കാഡില ഹെൽത്ത്കെയർ ക്യു 2 ഫലം, അറ്റാദായം ആറ് മടങ്ങ് വർദ്ധിച്ച് 3,002 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കാഡില ഹെൽത്ത്കെയർ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 534.2 ശതമാനം വർദ്ധിച്ച് 3,002.3 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 411.29 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 9,810.2 കോടി രൂപയായി. അതേസമയം നികുതി കഴിഞ്ഞുളള ലാഭം 6 ശതമാനം വർഷം വർധിച്ച് 597 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.4 ശതമാനം വർദ്ധിച്ച് 3,784.8 കോടി രൂപയായി. അതേസമയം ഇന്ത്യൻ ബിസിനസ്സിൽ നിന്നുള്ള വിൽപ്പന 12% വർധിച്ച് 1,591 കോടി രൂപയായി.
ഝാർഖണ്ഡിലും ഒഡീഷയിലും 41 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിക്കാൻ ടാറ്റ പവറുമായി സഹകരിച്ച് ടാറ്റ സ്റ്റീൽ
ഝാർഖണ്ഡിലും ഒഡീഷയിലും ഗ്രിഡ് കണക്റ്റഡ് സോളാർ പദ്ധതി സ്ഥാപിക്കാനായി ഒന്നിച്ച് ടാറ്റ സ്റ്റീലും ടാറ്റ പവറും. 41 മെഗാവാട്ടിന്റേതാണ് പദ്ധതി. ഇതിനായി ഇരു കമ്പനികളും 25 വർഷത്തേക്കുള്ള പവർ പർച്ചേസ് കരാറിൽ (പിപിഎ) ഒപ്പുവച്ചു. റൂഫ്ടോപ്പ്, ഫ്ലോട്ടിംഗ്, ഗ്രൗണ്ട് മൗണ്ടഡ് സോളാർ പാനലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തും. പങ്കാളിത്തത്തിന് കീഴിൽ .ടാറ്റ പവർ ടാറ്റ സ്റ്റീലിനായി ജംഷഡ്പൂരിലും (21.97 MWp), കലിംഗനഗറിലും (19.22 MWp) ഫോട്ടോവോൾട്ടെയ്ക് (PV) ശേഷി വികസിപ്പിച്ചെടുക്കും.
യുപിഎൽ ക്യു 2 ഫലം, അറ്റാദായം 36.4 ശതമാനം വർദ്ധിച്ച് 633 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ യുപിഎൽ ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 36.4 ശതമാനം വർദ്ധിച്ച് 633 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 6 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 10,567 കോടി രൂപയായി.
ബ്ലൂസ്മാർട്ട് മൊബിലിറ്റിയിൽ നിന്നും 3,500 XPRES-T ഇവി യൂണിറ്റുകളുടെ ഓർഡർ ടാറ്റ മോട്ടോഴ്സിന്
ടാറ്റ മോട്ടോഴ്സിൽ നിന്നും 3,500 XPRES-T EV യൂണിറ്റുകൾ ഓർഡർ ചെയ്ത് ഇലക്ട്രിക് റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ബ്ലൂസ്മാർട്ട് മൊബിലിറ്റി. ഒപ്റ്റിമൽ ബാറ്ററി സൈസ്, ക്യാപ്റ്റീവ് ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷൻ എന്നിവയുമായാണ് എന്നിവ ചേർന്നാണ് XPRES-T EV സെഡാൻ വരുന്നത്. ഇത് സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും പുറമേ .കുറഞ്ഞ ചിലവിൽ ഉടമസ്ഥാവകാശവും ഉറപ്പാക്കുന്നു.
വേദാന്ത ക്യു 2 ഫലം, അറ്റാദായം ഒന്നിലധികം മടങ്ങ് വർദ്ധിച്ച് 4,615 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ വേദാന്ത ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 451 ശതമാനം വർദ്ധിച്ച് 4,615 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 44 ശതമാനം വർദ്ധിച്ച് 30,048 കോടി രൂപയായി. ഇബിഐടിഡിഎ 62 ശതമാനം വർദ്ധിച്ച് 10,582 കോടി രൂപയായി.
ബോണ്ടുകൾ വഴി 2,800 കോടി രൂപയുടെ കട മൂലധനം സമാഹരിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്
പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,800 കോടി രൂപ സമാഹരിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്. ഡിബഞ്ചറുകളുടെ സ്വഭാവത്തിലുള്ള 2,800 റേറ്റഡ്, ലിസ്റ്റഡ്, നോൺ-കൺവേർട്ടിബിൾ, അൺ സെക്യൂരിഡ് ബേസൽ-3 കംപ്ലയന്റ് ബോണ്ടുകൾ അനുവദിക്കുന്നതിനായി ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകി. പ്രതിവർഷം 8.11 കൂപ്പൺ നിരക്കിലാണ് ബോണ്ടുകൾ.
ഡോ. റെഡ്ഡീസ് ലാബ്സ് ക്യു 2 ഫലം, അറ്റാദായം 30 ശതമാനം വർദ്ധിച്ച് 992 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 30 ശതമാനം വർദ്ധിച്ച് 992 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.6 മടങ്ങ് വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 5,763 കോടി രൂപയായി. ഇബിഐടിഡിഎ 62 ശതമാനം വർദ്ധിച്ച് 10,582 കോടി രൂപയായി.
എജിആർ കുടിശ്ശിക പേയ്മെന്റ് നാല് വർഷത്തേക്ക് മാറ്റിവയ്ക്കുന്നതിന് വിഐ ബോർഡിന്റെ അംഗീകാരം
അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) പേയ്മെന്റുകളിൽ നാല് വർഷത്തെ മൊറട്ടോറിയം തിരഞ്ഞെടുക്കുന്നതിന് അംഗീകാരം നൽകി വോഡഫോൺ ഐഡിയയുടെ ബോർഡ്. ഇതോടെ സ്പെക്ട്രവും എജിആർ മൊറട്ടോറിയവും വിഐ അംഗീകരിച്ചു. ഇത് ഒരു ലക്ഷം കോടി രൂപ ലാഭിക്കാൻ കമ്പനിയെ സഹായിക്കും. സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.
ബിപിസിഎൽ ക്യു 2 ഫലം, അറ്റാദായം 20 ശതമാനം വർദ്ധിച്ച് 2,694 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 20 ശതമാനം വർദ്ധിച്ച് 2,694 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 79.4 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 15 ശതമാനം വർദ്ധിച്ച് 81,536.7 കോടി രൂപയായി. അതേസമയം വിൽപ്പന 2.9 ശതമാനം വർദ്ധിച്ച് 9.91 ദശലക്ഷം മെട്രിക് ടൺ ആയി. അതേസമയം ഓഹരി ഒന്നിന് 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
അദാനി പവർ ക്യു 2 ഫലം, 230 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 230.6 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി അദാനി പവർ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (2021 സാമ്പത്തിക വർഷം) 2,228.05 കോടി രൂപ അറ്റാദായം കമ്പനി രേഖപ്പെടുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 36.6 ശതമാനം ഇടിഞ്ഞ് 5,572 കോടി രൂപയായി. EBITDA 69.5 ശതമാനം ഇടിഞ്ഞ് 1,551 കോടി രൂപയായി

