പ്രധാനതലക്കെട്ടുകൾ

Hindustan Unilever: ഒസിവയിലെ ഭൂരിഭാഗം ഓഹരികളും വെൽബീയിംഗ് ന്യൂട്രീഷന്റെ 19.8 ശതമാനം ഇക്വിറ്റിയും 335 കോടി രൂപക്ക് കമ്പനി ഏറ്റെടുക്കും.

InterGlobe Aviation: ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എട്ട് ഡൊമസ്റ്റിക്ക് എയർപ്പോർട്ടുകളിലേക്ക് ആഴ്ചയിൽ 168 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

Hinduja Global Solutions: 483 കോടി രൂപയ്ക്ക് ടെക്‌ലിങ്ക് ഇന്റർനാഷണലിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത


ഇന്നലെ ഫ്ലാറ്റായി 18578 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 18620 രേഖപ്പെടുത്തിയെങ്കിലും പിന്നീട് താഴേക്ക് വീണു. അവിടെ അസ്ഥിരമായി നിന്ന സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 49 പോയിന്റുകൾക്ക് മുകളിലായി 18609 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

43146 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 43330 മറികടന്ന സൂചിക
പിന്നീട് കത്തിക്കയറി. തുടർന്ന് 498 പോയിന്റുകൾക്ക് മുകളിലായി 43597 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.24 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ്
വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ  കാണപ്പെടുന്നു.

SGX NIFTY 18,795-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,600, 18,530, 18,450, 18,410 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,620, 18,670, 18,730 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,500, 43,330, 43,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,700, 43,800, 44,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,270, 19,230, 19,170 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,300, 19,320, 19,370  എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.4 ആയി കാണപ്പെടുന്നു.

പ്രതീക്ഷിച്ചത് പോലെ സംഭവിച്ചത് കൊണ്ട് ഗുജറാത്ത് ഇലക്ഷൻ ഫലം വിപണിയെ അധികം ബാധിച്ചില്ല. രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. ബാങ്ക് നിഫ്റ്റി മുന്നേറ്റം നടത്തി എക്കാലത്തെയും പുതിയ ഉയർന്ന നില രേഖപ്പെടുത്തി.

2630-33 എന്ന റേഞ്ചിൽ റിലയൻസ് ഫ്ലാറ്റായി അടച്ചു. ഓഹരിയിലേക്ക് ശ്രദ്ധിക്കുക.

ഡൌ ജോൺസ് 34000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വീണ്ടും റാലി തുടരുകയുള്ളു.

യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകൾ സൂചിപ്പിക്കുന്നത് കുറച്ച് ജോലികൾ കൂട്ടിച്ചേർക്കുകയോ അല്ലെങ്കിൽ കൂടുതൽ ക്ലെയിമുകൾ ഉണ്ടാക്കുകയോ ചെയ്തു, ഇത് നിരക്കിൽ സാവധാനത്തിലുള്ള വർദ്ധനവ് അർത്ഥമാക്കുന്നു. ഇത് നേരിയ തോതിൽ മുന്നേറ്റത്തിന് കാരണമായി.

ബാങ്ക് നിഫ്റ്റിയിലേക്ക് ഇന്ന് ശ്രദ്ധിക്കുക. 43500 മറികടക്കാൻ സൂചികയ്ക്ക് ആയാൽ  ശക്തമായ മുന്നേറ്റം നടന്നേക്കാം. ഈ ആഴ്ചയിൽ അതിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ വിപണിക്ക് ആകുമോ എന്ന് നോക്കാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18670 താഴേക്ക് 18,530 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement