മോൾനുപിരാവിർ ഇന്ത്യയിൽ അവതരിപ്പിക്കുന്നു

ആൻറിവൈറൽ മരുന്നായ മോൾനുപിരാവിർ പുറത്തിറക്കാൻ സിപ്ല ലിമിറ്റഡിന് അംഗീകാരം. ഇതിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ (ഡിസിജിഐ) നിന്നും എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) അനുമതി ലഭിച്ചു. തീവ്രത കുറഞ്ഞ കോവിഡ് ചികിത്സിക്കായാണ് മരുന്ന് ഉപയോഗിക്കുന്നത്. സിപ്മോൾനു എന്ന ബ്രാൻഡിൽ മോൾനുപിരാവിറിനെ അവതരിപ്പിക്കാനാണ് ഫാർമ കമ്പനിയുടെ പദ്ധതിയിടുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രമുഖ ഫാർമസികളിലും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മരുന്ന് ഉടൻ ലഭ്യമാക്കും.

ഡിസിജിഐ ഡോ. റെഡ്ഡീസ് ലാബ്‌സ്, നാറ്റ്‌കോ ഫാർമ, അരബിന്ദോ ഫാർമ, സ്‌ട്രൈഡ്‌സ് എന്നിവയ്ക്ക് മോൾനുപിരാവിർ നിർമ്മിക്കാൻ ഇയുഎ നൽകിയിട്ടുണ്ട്.

എംഎസ്എംഇ വായ്പകൾക്കായി എംഎഎസ് ഫിനാൻഷ്യൽ സർവീസസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകർക്ക് (എംഎസ്എംഇ) വായ്പ നൽകുന്നതിനായി എംഎഎസ് ഫിനാൻഷ്യൽ സർവീസസുമായി തന്ത്രപരമായ സഹ-വായ്പാ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം). പങ്കാളിത്തത്തിന് കീഴിൽ എംഎഎസ് ഫിനാൻഷ്യൽ സർവീസസ് സംയുക്തമായി രൂപപ്പെടുത്തിയ ക്രെഡിറ്റ് പാരാമീറ്ററുകളും യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ച് മുൻഗണനാ മേഖലയ്ക്ക് കീഴിലുള്ള എംഎസ്എംഇ വായ്പക്കാർക്ക് വായ്പ നൽകുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും.

ഗ്രാനുൾസിന് പ്രസോസിൻ ഹൈഡ്രോക്ലോറൈഡ് ക്യാപ്‌സ്യൂളുകൾക്ക് യുഎസ്എഫ്ഡിഎ അംഗീകാരം

ഗ്രാന്യൂൾസ് ഇന്ത്യ ലിമിറ്റഡിന്റെ ജനറിക് പ്രസോസിൻ ഹൈഡ്രോക്ലോറൈഡ് ക്യാപ്‌സ്യൂളുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചികിത്സയ്ക്കാണ് മരുന്ന് ഉപയോഗിക്കുന്നത്. ഐക്യുവിഐഎ ഡാറ്റ അനുസരിച്ച് പ്രസോസിൻ ഹൈഡ്രോക്ലോറൈഡിന്റെ നിലവിലെ വാർഷിക യുഎസ് വിപണി ഏകദേശം 54 ദശലക്ഷം ഡോളറാണ് (~403.14 കോടി രൂപ).

തമിഴ്‌നാട്ടിലെ സോളാർ പ്ലാന്റ് ഐടിസി കമ്മീഷൻ ചെയ്യുന്നു

76 കോടി രൂപ നിക്ഷേപിച്ച് തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ തങ്ങളുടെ ആദ്യത്തെ ഓഫ്‌സൈറ്റ് സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്ത് ഐടിസി ലിമിറ്റഡ്. 14.9 മെഗാവാട്ട് ഉത്പാദന ശേഷിയാണ് സോളാർ പ്ലാന്റിനുള്ളത്. ഇത് CO2 ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കും. 2030-ഓടെ കാർബൺ പുറത്തു വിടുന്നതിൽ 50% കുറവും ഊർജ്ജ ഉപഭോഗത്തിൽ 30% കുറവും കൈവരിക്കാനാണ് ഐടിസി പദ്ധതിയിടുന്നത്.

286 കോടിക്ക് ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി അജന്ത ഫാർമ ബോർഡ്

പൂർണ്ണമായും പണമടച്ചുള്ള 11,20,000 ഓഹരികൾ ഷെയറൊന്നിന് 2,550 രൂപയ്ക്ക് തിരികെ വാങ്ങാൻ അനുമതി നൽകി അജന്ത ഫാർമ ലിമിറ്റഡിന്റെ ബോർഡ്. രണ്ട് രൂപ മുഖവിലയുള്ളതാണ് ഓഹരികൾ. 286 കോടി രൂപയിൽ കവിയാത്ത ഓഹരി ബൈബാക്ക് പരിഗണനയും 70 കോടിയിൽ കൂടാത്ത നികുതിയും ഉൾപ്പെടെ ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള മൊത്തം പേ-ഔട്ട് 356 കോടി രൂപയിൽ കവിയരുത്.

നയാര എനർജിയുടെ ശൃംഖലയിൽ കേന്ദ്ര ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ വക്രംഗി

നയാര റീട്ടെയിൽ ഫ്യൂവൽ ഔട്ട്‌ലെറ്റുകളിൽ വക്രംഗീ കേന്ദ്ര ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനായി നയാര എനർജി ലിമിറ്റഡുമായി സഹകരിച്ച് പ്രവർത്തിക്കാൻ
വക്രംഗീ ലിമിറ്റഡ് (വിഎൽ). ഇന്ധനങ്ങളുടെ ശുദ്ധീകരണം, വിപണനം, ഉത്പാദനം തുടങ്ങി ഇന്ത്യയിലെ 6,000-ലധികം റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളുടെ ശൃംഖലയും ഉൾക്കൊള്ളുന്ന മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഡൗൺസ്ട്രീം ഓയിൽ കമ്പനിയാണ് നയാര എനർജി. അടുത്തുള്ള വക്രംഗീ കേന്ദ്രം സന്ദർശിക്കുന്നതു വഴി ബാങ്കിംഗ്, എടിഎം, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ എന്നിവയിലുടനീളം സേവനങ്ങൾ ലഭിക്കും.

ആങ്കർ നിക്ഷേപകരുടെ ലോക്ക്-ഇൻ കാലയളവ് 90 ദിവസമായി നീട്ടി സെബി

ആങ്കർ നിക്ഷേപകർക്കുള്ള ലോക്ക്-ഇൻ പിരീഡ് 90 ദിവസമായി നീട്ടുന്നതുൾപ്പെടെ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സൊമാറ്റോയുടെ ഓഹരികൾ 9 ശതമാനവും വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം) എന്നിവയുടെ ഓഹരികൾ 13 ശതമാനവും ഇടിഞ്ഞതിനിടയിലാണ് പുതിയ തീരുമാനം. മൂലധനവും വെളിപ്പെടുത്തൽ ആവശ്യകതകളും സംബന്ധിച്ച നിയന്ത്രണങ്ങളിൽ വരുത്തിയ മാറ്റങ്ങളും സെബി പിൻവലിച്ചു. കൂടാതെ ഐപിഒ നടപടിക്രമങ്ങൾ വിനിയോഗിക്കുന്നതിനുള്ള നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്.

5 ദിവസത്തേക്ക് 1,122 രൂപ മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ നൽകാൻ ഇൻഡിഗോ

150 ആഭ്യന്തര വിമാനങ്ങളിൽ അഞ്ച് ദിവസത്തെ പ്രത്യേക ആഭ്യന്തര വിൽപ്പന പ്രഖ്യാപിച്ച് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് (ഇൻഡിഗോ). 1,122 രൂപയിൽ നിന്നാണ് ഫ്ലൈറ്റ് ടിക്കറ്റുകൾ ആരംഭിക്കുന്നത്. 2021 ഡിസംബർ 27-31 മുതൽ ഈ ഓഫർ ലഭ്യമാകും. 2022 ജനുവരി 15 നും ഏപ്രിൽ 15 നും ഇടയിലുള്ള യാത്രയിൽ ഈ ഓഫർ ലഭ്യമാകും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement