ഇന്നത്തെ വിപണി വിശകലനം

നേട്ടം കെെവരിച്ചെങ്കിലും എക്കാലത്തെയും ഉയർന്ന നില മറികടക്കാൻ സാധിക്കാതെ നിഫ്റ്റി.

വലിയ ഗ്യാപ്പ് അപ്പിൽ 17891 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യ മറിക്കൂറുകളിൽ എക്കാലത്തെയും ഉയർന്ന നില പരീക്ഷിച്ചെങ്കിലും ഇത് മറികടക്കാൻ സാധിച്ചില്ല. നൂറ് പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക ഇന്ന് വ്യാപാരം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 104 പോയിന്റുകൾ/ 0.59 ശതമാനം മുകളിലായി 17895 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 37938 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നെയും മുന്നേറ്റം തുടർന്നു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ നാലമത്തെ തവണയാണ് 38100 എന്ന പ്രതിരോധം സൂചികയുടെ മുന്നേറ്റത്തെ തടയുന്നത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 22 പോയിന്റുകൾ/ 0.06 ശതമാനം മുകളിലായി 37775 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.96 ശതമാനവും നിഫ്റ്റി പി.എസ്.യു ബാങ്ക് 1.65 ശതമാനവും ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി 2.2 ശതമാനം നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം
അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ  

Reliance ഓഹരി 3.8 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. വർദ്ധിച്ചുവരുന്ന ഊർജ്ജ, ഗ്യാസ് വില വർദ്ധനവ് കമ്പനിക്ക് പ്രയോജനം നൽകിയേക്കും. 18 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയായി റിലയൻസ് മാറി.

ഇന്ന് 7 മണിയോടെ രണ്ടാം പാദഫലങ്ങൾ വരാനിരിക്കെ TCS(+1.1%) നേട്ടത്തിൽ അടച്ചു. Wipro(+2.8%), Infosys(+1.9%), TechM(+1.6%), HCL Tech(+1.2%) എന്നിവയും ലാഭത്തിൽ അടച്ചു. 

വീണ്ടും ഐടി ഓഹരികൾ എല്ലാം ലാഭത്തിൽ അടച്ചു. മിഡ് ക്യാപ്പ് ഓഹരികളായ MindTree(+4.5%), CoForge(+3.6%), LTI(+3.5%), LTTS(+2%) എന്നിവയും ലാഭത്തിൽ അടച്ചു.

ടാറ്റാ മോട്ടോഴ്സിന്റെ ഇവി ഡിവിഷനിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പ് ടിപിജി ടാറ്റാ ഗ്രൂപ്പുമായി ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Tata Motors 1.7 ശതമാനം നേട്ടം കെെവരിച്ചു. ഫോഡിന്റെ ചെന്നൈ പ്ലാന്റ് ടാറ്റാ ഏറ്റെടുക്കുമെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ടയർ ഓഹരികൾ ഇന്ന് വീണ്ടും ലാഭത്തിൽ അടച്ചു. MRF(+5.6%), Apollo Tyres(+2.7%), JK Tyres(+1.9%), CEAT(+1.2%) എന്നിവ നേട്ടം കെെവരിച്ചു.

സിമന്റ് ഉത്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് 6.8 ലക്ഷം ടണ്ണായതിന് പിന്നാലെ NCL Industries 1.8 ശതമാനം ഇടിഞ്ഞു. പോയവർഷം 6.14 ലക്ഷം ടണ്ണിന്റെ ഉത്പാദനമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

TRIDENT(+5%-UC) ഓഹരി നേട്ടം കെെവരിച്ചു.

പണപ്പെരുപ്പം സാവധാനം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആർബിഐ വ്യക്തമാക്കി. അതേസമയം Bandhan Bank 5.2 ശതമാനം നേട്ടത്തിൽ അടച്ചു. തുടർച്ചയായ ആറാം ദിവസവും ഓഹരി ലാഭത്തിൽ അടച്ചു. 

BSE(+6.8%), IEX(+8.6%), CDSL(+4.7%), MCX(+5.6%) എന്നിവ ഇന്ന് സംയുക്തമായി ലാഭത്തിൽ അടച്ചു.

ഊർജ്ജ മേഖലയിൽ ഫ്യൂച്ചർ കരാറുകൾ യാഥാർത്ഥ്യമാകുന്നതോടെ IEX MCX എന്നിവ നേട്ടത്തിൽ അടച്ചു. 100 കൽക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങളിൽ 5 ദിവസത്തേക്ക് മാത്രമെ കൽക്കരി സ്റ്റോക്ക് ഉണ്ടാകുവെന്ന് ഓക്ടോബർ 6ന് റിപ്പോർട്ട് വന്നിരുന്നു. ഒക്ടോബർ 6 ന് 7,823 മെഗാവാട്ടോളം രൂക്ഷമായ ക്ഷാമം രേഖപ്പെടുത്തി, ഒക്ടോബർ 6 ന്  3,845 ദശലക്ഷം യൂണിറ്റ് ഊർജ്ജത്തിന്റെ ആവശ്യകതയാണ് ഉണ്ടായത്. ഇത് എനർജി എക്സേഞ്ചിലെ വോള്യം വർദ്ധിപ്പിച്ചു.

കാസ്റ്റിക് സോഡയുടെ വില ചെെനയിൽ വീണ്ടും 10 ശതമാനം ഉയർന്നു. കെമിക്കൽ കമ്പനികളായ Guj Alkali(+2.4%) ഉൾപ്പെടെയുള്ളവ ലാഭത്തിൽ അടച്ചു.

IRCTC(+3.9%) കത്തിക്കയറി 52 ആഴ്ചയിലെ ഉയർന്ന നിലകെെവരിച്ചു. അതേസമയം ഇന്നലത്തെ നേട്ടത്തിന് പിന്നാലെ PEL ഇന്ന് 5 ശതമാനം ഇടിഞ്ഞു.

വളം ഓഹരികൾ ഇന്ന് താഴേക്ക് വീണെങ്കിലും ഡയാമോണിയം ഫോസ്ഫേറ്റിലും മറ്റെല്ലാ ഫോസ്ഫാറ്റിക് വളങ്ങളിലും ഒരു തരത്തിലുമുള്ള സബ്സിഡിയും വർദ്ധിപ്പിക്കില്ലെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതിന് പിന്നാലെ ഇവ തിരികെ കയറി.

ഇന്നലത്തെ മുന്നേറ്റത്തിന് പിന്നാലെ Godrej Properties(-4.7%), Sobha(-3.5%), Oberoi(-2.1%), Pheonix(-2.4%) എന്നീ റിയൽറ്റി ഓഹരികൾ നഷ്ടത്തിൽ അടച്ചു. അതേസമയം Lodha(+3.6%) ലാഭത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

സെപ്റ്റംബറിലെ മ്യൂച്വൽ ഫണ്ടുകളുടെ പണമൊഴുക്ക് സംബന്ധിച്ച കണക്കുകൾ  എഎംഎഫ്ഐ പുറത്തുവിട്ടിട്ടുണ്ട്.  6,456.4 കോടി രൂപയുടെ ഇക്വിറ്റി ഇൻഫ്ലോയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ ഇത് 8,057 കോടി രൂപയും വരവ് കാണിച്ചിരുന്നു. തുടർച്ചയായ രണ്ട് മാസമായി ഇത് കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 714.1 കോടി രൂപയുടെ ഔട്ട്ഫ്ലോ ഉണ്ടായപ്പോൾ ഇത്തവണ 48,379 കോടി രൂപയിൽ കനത്ത ലിക്വിഡ് ഫണ്ട് ഒട്ട്ഫ്ലോയാണ് ഉണ്ടായിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത്  വിപണിയിൽ ധാരണം ആളുകൾ പണവുമായി കാത്തിരിക്കുന്നുവെന്നാണ്. അതേസമയം റീട്ടെയിൽ നിക്ഷേപകരുടെ ശക്തി കാണിച്ചുകൊണ്ട് സെപ്റ്റംബറിൽ എസ്.ഐ.പി ഇൻഫ്ലോകൾ 10,351 കോടി രൂപയായി. ഇത് ആദ്യമായാണ് 10,000 കോടി കവിഴുന്നത്.

മ്യൂച്ചൽ ഫണ്ട് കണക്കുകൾക്ക് ഒപ്പം റിലയൻസിന്റെ ബ്രേക്ക് ഔട്ടും  HDFC Bank എക്കാലത്തെയും ഉയർന്ന നിലയ്ക്ക് തൊട്ട് അടുത്തായി ബുള്ളിഷായി നിൽക്കുന്നതും വിപണി ശക്തമാണെന്ന സൂചന നൽകുന്നു. നിഫ്റ്റിയിൽ 17850 ലെവലിലാണ് സപ്പോർട്ട് കാണപ്പെടുന്നത്. ഇത് ഇന്നലത്തെ ഉയർന്ന നിലയാണ്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണ ലഭിച്ചാൽ ബാങ്ക് നിഫ്റ്റി വെെകാതെ 38000 കടന്നേക്കും.

18,000 കോടി രൂപയ്ക്ക് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തു. ഈ മൂല്യനിർണ്ണയം എയർലൈൻ ഓഹരികളിൽ ചാഞ്ചാട്ടത്തിന് കാരണമായേക്കാം. ഇത് ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു  ഇടപാടാണ്.

നിങ്ങൾക്ക് ഐടി ഓഹരികളിലെ നേട്ടം കെെവരിക്കാൻ സാധിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. ഫലങ്ങൾ പുറത്ത് വരുന്നതിന് മുമ്പ് മേഖലയിൽ ഇത് പതിവാണ്.

തിങ്കളാഴ്ച നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില തകർത്ത് മുന്നേറുമോ അതോ  17,500 ലേക്ക് വീഴുമോ എന്ന്  കാത്തിരുന്ന് കാണേണ്ടതുണ്ട്. പണപ്പെരുപ്പം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആർബിഐ പറഞ്ഞത് ഓർക്കുക. ഇത് വിപണി ആഗ്രഹിക്കുന്നില്ല.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement