ഇന്നത്തെ വിപണി വിശകലനം
ഇന്ന് 16318 എന്ന നിലയിൽ 58 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 16400ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 16200 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 19 പോയിന്റുകൾ/0.12 ശതമാനം താഴെയായി 16240 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
146 പോയിന്റുകൾക്ക് മുകളിലായി 34448 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുറച്ച് നേരം അസ്ഥിരമായി നിന്നതിന് പിന്നാലെ 34130 എന്ന നിലയിലേക്ക് വീണു. ഇവിടെ കഴിഞ്ഞ ദിവസം പ്രതിബന്ധം അനുഭവപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 138 പോയിന്റുകൾ/ 0.41 ശതമാനം താഴെയായി 34163 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി (+1.2%), നിഫ്റ്റി ഫാർമ(+1%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-1.5%), നിഫ്റ്റി റിയൽറ്റി (-1.7%) എന്നിവയാണ് ഇന്ന് ശ്രദ്ധേയമായ നീക്കം കാഴ്ചവച്ചത്.
ജപ്പാൻ, തയ്വാൻ വിപണികൾ ലാഭത്തിൽ അടച്ചു. ചൈന, ഹോങ്കോംഗ് വിപണികൾ ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Tata Consumer (+2.7%), Hindustan Unilever (+2%), Cipla (+2%), Divislab (+1.4%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Granules (+4.9%), Auropharma (+4.4%) and Biocon (+2.2%) എന്നീ ഓഹരികൾ ഫാർമ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.
നാലാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും MCX (+6.5%) ഓഹരി നേട്ടത്തിൽ അടച്ചു. സ്വർണത്തിൽ പ്രതിമാസ ഓപ്ഷനുകൾ അവതരിപ്പിക്കുന്നതിന് സെബിയുടെ അനുമതി ലഭിച്ചതായും കമ്മോഡിറ്റി എക്സ്ചേഞ്ച് അറിയിച്ചു.
അറ്റാദായം 60 ശതമാനം ഇടിഞ്ഞതിന് പിന്നാലെ IOC (-5.1%) ഓഹരി കുത്തനെ താഴേക്ക് വീണു. Hindustan Petro (-4.7%), BPCL (-3%) എന്നീ ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്നനില രേഖപ്പെടുത്തി.
നാലാം പാദത്തിൽ മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ
LalPathLab (-6%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി. അതേസമയം അറ്റാദായം 14 ശതമാനം ഉയർന്നതിന് പിന്നാലെ
Petronet (+4.8%) ഓഹരി നേട്ടത്തിൽ അടച്ചു.
ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Route Mobile (-14.6%) ഓഹരി ഉയർന്ന വോള്യത്തിൽ തകർന്നടിഞ്ഞു. Sudarshan Chemicals (+20%-UC) നേട്ടത്തിൽ അടച്ചു.
കസിനോയ്ക്ക് മേൽ ഇന്ത്യ 28 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ DeltaCorp (-5.9%) ഓഹരി തകർന്നടിഞ്ഞു.
പ്രൈവറ്റ് ഇക്വിറ്റി കമ്പനികളായ കാർലൈലും അഡ്വെന്റും ബാങ്കിന്റെ ഓഹരി വാങ്ങാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Yes Bank (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.
പെട്രോളിൽ 20 ശതമാനം ഇഥനോൾ കലർത്താനുള്ള ലക്ഷ്യം 2030ൽ നിന്നും 2026ലേക്ക് കേന്ദ്ര സർക്കാർ ചുരുക്കിയതിന് പിന്നാലെ ഷുഗർ ഓഹരികൾ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്
ഇന്നലത്തെ ബ്രേക്ക് ഔട്ടിന് ശേഷം നിഫ്റ്റി ഇന്ന് അസ്ഥിരമായി തുടർന്നു. റിലയൻസ് ഓഹരി ഇപ്പോഴും നേരിയ ലാഭത്തിൽ തന്നെയാണുള്ളത്. ഓഹരി ബ്രേക്ക് ഔട്ട് നടത്താനും ശ്രമിച്ചതായി കാണാം.
ഒഐ കണക്കുകളിലേക്ക് നോക്കിയാൽ വിപണിയിൽ അനേകം പുട്ട് ഒഐകൾ രൂപപ്പെട്ടിട്ടുള്ളതായി കാണാം. ഇതിനൊപ്പം തന്നെ ഇന്ന് അനേകം കോൾ ഒഐകളും റൈറ്റ ചെയ്യപ്പെട്ടിട്ടുണ്ട്.
16400, 16500 എന്നിവിടങ്ങളിലെ കോൾ ഒഐ കഴിഞ്ഞ ദിവസത്തിന്റെ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 2 ലക്ഷത്തിലേറെ കോൺട്രാക്ടുകളാണ് ഇതിൽ ഉള്ളത്. നാളെ ഇവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരുന്നതിനായി അപേക്ഷ നൽകി. അതേസമയം ഉക്രൈനിൽ യുദ്ധം രൂക്ഷമായി തുടരവെ റഷ്യ മറ്റൊരു നഗരം കൂടി പിടിച്ചെടുത്തു.
ഇന്ത്യൻ രൂപ ഡോളറിനെതിരെ ദുർബലമായി തുടരുകയാണ്. ഇത് ആശങ്ക ഉയർത്തുന്ന കാര്യമാണ്. എങ്കിലും ഇത് ഫാർമ ഓഹരികൾക്ക് ശക്തി നൽകുന്നു.
നാളത്തെ വിപണിയുടെ നീക്കത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

