പ്രധാനതലക്കെട്ടുകൾ
Wipro: ക്ലൗഡിലേക്കുള്ള ലെഗസി ആപ്ലിക്കേഷനുകളുടെ മൈഗ്രേഷൻ കാര്യക്ഷമമാക്കുന്നതിനായി ബ്രിട്ടീഷ് സോഫ്റ്റ്വെയർ കമ്പനിയായ മൈക്രോ ഫോക്കസുമായി ഐടി കമ്പനി കെെകോർത്തു.
Zomato: 2021 ഡിസംബർ 15 മുതൽ അയർലണ്ടിലെ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിക്കും.
Bharti Airtel: 39.23 കോടി രൂപയുടെ റെെറ്റ് ഇഷ്യുവിന് അംഗീകാരം നൽകി കമ്പനി.
Krishna Institute of Medical Sciences: 730 കോടി രൂപയ്ക്ക് സൺഷൈൻ ഹോസ്പിറ്റൽസിന്റെ 51.07% ഓഹരികൾ ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ച് കമ്പനി.
Future Retail: റിലയൻസ് റീട്ടെയിൽ ലിമിറ്റഡുമായുള്ള 27,513 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച സിംഗപ്പൂർ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കമ്പനി.
L&T: മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 18.5 ശതമാനം വർദ്ധിച്ച് 34772.9 കോടി രൂപയായി. അതേസമയം അറ്റാദായം 54.92 ശതമാനം വർദ്ധിച്ച് 1819.45 കോടി രൂപയായി.
Adani Ports: പോയവർത്തെ ഇതേ പാദവുമായി നോക്കുമ്പോൾ കമ്പനിയുടെ വരുമാനം 22.48 ശതമാനം ഇടിഞ്ഞ് 3532.42 കോടി രൂപയായി. അറ്റാദായം 27.16 ശതമാനം ഇടിഞ്ഞ് 951.71 കോടി രൂപയായി.
Titan: രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം 2.2 തവണ വർദ്ധിട്ട് 7493 കോടി രൂപയായി. അറ്റാദായം 35.6 തവണ ഉയർന്ന് 641 കോടി രൂപയായി.
ITC: പോയവർത്തെ ഇതേ പാദവുമായി നോക്കുമ്പോൾ കമ്പനിയുടെ വരുമാനം 13 ശതമാനം വർദ്ധിച്ച് 14844 കോടി രൂപയായി. അറ്റാദായം 6 ശതമാനം വർദ്ധിച്ച് 3713.76 കോടി രൂപയായി.
Bajaj Auto: കമ്പനിയുടെ അറ്റാദായം പോയവർഷത്തെ ഇതേപാദവുമായി നോക്കുമ്പോൾ 18.6 ശതമാനം വർദ്ധിച്ച് 8762.18 കോടി രൂപയായി. അറ്റാദായം 20.1 ശതമാനം വർദ്ധിച്ച് 1274.55 കോടി രൂപയായി.
SBI Life: വരുമാനം 76.4 ശതമാനം വർദ്ധിച്ച് 25404.1 കോടിയായി. അറ്റാദായം 11 ശതമാനം വർദ്ധിച്ച് 246.6 കോടി രൂപയായി.
Tata Chemicals: യുഎസിലും ഇന്ത്യയിലും സോഡാ ആഷിന്റെ അളവ് ഉയർന്നതിനെ തുടർന്ന് രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 88 ശതമാനം വർദ്ധിച്ച് 248 കോടി രൂപയായി.
Adani Enterprises: കമ്പനിയുടെ പ്രതിവർഷ ഏകീകൃത വരുമാനം 45 ശതമാനം വർദ്ധിച്ച് 13218.02 കോടി രൂപയായി. അറ്റാദായം 41 ശതമാനം ഇടിഞ്ഞ് 212.41 കോടി രൂപയായി.
Maruti Suzuki India: ചിപ്പ് ക്ഷാമത്തെ തുടർന്ന് രണ്ടാം പാദത്തിൽ കമ്പനിയുടെ ലാഭം 66 ശതമാനം ഇടിഞ്ഞ് 487 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ
- Bajaj Finserv
- InterGlobe Aviation
- SBI Cards
- Adani Green and Adani Total Gas
- NTPC
- DLF
- Tata Power
- Marico
- Bajaj Holdings & Investment
- Gujarat Gas
- Schaeffler India
- AU Small Finance Bank
- Indian Bank
- Laurus Labs
- Mahindra & Mahindra Financial Services,
- RBL Bank,
- Edelweiss Financial Services
- V-Guard Industries
- Westlife Development
- UTI AMC
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 18305 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 5 മണിക്കൂറോളം അസ്ഥിരമായി കാണപ്പെട്ടു. പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് നിഫ്റ്റി ഉൾപ്പെടെ എല്ലാ മേഖലാ സൂചികകളും താഴേക്ക് കൂപ്പുകുത്തി. തുടർന്ന് 58 പോയിന്റുകൾക്ക് താഴെയായി 18210 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 41253 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക 41350ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് അവിടെ അസ്ഥിരമായി നിന്നു. അവസാന നിമിഷം വളരെ വലിയ പതനത്തിന് സാക്ഷ്യംവഹിച്ച സൂചിക 364 പോയിന്റുകൾക്ക് താഴെയായി 40874 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ലാഭമെടുപ്പിന് ശേഷം തിരികെ കയറിയ നിഫ്റ്റി ഐടി(+0.97%), നിഫ്റ്റി ഫാർമ(0.88) എന്നിങ്ങനെ ലാഭത്തിൽ അടച്ചപ്പോൾ, നിഫ്റ്റി മീഡിയ(-2%), നിഫ്റ്റി മെറ്റൽ (-1.5%) എന്നിവ താഴേക്ക് കൂപ്പുകുത്തി.
മെെനിംഗ് ഓഹരികൾ താഴേക്ക് വീണതാണ് യൂറോപ്യൻ വിപണികളെല്ലാം താഴേക്ക് വീഴാൻ കാരണമായത്. യുഎസ് വിപണിയിൽ ഡൌൺ ജോൺസ്, എസ് ആൻഡ് പി 500 എന്നിവ നഷ്ടത്തിൽ അടച്ചപ്പോൾ നാസ്ഡാക്ക് ഫ്ലാറ്റായി അടച്ചു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ വളരെ വലിയ നഷ്ടത്തിലാണ് കാണപ്പെടുന്നത്. ജപ്പാന്റെ പുതിയ ധനനയം എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ് നിക്ഷേപകർ. യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. CAC40 ഫ്യൂച്ചേഴ്സ് ദിവസങ്ങളായി നഷ്ടത്തിലാണ് കാണപ്പെടുന്നത്.
SGX NIFTY ഉയർന്ന നിലയിൽ 18,232 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു സ്മോൾ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18175, 18100, 18,040, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18250, 18,320-340,18,400 18,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,700, 40,500, 40200, 40000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41000, 41350, 41,500, 41,830 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18500, 18300 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18000, 18200 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 42000, 41500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000,40500 ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് ഇപ്പോൾ 16.68 ആയി കാണപ്പെടുന്നു. വിക്സ് മാറാതെ നിൽക്കുമ്പോഴും വിപണി ചാഞ്ചാട്ടത്തിന് വിധേയമാകുന്നതായി കാണാം. പ്രത്യേകിച്ച് കഴിഞ്ഞ ചില ആഴ്ചകളുടെ അവസാനം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,913 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 473 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
അവസാന നിമിഷം വിപണിയിൽ പൊതുവെ ലാഭമെടുപ്പ് അരങ്ങേറി. ചില ഓഹരികൾ ഇതിന് ശേഷം തിരികെ കയറിയതായും കാണാം. മുമ്പത്തെ ആഴ്ചകളിൽ നടന്നത് പോലെ എക്സ്പെയറിയോട് അനുബന്ധിച്ച് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. താഴേക്ക് 18100 ഉം മുകളിലേക്ക് 18340 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. 18100ന് പിന്നാലെ നിഫ്റ്റി 18050 തകർത്ത് താഴേക്ക് വീണാൽ കോൾ ഒപ്ഷനുകൾ സെൽ ചെയ്യാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

