പ്രധാനതലക്കെട്ടുകൾ

Reliance: കമ്പനിയുടെ ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 100-200 രൂപയ്ക്ക് OTT സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കും. ഇതിലൂടെ 14 OTT ആപ്പുകളിൽ വരെ ആക്സസ് ലഭ്യമാണ്.

Punjab and Sind Bank: എസ്ആർഇഐ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, എസ്ആർഇഐ എക്യുപ്‌മെന്റ് ഫിനാൻസ് എന്നിവയെ യഥാക്രമം 510.16 കോടി രൂപയുടെയും 724.18 കോടി രൂപയുടെയും ലോൺ എക്സ്പോഷർ ഉള്ള തട്ടിപ്പ് അക്കൗണ്ടുകളായി ബാങ്ക് തരംതിരിച്ചു.
ഇത് സംബന്ധിച്ച വിവരങ്ങൾ ആർബിഐക്ക് കൈമറിയിട്ടുണ്ട്.

Escorts: സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്നതിനാൽ കമ്പനിയുടെ അഗ്രി മെഷിനറി വിഭാഗം ട്രാക്ടറുകളുടെ വില വർദ്ധിപ്പിക്കും. ഏപ്രിൽ 20 മുതൽ ഇത് പ്രാബല്യത്തിൽ വരും.

Mahindra Lifespace Developers: 102 കോടി രൂപ ആവശ്യപ്പെട്ട് കൊണ്ട് ആദായ നികുതി വകുപ്പിൽ നിന്നും കമ്പനിക്ക് നോട്ടീസ് ലഭിച്ചു. നിയമപരമായി ഇത് നേരിടുമെന്ന് കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17259 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17150 രേഖപ്പെടുത്തി. അനേകം തവണ ഈ നില പരീക്ഷിച്ച സൂചിക തിരികെ കയറി 17250 മറികടക്കാൻ ശ്രമിച്ചു. എന്നാൽ അവസാന നിമിഷം ഉണ്ടായ യുദ്ധ വാർത്തയെ തുടർന്ന് സൂചിക തകർന്നടിഞ്ഞു. തുടർന്ന് 215 പോയിന്റുകൾ/1.25 ശതമാനം താഴെയായി 16959 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36835 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും 37000
മറികടക്കുന്നതിന് മുമ്പ് ശക്തമായ വിൽപ്പന അരങ്ങേറി. അവസാന നിമിഷം 1000 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. തുടർന്ന് 387 പോയിന്റുകൾ/ 1.05 ശതമാനം താഴെയായി 36342 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ
ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിൽ അടച്ചു. ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. നിക്കി ഉയർന്ന നിലയിലും ചൈന നഷ്ടത്തിലും കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സും ഫ്ലാറ്റാണ്.

SGX NIFTY 17,051-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാട് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

16,880, 16,800, 16,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,000, 17,150, 17,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  36,000, 35,700, 35,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  36,400, 36,600, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

17500ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 16500ൽ ഏറ്റവും ഉയർന്ന പുട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 19.78 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs)  5,900  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

യുദ്ധവുമായി ബന്ധപ്പെട്ട വാർത്തവരുന്നത് വരെ ശാന്തമായി വശങ്ങളിലേക്കാണ് നിഫ്റ്റി വ്യാപാരം നടത്തിയിരുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ശേഷം പാശ്ചാത്യ വിപണികൾ ഉൾപ്പെടെ താഴേക്ക് വീണു.

മറ്റ് വിപണികളിലെ ഇടിവുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ വിപണികളിലെ ഇടിവ് അസാധാരണമായിരുന്നു. യുഎസ് വിപണിക്കൊപ്പം എസ്.ജി.എക്സ് നിഫ്റ്റി, യൂറോപ്യൻ വിപണി എന്നിവ മുന്നേറ്റം നടത്തുന്നത് കാണാം. ഇവിടെ ഉയരുന്ന ചോദ്യം എന്തെന്നാൽ
യുദ്ധം തന്നെയാണോ വിപണിയുടെ ഇടിവിന് കാരണം എന്നതാണ്.

അതേസമയം റിലയൻസ് ഓഹരി ഇന്നലെ മുന്നേറ്റം നടത്തിയിരുന്നു. ഒരുഘട്ടത്തിൽ മുമ്പത്തെ ദിവസം വ്യാപാരം അവസാനിപ്പിച്ചതിൽ നിന്നും 5 ശതമാനത്തിന് മുകളിൽ ആയിരുന്നു റിലയൻസ് ഓഹരി. എന്നാൽ അവസാന നിമിഷം വിൽപ്പന ആരംഭിച്ചതോടെ റിലയൻസ് ഓഹരി 4 ശതമാനം നേട്ടത്തിൽ അടച്ചു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായി വിൽപ്പന നടത്തുന്നതും ആശങ്ക ഉയർത്തുന്നു.

ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ നിന്നും 5 ശതമാനം ഇടിഞ്ഞു. ഇപ്പോൾ മുകളിലേക്ക് കയറുന്നതായി കാണാം. ശ്രദ്ധിക്കുക.

നിഫ്റ്റിക്ക് താഴേക്ക് 17000 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement