പണപ്പെരുപ്പം (WPI) 2021 ജനുവരിയിൽ 2.03 ശതമാനമായി ഉയർന്നു. 2020 ഡിസംബറിൽ ഇത് 1.22 ശതമാനമായിരുന്നു. പെട്രോൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിലയിൽ ഉണ്ടായ വർദ്ധനവാണ് വിലക്കയറ്റത്തിന് കാരണമായത്.

2039 ഓടെ ജാഗ്വാർ ലാൻഡ് റോവർ വാഹനങ്ങൾ മുഴുവനായും ഇലക്ട്രിക് ആകുമെന്ന് ടാറ്റാ മോട്ടോർസ്

2039 ഓടെ ബ്രിട്ടീഷ് ആഡംബര കാറായ ജാഗ്വാർ ലാൻഡ് റോവർ
പൂർണമായും ഇന്ധന മുക്തമാക്കുമെന്ന് ടാറ്റാ മോട്ടോർസ്. എല്ലാ ജാഗ്വാർ മോഡലുകളും ഓരോ 10 ലാൻഡ് റോവർ മോഡലുകളും 2030 ഓടെ  ഇലക്ട്രിക്  വാഹനങ്ങളാക്കി മാറ്റുമെന്നും കമ്പനി അറിയിച്ചു. ഇതിനായി JLR 25,243 കോടി രൂപ ചെലവാക്കും.

ജർമ്മൻ കമ്പനിയുമായി 5 വർഷത്തേക്ക്  കരാറിൽ ഏർപ്പെട്ട് വിപ്രോ

മ്യൂണിച്ച് ആസ്ഥാനമായുള്ള ടെലിഫെനിക്ക ജർമ്മനിയുമായി
അഞ്ച് വർഷത്തെ ഐടി  പരിവർത്തന കരാറിൽ ഓപ്പുവച്ച്
വിപ്രോ. കരാർ പ്രകാരം ടെലികോം കമ്പനിയുടെ ബിസിനസ് ആവശ്യങ്ങൾക്ക് പിന്തുണ നൽകുകയും അതിന്റെ  ഗുണ നിലവാരം ഉറപ്പുവരുത്തുകയും വേണം. ഇത്  ടെലിഫെനിക്കയുടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുകയും അവരുടെ ബിസിനസ് വളരുന്നതിന് സഹായകരമാവുകയും ചെയ്യും.

അതേസമയം ടെക് മഹീന്ദ്ര ലിമിറ്റഡ് ടെലിഫെനിക്ക ജർമ്മനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.  ടെലിഫെനിക്കയുടെ  ഉത്പന്നങ്ങൾ വളരെ വേഗത്തിൽ എത്തിക്കാൻ ഇത് സഹായകരമാകും. 

സ്മോൾ, മിഡ് ക്യാപ് ഓഹരികളിലെ നിക്ഷേപത്തിനായി
ലോട്ടസ്‌ഡ്യൂയുമായി കെെകോർത്ത് ജിയോജിത്

സ്മോൾ,  മിഡ് ക്യാപ് ഓഹരികളുടെ സ്മാർട്ട് ഫോളിയോ ആരംഭിക്കുന്നതിനായി ലോട്ടസ്‌ഡ്യൂയുമായി കെെകോർത്ത്
ജിയോജിത്. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇൻന്റെലിജൻസിന്റെ സഹായത്തോടെ വിപണിയുടെ സ്വഭാവം തിരിച്ചറിയുന്നതിനുള്ള സംവിധാനവും ആരംഭിക്കും.  ലോട്ടസ്‌ഡ്യൂ സെബി, യുഎസ് സെക്യൂരിറ്റി എക്സ്ചേഞ്ച് എന്നിവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. 


ന്യൂറേക്ക ഐ.പി.ഒ, ആദ്യം ദിനം തന്നെ  5.73 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു

ന്യൂറേക്ക ഓഹരികൾ  ഐ.പി.ഒയുടെ   ആദ്യ ദിനം തന്നെ 5.73 തവണ
സബ്‌സ്‌ക്രൈബു ചെയ്‌തു. ഐ.പി.ഒയിൽ 14.01 ലക്ഷം ഓഹരികൾക്കായി  80.33 ലക്ഷം ബിഡുകളാണ് ലഭിച്ചത്.  റീട്ടെയിൽ നിക്ഷേപകർക്ക് ഉള്ള ഭാഗമ 31.23 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു.

100 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിക്ക് സിസ് ലിമിറ്റഡ് അംഗീകാരം നൽകി

100 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിക്ക് സിസ് ലിമിറ്റഡ് അംഗീകാരം നൽകി. ഓഹരിക്ക്  550  രൂപ നിരക്കിൽ കമ്പനി 18.18 കോടി ഇക്യൂറ്റി ഷെയറുകൾ തിരികെ വാങ്ങും. അതേസമയം കമ്പനിയുടെ ഓഹരി വിപണിയിൽ 423.70 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടത്തിയത്.

ഉത്തർപ്രദേശിലെ പ്രയാജരാജിൽ പുതിയ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാനൊരുങ്ങി വി 2 റീട്ടെയിൽ

ഉത്തർപ്രദേശിലെ പ്രയാജരാജിൽ പുതിയ റീട്ടെയിൽ സ്റ്റോർ ആരംഭിക്കുമെന്ന് വ്യക്തമാക്കി വി 2 റീട്ടെയിൽ ലിമിറ്റഡ്.  പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ 4.97 ശതമാനം ഉയർച്ച രേഖപ്പെടുത്തി.


ഇന്ത്യയിൽ  സുനിതിനിബ് ക്യാപ്‌സൂളുകൾ  അവതരിപ്പിച്ച് ശിൽ‌പ മെഡി‌കെയർ 

SUNISHIL’ എന്ന ബ്രാൻഡ് നേയിംമിൽ രാജ്യത്ത്  സുനിതിനിബ് ക്യാപ്‌സൂളുകൾ  അവതരിപ്പിച്ച് ശിൽപ മെഡികെയർ. സ്ട്രോമൽ ട്യൂമർ  എന്ന അസുഖത്തിന്റ ചികിത്സയ്ക്ക്  വേണ്ടിയാണ് ക്യാപ്സുളുകൾ വികസിപ്പിച്ചെടുത്തത്. 12.5 mg, 25 mg, and 50 mg, എന്നിങ്ങനെ മൂന്ന് അളവിലാണ് ക്യാപ്സൂളുകൾ പുറത്തിറക്കിയിരിക്കുന്നത്.

മൂന്നാമത്തെ സ്കോർപീൻ അന്തർവാഹിനി മസ്‌ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്  ഉടൻ  ഇന്ത്യൻ നാവികസേനയ്ക്ക് കെെമാറും

മസ്‌ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (MDL) തദ്ദേശീയമായി വികസിപ്പിച്ച  സ്‌കോർപീൻ വിഭാഗത്തിൽപ്പെട്ട   അഞ്ചാം തലമുറ
അന്തർവാഹിനി ഉടൻ ഇന്ത്യൻ നാവിക സേനയ്ക്ക് കെെമാറും. ഇത് സംബന്ധിച്ച കരാറിൽ റിട്ടെയഡ് വെെസ് അഡ്മിനറലും മസ്‌ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് എം.ഡിയുമായ   നാരായണ പ്രസാദും
പശ്ചിമ നേവി കമാൻഡറും  റിയർ അഡ്മിനറലുമായ ബി.ശിവകുമാറും
ഒപ്പുവച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement