യുഎസ് വിപണി ഉയരുന്നു;ഊർജ പ്രതിസന്ധി ഒഴിയുന്നു
ഓഹരകളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം യുഎസ് വിപണി ഉയരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു ശതമാനത്തിലധികം ഉയർച താഴ്ചകൾ കാണിച്ചതിനു ശേഷം സൂചികകൾ സമമായി ക്ലോസ് ചെയ്യാനാണ് ശ്രമിക്കുന്നത്. സെപ്റ്റംബറിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് ജോലികൾ കൂട്ടിച്ചേർത്തതോടെ ട്രഷറി വരുമാനം വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. ബോണ്ട് വാങ്ങുന്നതിൽ അടുത്ത മാസം ഫെഡറൽ കിഴിവുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പണപ്പെരുപ്പം കുറയ്ക്കുന്നതിനായി താഴ്ന്ന നിരക്കിലുള്ള തൊഴിൽ കണക്കുകൾ ഗുണം ചെയ്യും. ആദ്യം ഉയർച്ച പ്രകടിപ്പിച്ചെങ്കിലും സ്വർണ്ണ വില സ്ഥിരമായി തുടരുകയാണ്.
സ്റ്റോക്സ് യൂറോപ്പ് 0.24 ശതമാനം കുറയുകയും, ഡൗ ജോൺസ് 0.3 ശതമാനം ഉയരുകയും ചെയ്തു. നാസ്ഡാക് 0.27 ശതമാനം കുറഞ്ഞു.
റാപിഡ് ഡെലിവറി ബിസിനസ് വിപുലീകരിക്കാൻ അസ്ഡ
ഒരു മണിക്കൂറിനുള്ളിൽ 96 സ്റ്റോറുകളിലേക്ക് പൂർത്തിയാക്കാൻ റാപിഡ് ഓൺലൈൻ സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ ആസ്ഥാനമായുള്ള സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് അസ്ഡ. ഇതിന്റെ ട്രയൽ പൂർത്തിയാക്കികഴിഞ്ഞു. പ്രതീക്ഷകളെ മറികടന്നുതായിരുന്നു ട്രയൽ രൺ. നാല് സ്റ്റോറുകളിലായാണ് “എക്സ്പ്രസ് ഡെലിവറി” സേവനം അസ്ഡ പരീക്ഷിച്ചത്.
ഓഗസ്റ്റിൽ ഉയർന്ന് നോർവേയുടെ ജിഡിപി
സ്റ്റാറ്റിസ്റ്റിക്സ് നോർവേയിൽ (SSB) നിന്നുള്ള കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ മെയിൻലാൻഡ് ജിഡിപി ഉയർന്നു. ജൂലൈയിലെ 0.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ ജിഡിപി 1.1 ശതമാനമാണ്. എണ്ണ, വാതക ഉൽപാദന മേഖലകളെ ഒഴിവാക്കിയാണിത്. മത്സ്യബന്ധന മേഖലയിലെ വികസനങ്ങൾ ഈ ജിഡിപി ഉയർച്ചയിൽ ഉയർന്ന പങ്കുവഹിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് വേതനം വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹംഗറി പ്രധാനമന്ത്രി
വെള്ളിയാഴ്ച മുതൽ സർക്കാർ നഴ്സുമാരുടെ ശമ്പളം 21% വർദ്ധിപ്പിക്കുമെന്നും പ്രതിമാസ മിനിമം വേതനം 200,000 ഫോറിന്റുകളായി (48200 രൂപ) ഉയർത്താൻ ആലോചിക്കുന്നുണ്ടെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ. അടുത്ത വർഷം തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. മിനിമം ശമ്പളം ഉയർത്താൻ സർക്കാർ തയ്യാറായാൽ ബിസിനസുകളുടെ നികുതി വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ബ്രസീലിൽ കോവിഡ് മരണങ്ങൾ 6 ലക്ഷം കടന്നു
6 ലക്ഷം കടന്ന് ബ്രസീലിലെ കോവിഡ് മരണങ്ങൾ. ഇതോടെ കോവിഡ് മരണങ്ങളുടെ എണ്ണം 6 ലക്ഷം കടക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ബ്രസീൽ. അതേസമയം രാജ്യത്ത് 70% പേരും കോവിഡ് ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. എന്നാൽ വാക്സിനേഷന്റെ മന്ദഗതിയിലുള്ള തുടക്കമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചത്. ജൂണിൽ അമേരിക്കയിലും 6 ലക്ഷം കോവ്ഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ മരണങ്ങൾ ഏപ്രിലിൽ പ്രതിദിനം മൂവായിരത്തിൽ കൂടുതലുള്ളതിൽ നിന്ന് 80% കുറഞ്ഞു.
പ്രവചനങ്ങളെയും മറികടന്ന് തായ്വാൻ കയറ്റുമതി റെക്കോർഡിലേക്ക്
ആഗോളതലത്തിലെ സെമികണ്ടക്ടർ ആവശ്യകത വർധിച്ചതോടെ സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെയും മറികടന്ന് തായ്വാനിൽ നിന്നുമുള്ള കയറ്റുമതി ഉയരുന്നു. സെപ്റ്റംബറിൽ കയറ്റുമതി 29.2% ഉയർന്ന് 39.7 ബില്യൺ ഡോളറിലെത്തിയതായി തായ്വാൻ ധനകാര്യ മന്ത്രാലയം അറിയിച്ചു. റെക്കോർഡ് കയറ്റുമതിയാണിത്.
പാൽ മുതൽ ഐഫോൺ വരെ; എല്ലായിടത്തും പ്രതിഫലിച്ച് ചൈനയിലെ ഊർജ പ്രതിസന്ധി
ആഗോളതലത്തിൽ പ്രതിഫലിക്കാൻ തുടങ്ങി ചൈനയുടെ ഊർജ. ടൊയോട്ട മോട്ടോർ കോർപ്പറേഷൻ മുതൽ ഓസ്ട്രേലിയൻ ആടുകളുടെ കർഷകരെയും കാർഡ്ബോർഡ് ബോക്സുകളുടെ നിർമ്മാതാക്കളെയും വരെ ഇത് ബാധിക്കുന്നു

