പ്രധാനതലക്കെട്ടുകൾ

Mindtree: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 37 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി 471 കോടി രൂപയായി.

Tata Power:  കർണാടകയിൽ സർക്കാർ ഉടമസ്ഥതയിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 600 മെഗാവാട്ട് കാറ്റാടി സോളാർ ഹൈബ്രിഡ് പവർ പ്രോജക്റ്റ് നേടിയതായി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ  ടിപി ശൗര്യ പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 16129 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പതുകെ താഴേക്ക് വീണു. ആഗോള വിപണികളുടെ പിന്തുണ ലഭിക്കാതെ ഇരുന്നതിനെ തുടർന്ന് സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന്  92 പോയിന്റുകൾക്ക് താഴെയായി 15967 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 35263 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 35000ലേക്ക് വീണു. കുറച്ച് നേരം വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചിക പിന്നീട് കുത്തനെ താഴേക്ക് വീണു.തുടർന്ന് 304 പോയിന്റുകൾ/ 0.85 ശതമാനം താഴെയായി 34828 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എഫ്.എം.സി.ജി ഓഹരികൾ ലാഭത്തിൽ അടച്ചു.

യൂഎസ് വിപണി
താഴ്ന്ന നിലയിൽ അടച്ചു. യൂറോപ്പ്യൻ വിപണി ഉയർന്ന നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ്  വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്ന നിലയിലും  യൂറോപ്യൻ ഫ്യുച്ചേഴ്സ് ഫ്ലാറ്റായുമാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,950- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,950, 15,920, 15,850 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,000, 16,070, 16,130  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ബാങ്ക് നിഫ്റ്റിയിൽ  34,700, 34,500, 34,200  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,000, 35,220, 35,380,35,540 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16500, 16300 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15500, 15800 എന്നിവിടെ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 35500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.  34000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 18.52 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

യൂറോപിൽ നിന്നും പോസിറ്റീവ് സൂചനകൾ വരുന്നതായി കാണാം. യുകെയുടെ ജിഡിപി ഡാറ്റ പ്രതീക്ഷിച്ചതിലും ഏറെ നല്ലതാണ്. ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഡാറ്റായും മികച്ചതാണ്. ജർമനി സിപിഐ 7.6 ശതമാനമായി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതാണ്. എന്നിട്ടും യൂറോപ്യൻ വിപണിക്ക് ഒപ്പം ഇന്ത്യൻ വിപണിയും താഴേക്ക് വീണു. എന്നാൽ യൂറോപ്യൻ വിപണി തിരികെ കയറിയിട്ടും ഇന്ത്യൻ വിപണി കയറി ഇല്ല.

ഇന്നലെ അവസാന നിമിഷം വീണ്ടെടുക്കൽ നടത്താൻ നിരവധി തവണ സൂചിക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 16000
ശക്തമായ പ്രതിബന്ധമായി നിലകൊള്ളുന്നു.

യുഎസ് കൺസ്യൂമർ പ്രൈസ് ഇൻഫ്ലേഷൻ 9.1 ശതമാനമായി പുറത്തുവന്നു. ഇത് പ്രതീക്ഷിച്ചതിനേക്കാൾ മോശമാണ്.
ഇതിനൊപ്പം തന്നെ ജൂലൈയിൽ 75 ബേസിസ് പോയിന്റിന് പലിശ  വർദ്ധനവിനുള്ള സാധ്യതയും നിലനിൽക്കുന്നു.

ഇന്നലെ ഹെവി സെല്ലിംഗ് നടന്ന എച്ച്.ഡി.എഫ്.സി ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ താഴേക്ക് 15920, മുകളിലേക്ക് 16070 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement