5ജി ട്രയൽ നെറ്റ്‌വർക്കിൽ ക്ലൗഡ് ഗെയിമിംഗ് നടപ്പിലാക്കി ഭാരതി എയർടെൽ

5ജി നെറ്റുവർക്കിൽ ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് ഗെയിമിംഗ് സെഷൻ വിജയകരമായി നടപ്പിലാക്കി ഭാരതി എയർടെൽ. ടെലികമ്യൂണിക്കേഷൻസ് വകുപ്പ് അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ച് കൊണ്ട് നടത്തുന്ന 5 ജി പരീക്ഷണങ്ങളുടെ ഭാഗമാണിത്.

മധ്യപ്രദേശിൽ 330 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റാ പവർ

മധ്യപ്രദേശിലെ നീമച്ച് സോളാർ പാർക്കിൽ 330 മെഗാവാട്ടിന്റെ സോളാർ പദ്ധതി സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റാ പവർ ലിമിറ്റഡ്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാറ്റാ പവർ സൗര്യ ലിമിറ്റഡിലൂടെയാണ് ടാറ്റയുടെ നീക്കം. താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സര ലേലത്തിലൂടെയും,  ഇ-റിവേഴ്സ് ലേലത്തിലൂടെയും പദ്ധതിക്ക് അംഗീകാരം ലഭിച്ചു.

റിലയൻസ് റീട്ടെയിലിന് 2 കോടി ഓഹരികൾ അനുവദിക്കാൻ അനുമതി നൽകി ജസ്റ്റ് ഡയൽ

റിലയൻസ് റീട്ടെയിലിന് 2.12 കോടി ഓഹരികൾ അനുവദിക്കാൻ അനുമതി നൽകി ജസ്റ്റ് ഡയൽ ഡയറക്ടർ ബോർഡ്. ഒരു ഓഹരി ഒന്നിന് 1,022.25 രൂപ നിരക്കിൽ സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ മുൻഗണനാ അലോട്ട്മെന്റ് വഴിയാണ്  അനുവദിച്ചത്. 

ഗ്രീൻ ബോണ്ട് വഴി 750 മില്യൺ ഡോളർ സമാഹരിച്ച് അദാനി ഗ്രീൻ എനർജ്ജി

ഗ്രീൻ ബോണ്ട് വഴി 750 മില്യൺ ഡോളർ സമാഹരിച്ച് അദാനി ഗ്രീൻ എനർജ്ജി ലിമിറ്റഡ്. ബോണ്ട് ഇഷ്യു 4.7 തവണ അധിക സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. നിർമാണത്തിലിരിക്കുന്ന കമ്പനിയുടെ പദ്ധതികൾക്കുള്ള മൂലധനച്ചെലവ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കും.

സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ഉത്പാദനം 25 ശതമാനമായി വെട്ടിക്കുറച്ച് എംആഡ്എം

സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ഉത്പാദനം 25 ശതമാനമായി വെട്ടിക്കുറച്ച് എംആഡ്എം. സെപ്റ്റംബറിലെ 7 ദിവസം ‘നോ പ്രൊഡക്ഷൻ ഡേയായി’ കമ്പനി ആചരിക്കും. ഉത്പാദന അളവിലെ ഇടിവ് മഹീന്ദ്രയുടെ വരുമാനത്തെയും ലാഭത്തെയും സാരമായി  ബാധിക്കും.

ഇ -പാസ്പോർട്ട് സേവനം നൽകുന്നതിനായി  ഫിലിപ്പൈൻസ് വിദേശകാര്യ വകുപ്പുമായി കരാർ ഒപ്പുവച്ച്  ബിഎൽഎസ് ഇന്റർനാഷണൽ 

ഇറ്റലി, ഖത്തർ, മലേഷ്യ എന്നിവിടങ്ങളിൽ ഇ -പാസ്പോർട്ട് പുതുക്കൽ സേവനം നൽകുന്നതിനായി ഫിലിപ്പൈൻസ് വിദേശകാര്യ വകുപ്പുമായി കരാർ ഒപ്പുവച്ച്  ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്. കമ്പനി ആപ്ലിക്കേഷൻ നടപടിക്രമം ലളിതമാക്കുകയും പ്രോസസ്സിംഗ് സമയം ചുരുക്കുകയും ചെയ്യും. ഇതിലൂടെ  ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കും. 

ക്യാൻസറിനുള്ള മരുന്ന് അവതരിപ്പിച്ച് നാക്റ്റോ ഫാർമ

കനേഡിയൻ വിപണിയിൽ നാറ്റ്-ലെനലിഡോമൈഡ് കാപ്സ്യൂളുകൾ  അവതരിപ്പിച്ച് നാക്റ്റോ ഫാർമ.  വെളുത്ത രക്തകോശത്തിൽ രൂപം കൊള്ളുന്ന മൾട്ടിപ്പിൾ മൈലോമ എന്ന ക്യാൻസർ ചികിത്സയ്ക്കായാണ് മരുന്ന് ഉപയോഗിക്കുക. 

229 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി അലുവാലിയ കോൺട്രാക്റ്റ്സ് 

വെസ്റ്റ് ബംഗാൾ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും 229 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി അലുവാലിയ കോൺട്രാക്റ്റ്സ് ലിമിറ്റഡ്. കൊൽക്കത്തയിൽ ചുരുങ്ങിയ ചെലവിലുള്ള ഭവന പദ്ധതിയുടെ നിർമാണത്തിനാണ് ഉത്തരവ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് അലുവാലിയ കോൺട്രാക്റ്റ്സ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement